Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോപ് 5 ല്‍ നിന്ന് ആ മമ്മൂട്ടി ചിത്രത്തെ തെറിപ്പിച്ച് നേര്; എക്കാലത്തേയും പണംവാരി പടത്തിലേക്ക്

മലയാള സിനിമയിലെ ബോക്‌സോഫീസ് കിംഗ് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മോഹന്‍ലാല്‍. ഡിസംബര്‍ 21 ന് ക്രിസ്മസ് റിലീസ് ആയി എത്തിയ മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം പുതുവര്‍ഷവും പിന്നിട്ട് ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. സമീപകാലത്ത് തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിന് ഗംഭീര തിരിച്ചുവരവാണ് നേര് സമ്മാനിച്ചിരിക്കുന്നത്.

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്‌സ് ഓഫീസിന് തീ പിടിക്കുമെന്ന് പലരും പറഞ്ഞിട്ടുള്ള കാര്യമാണ്. അക്ഷരാര്‍ത്ഥത്തില്‍ അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. റിലീസിന് 200 സ്‌ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 350 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‌ക്രീനുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

mohanlal

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റെക്കോഡ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നേര് തകര്‍ത്തത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി നേരിന്റെ ചൂടറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന് കണക്കുകള്‍ അനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേര് 80 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസിലെ എക്കാലത്തേയും പണം വാരി പടങ്ങളില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നേര്.

മമ്മൂട്ടി - അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപര്‍വ്വത്തെ പിന്നിലാക്കിയാണ് നേരിന്റെ കുതിപ്പ്. ഇതോടെ കേരള ബോക്‌സോഫീസിലെ എക്കാലത്തേയും മികച്ച പണംവാരി പടങ്ങളിലെ ആദ്യ അഞ്ചില്‍ മൂന്നും മോഹന്‍ലാലിന്റെ പേരിലായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2018 ആണ് മലയാള സിനിമയിലെ പണംവാരി പടങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്.

രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാം സ്ഥാനത്ത് ലൂസിഫറുമാണ്. നാലാം സ്ഥാനത്ത് ആര്‍ ഡി എക്‌സാണ്. അഞ്ചാം സ്ഥാനത്താണ് നിലവില്‍ നേരുള്ളത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ബോക്‌സോഫീസില്‍ 100 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമായി നേര് മാറാന്‍ അധിക സമയം വേണ്ടി വരില്ല എന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം. സ്‌ക്രീന്‍ കൗണ്ടില്‍ ഒരു കുറവും സംഭവിക്കാതെയാണ് മൂന്നാം വാരം സിനിമയുടെ കലക്ഷന്‍ 80 കോടി പിന്നിട്ടത്.

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷക വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. ചിത്രത്തിലെ താരത്തിന്റെ സട്ടിലായ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ് കടന്ന ദൃശ്യം എത്തിയതും മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലായിരുന്നു. ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലിറങ്ങിയ മറ്റ് ചിത്രങ്ങള്‍. റാം എന്ന മറ്റൊരു ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാകാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+