Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിജോയുടെ മുന്‍പത്തെ പല പ്രൊജക്ടുകളും വേണ്ടെന്ന് വെച്ചു..'; കാരണമിത്; വെളിപ്പെടുത്തി മോഹന്‍ലാല്‍

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്ന ഒറ്റകാര്യത്താല്‍ തന്നെ എല്ലാവരിലും വമ്പന്‍ പ്രതീക്ഷ ഉണര്‍ത്തിയ ചിത്രമാണിത്. എല്ലാ പ്രതീക്ഷകള്‍ക്കും മേല്‍ ജനുവരി 25 ന് മലൈക്കോട്ടെ വാലിബന്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. തന്റെ ഒടുവിലിറങ്ങിയ നേരിന്റെ വിജയം വാലിബനിലും ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് മോഹന്‍ലാല്‍.

വ്യത്യസ്തമായ രീതിയില്‍ സിനിമയെടുക്കുന്ന സംവിധായകന്‍ എന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും ലാല്‍ ആരാധകരും. എന്നാല്‍ മലൈക്കോട്ടെ വാലിബന് മുന്‍പ് തന്നെ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ മറ്റ് സിനിമകള്‍ക്കായി സമീപിച്ചിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

mohanlal

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍കാല നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജോസ് പെല്ലിശ്ശേരിയുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും വളരെ നല്ലൊരു സൗഹൃദം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ലിജോയ്‌ക്കൊപ്പം പടം ചെയ്യാന്‍ വൈകി എന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുന്‍പും പല പ്രൊജക്ടുകളും തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് ചേരുന്ന കഥയായി തോന്നാതിരുന്നത് കൊണ്ട് നടക്കാതെ പോയതാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. അതുപോലൊരു ചിത്രമല്ല തങ്ങള്‍ ചെയ്യേണ്ടത് എന്ന് ലിജോയും പറഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷെ അത് നടക്കാതെ പോയത് വാലിബന് വേണ്ടിയായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.

മലൈക്കോട്ടെ വാലിബന്‍ ലിജോയുടെ പത്താമത്തെ ചിത്രമാണ്. മൂന്ന് നാല് വര്‍ഷം മുമ്പ് തന്നെ തങ്ങള്‍ ഒന്നിച്ചൊരു ചിത്രം പ്ലാന്‍ ചെയ്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രാഫ്റ്റ് എന്താണെന്ന് തെളിയിച്ച വ്യക്തിയാണ് ലിജോ എന്നും വ്യത്യസ്തമായ സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം വാലിബനിലേക്ക് തന്നെ തിരഞ്ഞെടുത്തതും ഇങ്ങനെ ഷൂട്ട് ചെയ്തതും ഒക്കെ ഒരു വിശ്വാസത്തിലാണ് എന്നും അതില്‍ നമുക്കും വിശ്വസിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത് എന്നും എന്നാല്‍ അത് തങ്ങളുടെ കാര്യമാണെന്നും പ്രേക്ഷകര്‍ അറിയണമെന്നില്ല എന്നും ലാല്‍ വ്യക്തമാക്കി. ഒരു കെട്ടുകഥ പോലെയൊക്കെ ഉള്ള ഒരു സിനിമയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. വലിയൊരു അധ്വാനം ഇതിന് പിന്നിലുണ്ട്. അതിന്റെ ഫലം നന്നാവുമെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+