മോഹന്‍ലാലിന് മുന്നില്‍ ഷാരൂഖിന്റെ റെക്കോർഡും തവിട് പൊടി: വിജയ്ക്കും രക്ഷയില്ല; വിക്രത്തിന്റെ ഗതിയെന്താകും
അഡ്വാൻസ് ബുക്കിംഗില്‍ റെക്കോർഡ് നേട്ടവുമായി മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി വിറ്റഴിച്ചത്. ആളുകള്‍ കൂട്ടത്തോടെ എത്തിയതിനാല്‍ സൈറ്റ് നിലച്ച് പോകുന്ന അവസ്ഥ വരേയുണ്ടായി. ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റു തീരാറായി.
ആദ്യ ദിന അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇതുവരെ ഒന്നാമത് ഉണ്ടായിരുന്നത് ഷാരൂഖ് ഖാൻ നായകനായ ജവാനായിരുന്നു. ആദ്യം ദിനം ചിത്രത്തിന്റെ 85000 ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. 82000 ടിക്കറ്റുകള്‍ വിറ്റഴിച്ച് വിജയ് ചിത്രം ലിയോ രണ്ടാമതും 80000 ത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ച് അല്ലു അർജുന്‍ ചിത്രം പുഷ്പ-2 മൂന്നാമതുമായിരുന്നു. എന്നാല്‍ ഈ കണക്കുകളെല്ലാം ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ എമ്പുരാന്‍ മറികടന്നിരിക്കുകയാണ്.

ഇന്ത്യയില്‍ മാത്രമല്ല യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലും എമ്പുരാന്‍ തരംഗമായി മാറുകയാണ്. യു എ ഇയിലും ചിത്രം ഇതിനോടകം തന്നെ സകല അഡ്വാന്‍സ് ബുക്കിങ് റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു. പ്രീമിയര്‍, ആദ്യ ദിന ഷോകള്‍ക്ക് വേണ്ടിയുള്ള അഡ്വാന്‍സ് ബുക്കിങിലൂടെ ഏകദേശം മൂന്ന് കോടിയോളം രൂപയാണ് യു എ ഇയിലെ തിയേറ്ററുകളില്‍ നിന്നായി എമ്പുരാന്‍ നേടിയിരിക്കുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഐമാക്സ് റിലീസ് ചെയ്യുന്ന ചിത്രമെന്ന നേട്ടവും എമ്പുരാന് സ്വന്തമാണ്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കുന്ന സ്ക്രീനുകളിലായിരിക്കും ഐമാക്സ് ഫോർമാറ്റിൽ ചിത്രം കാണാനാകുക. 'എമ്പുരാൻ, മലയാള സിനിമാ മേഖലയിൽ ആദ്യമായി ഐമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. മലയാള സിനിമാ വ്യവസായത്തിൽ ഇതൊരു പുതിയ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 27 മുതൽ തെരഞ്ഞെടുക്കപ്പെട്ട സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ചിത്രം കാണാം' എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ്, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവർക്ക് പുറമെ നിരവധി പ്രമുഖ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസും ലൈക്കയും ചേർന്നായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാല്‍ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഉടലെടുത്തതോടെ ശ്രീ ഗോകുലം മൂവിസ് കൂടി എമ്പുരാന്റെ നിർമാണ പങ്കാളിത്വം ഏറ്റെടുത്തിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള കാര്യവും ഇതുവരെ വ്യക്തമല്ല.
അതേസമയം, തന്നെ മാർച്ച് 27 ന് റിലീസ് ആകുന്ന മറ്റൊരു പ്രധാന ചിത്രം ചിയാൻ വിക്രമിന്റെ 'വീര ധീര ശൂര'യാണ്. ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് വിക്രത്തിന് വില്ലനായി എത്തുന്നത്. എന്നാല്‍ എമ്പുരാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ വിക്രം ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ചിയാൻ വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളിൽ വൈകിട്ട് ആറു മണിക്ക് കേരളത്തിലെ പ്രൊമോഷൻ ഇവെന്റിനായി എത്തുന്നുമുണ്ട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications