'മോഹൻലാൽ മറുപടി പറയണം, ഇത്രയും വിഷം ഉള്ളിൽ വെക്കാൻ എങ്ങനെ കഴിയുന്നു, മനുഷ്യത്തം വേണ്ടേ', വിമർശനം
ബിഗ് ബോസ് വീട്ടിൽ നിന്ന് രണ്ട് ദിവസമായി ഷാനവാസ് പുറത്താണ്. കിച്ചണിൽ വെച്ച് നെവിനുമായുണ്ടായ പ്രശ്നത്തിനൊടുവിൽ തളർന്ന് വീണ ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നെവിനും അക്ബറിനും ആര്യനും എതിരെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്.
ഹൃദ്രോഗി ആണെന്ന് എല്ലാവർക്കും അറിയാവുന്ന ഷാനവാസ് വീണപ്പോൾ അഭിനയം ആണെന്നും ഡ്രാമ ആണെന്നുമാണ് ക്യാപ്റ്റന്മാരായ മൂന്ന് പേരും പറഞ്ഞത്. മൂവർക്കും മനുഷ്യത്വം എന്നൊന്നില്ലേ എന്നാണ് ഉയരുന്ന ചോദ്യം.
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് വന്നിട്ടുളളത്. ചില പ്രതികരണങ്ങൾ നോക്കാം: '' ഏഷ്യാനെറ്റും ലാലേട്ടനും മറുപടി പറഞ്ഞേ തീരൂ! സ്വന്തം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നൂറു ശതമാനം വിശ്വസിച്ച് അക്ബറിനോട് ഷെയർ ചെയ്ത ആളാണ് ഷാനവാസ്. ഇതേ കാര്യം ലാലേട്ടൻ തന്നെ വീക്കെൻഡ് എപ്പിസോഡിൽ പറഞ്ഞു, അവരുടെ സൗഹൃദത്തെ അല്ലെങ്കിൽ തുറന്നു പറച്ചിലിനെ പുകഴ്ത്തിയതും ഓർക്കുന്നുണ്ടാകുമല്ലോ.

എന്നിട്ടും, അതേ ഷാനവാസ് കൺമുന്നിൽ കിടന്ന് വിറച്ച് വീണപ്പോൾ, "ഇതെല്ലാം അവന്റെ ഡ്രാമയാണ്, ആക്ടിംഗ് ആണ്" എന്ന് പറയാൻ മാത്രം വിഷമുള്ള ഒരു മനസ്സ് അക്ബറിന് എങ്ങനെ ഉണ്ടായി? മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും വേണ്ടേ? ഇത് നിസ്സാര കാര്യമല്ല. ഈ വരുന്ന എപ്പിസോഡിൽ, അവതാരകൻ എന്ന നിലയിൽ ലാലേട്ടൻ അക്ബറിൻ്റെ മുഖത്ത് നോക്കി ഈ ചോദ്യം ചോദിച്ചില്ലെങ്കിൽ, ഈ ഷോയെക്കുറിച്ച് ഞങ്ങൾ കേൾക്കുന്ന അഭ്യൂഹങ്ങളെല്ലാം സത്യമാണെന്ന് ഉറപ്പിക്കേണ്ടി വരും. ഒരു ബേസിക് നീതി ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാത്തിരിക്കുന്നു!''
മറ്റൊരു കുറിപ്പ് ഇങ്ങനെ: '' ഇത്രയും വിഷം ഉള്ളിൽ വെക്കാൻ എങ്ങനെ കഴിയുന്നു, അക്ബറേ? വിശ്വസിച്ച് കൂടെ നിൽക്കുന്നവന്റെ ജീവന്റെ കാര്യമാണ്. സ്വന്തം ആരോഗ്യപ്രശ്നം ഷാനവാസ് അക്ബറിനോട് തുറന്നു പറഞ്ഞപ്പോൾ, അത് കേട്ട് ആശ്വസിപ്പിച്ചതും ഇതേ അക്ബറാണ്. ആ 'മഹത്തായ' സൗഹൃദത്തെ ലാലേട്ടൻ പുകഴ്ത്തിയതും നമ്മൾ കണ്ടതാണ്. എന്നിട്ട്, ആ മനുഷ്യൻ കൺമുന്നിൽ കിടന്ന് പിടഞ്ഞപ്പോൾ "ആക്ടിംഗ്" എന്ന് പറയാൻ മാത്രം മനസ്സ് മരവിച്ചുപോയോ? അതോ ഇതാണോ നിങ്ങളുടെ യഥാർത്ഥ മുഖം?
ഏഷ്യാനെറ്റ്, ലാലേട്ടൻ... ഈ ക്രൂരത നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ഒരു മനുഷ്യൻ്റെ ജീവന് വില കൽപ്പിക്കാത്ത ഈ പ്രവൃത്തിയെ ഈ എപ്പിസോഡിൽ ചോദ്യം ചെയ്തില്ലെങ്കിൽ, ഈ ഷോയുടെ വിശ്വാസ്യത പൂർണ്ണമായും തകരും. കാത്തിരിക്കുന്നു, ആ നീതിക്കുവേണ്ടി!
മറ്റൊരു പ്രേക്ഷക പ്രതികരണം വായിക്കാം: '' പ്രിയമുള്ള ബിഗ് ബോസ് പ്രേക്ഷകർക്ക്.. നിങ്ങൽ ഇതിൽ സത്യത്തിന്റെ ഭാഗത്ത് നിൽക്കണം... ഇതിൽ ആരുടെ ഭാഗതാണ് തെറ്റ്..... നെവിൻ കാണിച്ചത് കടുത്ത തെമ്മാടിത്തരമാണ്.. ബിഗ് ബോസ് വരെ വാണിംഗ് കൊടുത്തൂ.. പലപ്പൊഴും. പല കാര്യത്തിനും.... എന്നാല് ഇത് വരെ അവൻ കാണിച്ച പ്രവർത്തികൾ ലാലേട്ടൻ വരെ തമാശ ആയി കണ്ടു... ഇന്നലത്തെ ഇഷ്യൂ കൊണ്ട് എല്ലാം മാറി മറിഞ്ഞു... അവൻ ഒറ്റക്ക് നിന്ന് കളിച്ചപ്പോൾ.. ആർക്കും കുഴപ്പം ഇല്ലായിരുന്നു.. എന്ന് അക്ബർ, ആര്യൻ ടീമിൽ കയറിയോ അന്ന് തൊട്ട് എല്ലാവരും വെറുത്തു...
ഇനി ഷാനവാസ് ഇക്ക, ഇത്രയും ഹെൽത്ത് ഇഷ്യു ഉള്ള ഒരാള്.. ഇങ്ങനെ ഒരു അടിപിടി നടക്കുന്ന ഷോയിൽ വന്നത് എന്തിന് എന്ന് പൊതു ചോദ്യം.. അനു, ആദില, നൂറ, ഷാനവാസ് ഇവർ ചേർന്ന് നടത്തിയത ഒരു നാടകം അല്ലേ ഇതെന്ന് മറ്റുചിലർ... ആ,,. പാത്രങ്ങൾ ചെറുതായി ഒന്ന് കഴുകി കൊടുത്താൽ തീരാവുന്ന പ്രശനം... ഇത്രയും വലുതക്കിയത്തിൽ ഷാനവാസിനൂം പങ്കുണ്ട്.. ഫ്രിഡ്ജിൽ ഇരുന്ന തണുത്ത പാൽ എടുത്ത്.. കയ്യേറ്റം കളിയിൽ പകുതിയും പാൽ തറയിൽ പോയി. ബാക്കിയുള്ളതാണ്. ഷാനവാസിൻ്റെ ദേഹത്ത് വച്ച് ഇടിച്ചത്..
ഈ ഒരു ഇടിയുടെ ആഘാതത്തിൽ ഷാനവാസ് ഹോസ്പിറ്റലിലായി...... നിങൾ ഇതിൽ ആരുടെ ഭഗത്താണ് നിൽക്കുക.... നെവിൻ ഇപ്പോൾ ഒരുപാട് ഓവറാണ്... അനുമോളെ ആവശ്യമില്ലാതെ ദ്രോഹിക്കുന്നു.. ഷാനവാസ് ഇനി അസുഖം ഭേദമായി തിരികെ വന്നു എന്നിരിക്കട്ടെ അയാൾക്ക് പഴയതുപോലെ ബിഗ്ബോസിൽ ആക്ടീവ് ആവാൻ കഴിയുമോ.... നെവിൻ പുറത്ത് പോകുമോ.. ഇതെല്ലാം ചോദ്യങ്ങളാണ്..?












Click it and Unblock the Notifications