'മോഹൻലാലിന്റെ കണ്ണിൽ നിന്ന് വെളളം നിന്നിട്ടില്ല, ഒപ്പിക്കൊണ്ടിരുന്നു, രാവിലെ വരെയും വേദന', വെളിപ്പെടുത്തൽ
കണ്ണില്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്ക് കൊണ്ട് കുത്തിയിട്ടും പ്രകോപിതനാകാതെ പ്രതികരിച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഈ ശാന്തസ്വഭാവം ഇത്തരത്തില്‍ പലപ്പോഴായി മലയാളികള്‍ കണ്ടിട്ടുളളതാണ്. അദ്ദേഹത്തെ അടുത്ത് അറിയുന്നവരും മോഹന്‍ലാല്‍ ആള്‍ കൂള്‍ ആണെന്ന് തന്നെ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിനെ വിളിച്ച് മാപ്പ് പറയുന്നതും അദ്ദേഹം സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്നതുമായ കോള്‍ റെക്കോര്‍ഡും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈ സംഭവം നടക്കുമ്പോള്‍ മോഹന്‍ലാലിന് ദേഷ്യപ്പെടാനുളള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. കാരണം മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിയത് അപകടകരമായ രീതിയില്‍ ആയിരുന്നു. വളരെ നേരത്തോളം അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് വെള്ളം വന്ന് കൊണ്ടിരുന്നുവെന്ന് ആ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സനില്‍ കുമാര്‍ പറയുന്നു.
'മൈക്ക് കണ്ണില്‍ കൊണ്ടപ്പോള്‍ അദ്ദേഹത്തിന് ശരിക്കും വേദനിച്ചിട്ടുണ്ട്. ചാനല്‍ മൈക്കിനെ പൊതിഞ്ഞ് സ്‌പോഞ്ച് ഉണ്ടെങ്കിലും കണ്ണിന്റെ റെറ്റിനയില്‍ അത് തട്ടുമ്പോള്‍ വേദനിക്കും. ജിഎസ്ടി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മോഹന്‍ലാല്‍ തിരുവനന്തപുരം പാപ്പനംകോടുളള സ്റ്റുഡിയോയിലേക്കാണ് പോയത്'. പോകുന്ന വഴിയിലും അവിടെ എത്തിയ ശേഷവും മോഹന്‍ലാലിന്റെ കണ്ണില്‍ നിന്ന് വെള്ളം വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നുവെന്ന് മനോരമ ഓണ്‍ലൈനോട് സനില്‍ കുമാര്‍ വെളിപ്പെടുത്തി.

സ്റ്റുഡിയോയിലേക്ക് ഷൂട്ടിന് പോകുന്ന വഴിയിലൊക്കെ അദ്ദേഹം കണ്ണ് ഒപ്പിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെളളം വരുന്നതും തുടര്‍ന്നു. മാത്രമല്ല പിറ്റേന്ന് രാവിലെ വരെയും മോഹന്‍ലാലിന് കണ്ണിന് വേദന ഉണ്ടായിരുന്നുവെന്നും സനില്‍ കുമാര്‍ പറയുന്നു. മൈക്ക് കൊണ്ടപ്പോള്‍ എന്താണ് മോനേ എന്നാണ് അദ്ദേഹം ചോദിച്ചത്. മോഹന്‍ലാല്‍ ഒരു അസാധാരണ വ്യക്തിയാണ്.അദ്ദേഹത്തിന് സന്യാസയോഗമുണ്ടെന്ന് തനിക്ക് തോന്നാറുണ്ട്. കാരണം കറയില്ലാത്ത ആത്മാവ് എന്നാണ് അദ്ദേഹത്തെ കുറിച്ച് തനിക്ക് പറയാന്‍ തോന്നുന്നത് എന്നും സനില്‍ കുമാര്‍ പറഞ്ഞു.
സോഷ്യൽ മീഡിയ മോഹൻലാലിന്റെ പ്രതികരണത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സനൽകുമാർ പത്മനാഭൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' കൈക്ക് പരിക്കെറ്റിട്ടും, തന്റെ അഭാവത്തിൽ, ഷൂട്ട് മുടങ്ങരുതെന്നു കരുതി പരിക്കേറ്റ കയ്യിൽ കെട്ടുമായി ദേവാസുരത്തിന്റെ ക്‌ളൈമാക്സ് ഷൂട്ടിനു ഇറങ്ങവെ ആൾക്കൂട്ടത്തിലൊരാൾ, തിക്കും തിരക്കിനിടെ യഥാർത്ഥ പരിക്കല്ല മേക്കപ്പ് ആണെന്ന് കരുതി പരിക്കേറ്റ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു തന്റെ സ്നേഹം പ്രകടിപ്പിക്കവേ എല്ലു പൊടിയുന്ന വേദന ഉള്ളിലൊതുക്കി ഒന്നും സംഭവിക്കാത്ത രീതിയിൽ നിന്നു കൊണ്ടു ആ സാഹചര്യത്തെ നൈസ് ആയി ഡീൽ ചെയ്യുക!
ഇന്നലെ, 'ഒന്നും അറിയില്ല' എന്ന് പറഞ്ഞ്, പോലീസ് അകമ്പടിയോടെ കാറിൽ കയറാൻ ഒരുങ്ങിയ തന്റെ മുഖത്തേക്ക് ഒരു മാധ്യമപ്രവർത്തകൻ നീട്ടിയ മൈക്ക് കണ്ണിന് താഴെയായി അത്യാവശ്യം വേദനയുണ്ടാക്കുന്ന ശക്തിയിൽ തട്ടിയപ്പോൾ ആ നിമിഷത്തിലെ ദേഷ്യം ഉള്ളിലൊതുക്കി, "എന്താ മോനേ ചെയ്യുന്നേ" എന്ന് വാത്സല്യത്തോടെ ചോദിച്ച്, മുഖം തടവി
കാറിലേക്ക് കയറിയിട്ടു. "അവനെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന്" ഒരു ചിരിയോടെ തമാശ രൂപേണ പറഞ്ഞ് രംഗം ശാന്തമാക്കുക.......! അതെ സമയം ഷൂട്ടിംഗ് ലോകേഷനിൽ പ്രേം നസീർ സാറിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കെ, നസീർ സാറിനെ അസഭ്യം പറഞ്ഞവനെ ഓടിച്ചിട്ടു ഇടിക്കുക!! മോഹൻലാൽ... അയാൾ അങ്ങനെയാണ്.... അയാൾക്ക് നോവണമെങ്കിൽ കൂടെയുള്ളവർക്ക് കൊള്ളണം... ഏതു പേമാരിയും അയാൾ ആസ്വദിച്ചു നനയും...
എന്നാൽ കൂടെയുള്ളവരൊന്നു ചാറ്റൽ നനഞ്ഞാൽ അയാളുടെ ഇമ്മ്യൂണിറ്റി പതിയെ ക്ഷയിച്ചു തുടങ്ങും!!''












Click it and Unblock the Notifications