റമദാനാണ്, ലൈലത്തുൽ ഖദ്റാണ്: എമ്പുരാന്‍ കാണാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന്; ഒടുവില്‍ എയറില്‍
സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ റിലീസാകാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ ആറ് മണി മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ എമ്പുരാന്‍ റിലീസ് ചെയ്യും. ജി സി സി രാജ്യങ്ങളിലാകട്ടെ അതിന് മുമ്പ് തന്നെ ഷോ ആരംഭിക്കും. മലയാള സിനിമ ചരിത്രത്തില്‍ കളക്ഷനിലും ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം 58 കോടി രൂപ നേടി കഴിഞ്ഞു.
ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. യു എ ഇയിലും ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പന റെക്കോർഡ് നിരക്കിലാണ്. ചുരുക്കത്തില്‍ മലയാളത്തില്‍ ഒരു സിനിമക്കും ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള വരവേല്‍പ്പാണ് എമ്പുരാന് ലഭിക്കുന്നത്. ഇതിന് ഇടയില്‍ തന്നെയാണ് റമദാനും എമ്പുരാന്റെ റിലീസുമായി ബന്ധപ്പെടുത്തി ഷഫീഖ് വടക്കേതില്‍ എന്നയാള്‍ പ്രമുഖ സിനിമ ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഫേസ്ബുക്കില്‍ ശ്രദ്ധേയമായി മാറുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് വരെ നോമ്പ് കാലം മലയാള സിനിമാ ഇൻഡസ്ട്രിയെയും തിയ്യറ്ററുകളെയും സംമ്പന്ധിച്ച് നിർജീവമായ മാസമായിരുന്നു, ഒരു സൂപ്പർ താര ചിത്രങ്ങളും ഈ സമയം റിലീസാകാറില്ല, മറ്റുള്ള ഇൻഡസ്ട്രികളെ വച്ച് നോക്കുമ്പോൾ വ്യവസായം കണക്കെ ഒന്നു കൂടെ ചെറുതായ ഇൻഡസ്ട്രിയിൽ നോമ്പ് കാലമായതുകൊണ്ട് മുസ്ളിങ്ങൾ തിയ്യറ്ററിലേക്കു വരില്ല എന്നതു തന്നെയായിരുന്നു അതിനൊരു കാരണം. എന്നാൽ ഇതിനൊരു മാറ്റം കൊണ്ടുവന്നത് പൃഥ്വിരാജാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
റമദാൻ കാലത്തും നിറയുന്ന തിയ്യറ്റർ എന്ന വാർത്ത വരുന്നതിൽ എനിക്ക് നിരാശയുണ്ട്. അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും അവസാനമായി മുസ്ലിം സഹോദരങ്ങളിലക്ക് മാത്രമാണ് ഈ എഴുത്ത് ഉദ്ദേശിച്ചിട്ടുള്ളത്, എഴുത്തിനാലും എൻ്റെ പേരിനാലും സുഡാപ്പിയാക്കേണ്ടതില്ല. എൻ്റെ മതേതരത്വത്തെ സോഷ്യൽ മീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങൾ ചോദ്യം ചെയ്യുന്നതിനെ ഞാൻ കാര്യമാക്കുന്നുമില്ലെന്നും ഷഫീക്ക് കൂട്ടിച്ചേർക്കുന്നുണ്ട്. ചിലർ ഇതൊരു സർക്കാസ്റ്റിക് കുറിപ്പായിട്ടാണ് കാണുന്നതെങ്കിലും മറ്റു ചിലർ കരുതുന്നത് പുള്ളി കാര്യമായിട്ട് തന്നെ പറയുന്നതാണെന്നാണ്. എന്തായാലും പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ പുള്ളിയെ പരിഹസിച്ചുകൊണ്ട് നിരവധി വിശ്വാസികള്‍ തന്നെ രംഗത്ത് വന്ന് കഴിഞ്ഞു. വൈറലായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
റമളാനാണ്. ലൈലത്തുൽ ഖദ്റാണ്
റമദാനിൽ പൃഥ്വിരാജിൻ്റെ മൂന്നാം ചിത്രം, മുസ്ലിം സഹോദരങ്ങളേ. രണ്ട് ദിവസം കൂടി കഴിഞ്ഞോട്ടെ, റമളാനാണ്. ലൈലത്തുൽ ഖദ്റാണ്. ഒരു മൂന്ന് വർഷങ്ങൾക്ക് മുമ്പ് വരെ നോമ്പ് കാലം മലയാള സിനിമാ ഇൻഡസ്ട്രിയെയും തിയ്യറ്ററുകളെയും സംമ്പന്ധിച്ച് നിർജീവമായ മാസമായിരുന്നു, ഒരു സൂപ്പർ താര ചിത്രങ്ങളും ഈ സമയം റിലീസാകാറില്ല, മറ്റുള്ള ഇൻഡസ്ട്രികളെ വച്ച് നോക്കുമ്പോൾ വ്യവസായം കണക്കെ ഒന്നു കൂടെ ചെറുതായ ഇൻഡസ്ട്രിയിൽ നോമ്പ് കാലമായതുകൊണ്ട് മുസ്ളിങ്ങൾ തിയ്യറ്ററിലേക്കു വരില്ല എന്നതു തന്നെയായിരുന്നു അതിനൊരു കാരണം. എന്നാൽ ഇതിനൊരു മാറ്റം കൊണ്ടുവന്നത് പൃഥ്വിരാജാണ്.2022 ൽ ജനഗണമന 24 ൽ ആടുജീവിതം ദേ ഇപ്പോൾ എമ്പുരാന്‍ 2.
ജനഗണമന റിലീസാവുന്നത് അന്നത്തെ നോമ്പിൻ്റെ അവസാനമായിരുന്നു. നോമ്പ് കാലത്ത് ചിത്രമിറക്കിയാൽ എഫ് ഡിയൊന്നും കിട്ടില്ല എന്നു കരുതിയിടത്ത് ചിത്രത്തിന് നല്ല തുടക്കം തന്നെ ലഭിച്ചു, ചിത്രം ആ വർഷത്തെ വലിയ വിജയവുമായി.. ആ മാസം തന്നെ റിലീസായ കെ ജി എഫും പൃഥ്വിയായിരുന്നു കേരള വിതരണം. രണ്ടാമത് ആട് ജീവിതമെത്തുമ്പോൾ അതൊരു സാധാരണ ചിത്രമായിരുന്നില്ല, കേരളത്തിനു പുറത്തെ മാർക്കറ്റടക്കം ലക്ഷ്യം വച്ച ചിത്രമായിരുന്നു.
അതിൽ തന്നെ പ്രധാനമായിരുന്നു ജി സി സി ഉൾപ്പെടുന്ന യു എ എ അടക്കമുളള രാജ്യങ്ങൾ ആട് ജീവിതം പോലൊരു ചിത്രം അതും റമളാൻ മധ്യത്തിൽ ഇറക്കുന്നത് കളക്ഷനെ ബാധിക്കുമോ എന്ന് അനലിസ്റ്റുകൾ ചിന്തിച്ചപ്പോൾ പൃഥ്വിക്ക് അതിൽ ഉറപ്പുണ്ടായിരുന്നു നോമ്പിനെയൊന്നും വകവെക്കാതെ മുസ്ലിങ്ങൾ പടം കാണാൻ വരുമെന്ന്. അത് തന്നെ സംഭവിച്ചു.
റമദാനിൽ സിനിമ തിയ്യറ്ററിൽ കാണാൻ പോകുന്നതിൽ
അന്ന് മലബാറിലെയും ജി സി സിയിലെയുമെല്ലാം കളക്ഷന് പ്രത്യേകം വാർത്താപ്രാധാന്യം കിട്ടിയത് മുസ്ലിംകളും റമളാൻ കാലവുമായതുകൊണ്ട് തന്നെയാണ്. എമ്പുരാനിലേക്ക് വന്നാൽ ചിത്രത്തിൻ്റെ പ്രീസെയില്‍ ബുക്കിങ്ങിൻ്റെ വലിപ്പത്തെക്കുറിച്ച് ഞാൻ പറഞ്ഞുതരേണ്ടതില്ല. ഈ സെക്കുലർ രാജ്യത്ത് പൃഥ്വിരാജ് റമദാനിൽ ചിത്രമിറക്കുന്നതിനെതിരെയല്ല ഞാൻ സംസാരിക്കുന്നത്. അതിലൊരു വിരോധവുമില്ല, പക്ഷേ എൻ്റെ സമുദായം. അവർ റമദാനിൽ സിനിമ തിയ്യറ്ററിൽ കാണാൻ പോകുന്നതിൽ എനിക്ക് വിരോധമുണ്ട്.
റമദാൻ കാലത്തും നിറയുന്ന തിയ്യറ്റർ എന്ന വാർത്ത വരുന്നതിൽ എനിക്ക് നിരാശയുണ്ട് അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. കാലം മാറിയപ്പോൾ കോലത്തിനും അതിൽ തന്നെ മതത്തിനും വരെ വന്ന മാറ്റങ്ങൾ പൂർണമായും ഒഴിവാക്കണമെന്നല്ല പറയുന്നത്. ഞാനടക്കം ഇസ്ലാം പഠിപ്പിച്ച പാതയിലൂടെ മാത്രം നടക്കുന്നവനുമല്ല.. (അങ്ങനെയെങ്കിൽ സിനിമ എന്ന വിഷയത്തെക്കുറിച്ച് പോലും ഞാനറിയുമായിരുന്നില്ല ).
പക്ഷേ ഈ മാസം... അത്രമേൽ പവിത്രമാക്കപ്പെട്ട ഈ മാസത്തിന് നാം വില കൽപിക്കണം. അന്യമതസ്ഥർ പോലും ബഹുമാനിക്കുന്ന ഈ മാസത്തിൻ്റെ പവിത്രതയെയും നിൻ്റെ സമുദായത്തെയും നിൻ്റെ പ്രവൃത്തികൾ മോശമാക്കിക്കൂടാ. നിനക്ക് നോമ്പില്ലെങ്കിലും നോമ്പുള്ളവനെപ്പോലെ പെരുമാറണമെന്ന് പഠിപ്പിച്ചതിന് പോലും ഇത്തരം കാര്യങ്ങളിൽ വരെ അർത്ഥം കണ്ടെത്താൻ കഴിയുന്നു, നീ ചെയ്യുന്ന തെറ്റുകളിലൂടെ ഒരു കൂട്ടം മോശമാകരുത്. നിൻ്റെ പ്രവൃത്തികളിലൂടെ നിൻ്റെ സമുദായവും അതിലെ വിശ്വാസവും കൂടെയാണ് അവഹേളിക്കപ്പെടുന്നത് അതിലുപരി ചോദ്യം ചെയ്യപ്പെടുന്നതും.
സ്വാഭാവിക കാര്യമായ് മാറും
വരും തലമുറക്ക് നോമ്പിന് പടം കാണലുൾപ്പെടെയുള്ളവ ഒരു സ്വാഭാവിക കാര്യമായ് മാറുന്നതിലേക്ക് കൂടെയാണ് മൂന്നാം ചിത്രം വരുമ്പോഴേക്കും വഴിയൊരുക്കുന്നത്. നോമ്പിന് ഒരു സിനിമ കാണലിലേക്ക് മാത്രമല്ല 'സിനിമ ' വഴിയൊരുക്കുന്നത്. സൊസൈറ്റിയെ വ്യക്തമായി സ്വാധീനിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ തന്നെ മതത്തിൻ്റെ ചട്ടക്കൂട്ടുകൾ പൊളിച്ചെഴുതാം.. ചിലതൊന്നും വേണ്ടെന്നല്ല.. പക്ഷേ ചിലതെല്ലാം 'വേണ്ട' എന്നു തന്നെയാണ്.
അതിലേക്ക് കൂടുതലായ് ഇപ്പോൾ കടക്കുന്നില്ല. അവസാനത്തെ പത്തിലും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാവുന്ന രാവിലും ഇബാദത്ത് കൊണ്ട് മുഖരിതമാകട്ടെ അല്ലാത്തപക്ഷം വലിയൊരു തെറ്റിനെയെങ്കിലും ചെയ്യാതിരിക്കൂ.. നിങ്ങളിലൂടെ മതവും റമദാൻ മാസവും പരിഹാസ്യപ്പെടാതിരിക്കട്ടെ
ഈ വിഷയത്തെക്കുറിച്ച് ഇന്ന് ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച മൂന്നാമതും പൃഥ്വി, പൃഥ്വിയുടെ ഇലുമിനാറ്റി, പൃഥ്വിയുടെ ഇടക്കാലത്തുണ്ടായ സിനിമ തിരഞ്ഞെടുപ്പ് അജണ്ട ഈ വക കാര്യങ്ങളിലേക്കും ഈ പോസ്റ്റിൽ കടക്കുന്നില്ല പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരാളെങ്കിലും ഇവിടെയും കാണും..
ആരേ ഉദ്ദേശിച്ചാണ് ഈ പറയുന്നത്
Nb: മുസ്ലിം സഹോദരങ്ങളിലക്ക് മാത്രമാണ് ഈ എഴുത്ത് ഉദ്ദേശിച്ചിട്ടുള്ളത്, എഴുത്തിനാലും എൻ്റെ പേരിനാലും സുഡാപ്പിയാക്കേണ്ടതില്ല. എൻ്റെ മതേതരത്വത്തെ സോഷ്യൽ മീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങൾ ചോദ്യം ചെയ്യുന്നതിനെ ഞാൻ കാര്യമാക്കുന്നുമില്ല












Click it and Unblock the Notifications