'മോഹൻലാൽ സന്യാസിയാവുമോ?'; ജാതകത്തിൽ പറയുന്നത് ഇതാണെന്ന് സഹോദരൻ..പ്രണവിനെ കുറിച്ചും
മോഹൻലാലിന് ബിസിനസ് ജാതകത്തിൽ പറഞ്ഞിട്ടില്ലെന്ന് സഹോദരൻ (പിതൃസഹോദരന്റെ മകൻ) ബിജു ഗോപിനാഥൻ നായർ. താരം തന്നെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറായിട്ടില്ലെന്നും ബിജു ആരോപിച്ചു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജുവിന്റെ പ്രതികരണം. വായിക്കാം
'മോഹൻലാലിന്റെ ചേട്ടൻ നല്ല അറിവുള്ള മനുഷ്യനാണ്. ഷിപ്പിലെ കാപ്റ്റനായിരുന്നു അദ്ദേഹം. അന്ന് ആറ് ലക്ഷം രൂപയൊക്കെ ശമ്പളം ഉണ്ടായിരുന്ന ആളാണ്. പക്ഷേ ജീവിതം ഫെയിലറായി പോയി. പുള്ളി മരിക്കുന്നതിന് 20 ദിവസം മുൻപ് എന്നെ കണ്ടിരുന്നു. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. പക്ഷേ അതിന് ശേഷം മൂന്നാഴ്ച കഴിഞ്ഞപ്പോൾ മരിക്കുകയും ചെയ്തു. ഞാൻ പഠിക്കുന്ന കാലത്തൊക്കെ എന്നെ തിരക്കി കോളേജിൽ വന്ന് പൈസ തരുമായിരുന്നു. പ്യാരിലാലോ മോഹൻലാലിന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിലോ എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല.

മോഹൻലാലിന് ബിസിനസ് ജാതകത്തിൽ പറഞ്ഞിട്ടില്ല. അദ്ദേഹം കിച്ചൺ ട്രഷേഴ്സ് എന്ന കറി പൗഡർ പരസ്യം ചെയ്തിരുന്നു. ഏത് ഫീൽഡിലും മാഫിയ ഉണ്ടാകും.ഈസ്റ്റേൺ , മേളം എന്നിവരുടെ കുത്തകയായിരുന്നു കറി പൗഡർ. അതുകൊണ്ട് തന്നെ കിച്ചൺ ട്രഷേഴ്സ് എടുക്കരുതെന്ന് ഞാൻ മോഹൻലാലിനോട് പറഞ്ഞിരിന്നു.
പുള്ളിക്ക് പറഞ്ഞത് അഭിനയമാണ്. 84 വയസുവരെ അഭിനയിക്കാം എന്നാണ് ജാതകത്തിൽ ഉള്ളത്. പുള്ളി ചെയ്യുന്ന ബിസിനസ് എന്താണെന്നോ പുള്ളിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് എന്താണെന്നോ എനിക്ക് അറിയില്ല. മോഹൻലാൽ സന്യാസിയൊന്നും ആകില്ല. പുള്ളിക്ക് കുറിച്ച് അനുയായികൾ ഉണ്ടാകും.
അഭിനയത്തിൽ മോഹൻലാലിന് അപ്പുറത്ത് ഒരാളില്ല. ഇപ്പോൾ നിർമ്മാതാക്കൾക്ക് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ധൈര്യക്കുറവുണ്ട്. എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല. മലയാളത്തിൽ ഒരു ബിഗ് ബജറ്റ് പടം ഇറക്കുന്ന നിർമ്മാതാക്കൾ എല്ലാം ബാങ്കിൽ വെച്ചായിരിക്കും പടം എടുക്കുക. ആ പടം തീർന്നാൽ തീർന്നു. തമിഴ്നാട്ടിലെ പോലുള്ള അവസ്ഥയല്ല. കലാനിധിമാരൻ സാറിനൊക്കെ 25000 കോടി ആസ്തി ഉണ്ട്. പുള്ളിക്കൊക്കെ ജയിലറ് പോലുള്ള കുറെ പടം എടുക്കാം.
മോഹൻലാലിന്റെ മകനെ ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുണ്ട്. കണ്ടപ്പോൾ ചിറ്റപ്പാ എന്ന് വിളിച്ചിട്ടുണ്ട്. പുള്ളി ഒരു സിനിമ നടനോ ബിസിനസുകാരനോ ആകാനുള്ള ചാൻസ് ഇല്ല. പുള്ളി വേറെ ഒരു രീതിയിൽ പോകുന്ന ആളാണ്. പുള്ളിയെ നിർബന്ധിച്ചാണ് സിനിമയിൽ അഭിനയിപ്പിക്കുന്നത്.


Click it and Unblock the Notifications