Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ നിന്ന് സ്വർണം വാങ്ങിക്കൊടുത്ത് വിട്ടവൻ മുങ്ങി, ആ കാശും കൊണ്ട് പോയി കളഞ്ഞോ? ഷോക്കേറ്റത് പോലെ ലാൽ

മലയാളത്തിലെ ഏറ്റവും സൂപ്പർ താരങ്ങളിൽ ഒരാളാണെങ്കിലും അതിന്റെ ജാഡയില്ലാത്ത നടനാണ് മോഹൻലാൽ എന്ന് അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്നവർ മാത്രമല്ല, അല്ലാത്തവരും ഒരേ സ്വരത്തിൽ പറയും. തിരശ്ശീലയിൽ കംപ്ലീറ്റ് ആക്ടർ ആണെങ്കിലും ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് മോഹൻലാൽ എന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. ആറാം തമ്പുരാൻ ഷൂട്ടിനിടെ നടന്ന ഒരു സംഭവവും സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിൽ ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ: ''ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ആളാണ് അദ്ദേഹം. ആരോടും കുശുമ്പോ അസൂയയോ ഇല്ല. ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുളളത് പലരേയും സഹായിക്കാന്‍ പോകുമ്പോഴാണ്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വന്നത് സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. ലാലിന്റെ പേരിനും ഇമേജിനും ഏറ്റവും കൂടുതല്‍ കളങ്കം തട്ടിയത് അമ്മ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. അനീതികള്‍ പലതും കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ വിട്ട് കളയേണ്ടതായി വന്നു.

ഈ നിലപാട് പലര്‍ക്കും അരുതാത്തത് ചെയ്യാനുളള കാരണമായി. അവരൊക്കെ ചെയ്ത തെറ്റുകള്‍ക്ക് അവസാനം ഉത്തരവാദി ലാല്‍ മാത്രമായി. അതില്‍ നിന്നൊക്കെ പുറത്ത് വന്നപ്പോള്‍ ലാലിന്റെ സമയം തെളിഞ്ഞു. എമ്പുരാനും തുടരു എന്ന ചിത്രവും ഇപ്പോഴിതാ ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തലയില്‍ നിന്ന് വലിയൊരു ബാധയൊഴിഞ്ഞെു.

lal

പാത്രം കൊട്ടി കൊവിഡിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തതും കൊവിഡ് കാലത്ത് വേലക്കാരനെ സാധനം വാങ്ങാന്‍ വെളിയിലേക്ക് വിടണമെന്ന് പറഞ്ഞതും അക്കാലത്ത് വിവാദമായിരുന്നു. നോട്ട് നിരോധന സമയത്ത് ബിവറേജിന്റെ മുന്നില്‍ ക്ഷമയോടെ ക്യൂ നില്‍ക്കാമെങ്കില്‍ എന്ത് കൊണ്ട് ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് കൂട എന്ന് ചോദിച്ചതും അക്കാലത്ത് ലാലിന് അവമതിപ്പ് ഉണ്ടാക്കി. ലാലിന് എതിരെയുളള എല്ലാ ആരോപണങ്ങളുടെ പിന്നിലും ഒരു സത്യം മറഞ്ഞിരിക്കും. ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചപ്പോള്‍ ലാല്‍ പറഞ്ഞ ഒരു വാചകമുണ്ട്. മുകളിലേക്ക് കയറുമ്പോള്‍ ഒപ്പമുളളവരേയും നോക്കണം. താഴേക്ക് ഇറങ്ങുമ്പോഴും അവരുണ്ടാകും.

ഒരിക്കല്‍ ആറാം തമ്പുരാന്റെ ഷൂട്ടിംഗ് ഷൊര്‍ണൂരില്‍ നടക്കുന്ന സമയം. അങ്ങോട്ടേക്ക് ട്രെയിനില്‍ പോകുമ്പോള്‍ ഡാന്‍സര്‍ തമ്പിയെ കണ്ട് മുട്ടി. തമ്പി പറഞ്ഞു, ഞാനും ഇന്ന് ലാല്‍ സാറിനെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ മംഗലാപുരം വരെ പോകേണ്ട ആവശ്യമുണ്ട് എന്നും ഈ വിവരം ലാലിനെ അറിയിക്കണമെന്നും പറഞ്ഞു. എന്തിനാണ് മംഗലാപുരത്ത് പോകുന്നത് എന്ന് ചോദിച്ചു.

തമ്പി വളരെ വിഷമത്തോടെ പറഞ്ഞു, ദുബായില്‍ നിന്ന് ഒരാളുടെ കയ്യില്‍ കുറച്ച് സ്വര്‍ണം വാങ്ങിക്കൊടുത്ത് വിട്ടു. അയാള്‍ അതും കൊണ്ട് മുങ്ങി. അവനെ തപ്പിയാണ് മംഗലാപുരത്ത് പോകുന്നത് എന്ന്. താന്‍ ഈ വിവരം ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഷോക്കേറ്റത് പോലെ അറിയാതെ പറഞ്ഞ് പോയി, അയ്യോ ആ കാശും കൊണ്ട് പോയി കളഞ്ഞോ എന്ന്. അതെന്താ ലാലേ എന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞു, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എന്റെ കയ്യില്‍ നിന്നും ബിസിനസ്സ് ചെയ്യാനെന്നും പറഞ്ഞ് പണം വാങ്ങിയത്. ആദ്യം കൊടുത്ത 3 ലക്ഷം കൊണ്ട് പോയി കളഞ്ഞു, ഇതും കളഞ്ഞു. ഇങ്ങനെ ഉളളവരെ എങ്ങനെ വിശ്വസിച്ച് സഹായിക്കും അണ്ണാ എന്ന്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+