പ്രണവ് മോഹൻലാലിനെ ആ യുവനടൻ തെറി പറഞ്ഞു, മോഹൻലാൽ ഇനി അമ്മ പ്രസിഡന്റ് ആകില്ല; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെയ്ക്കുന്നത്. ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ധിഖിനെതിരേയും ഭരണസമിതി അംഗമായിരുന്ന നടൻ ബാബുരാജിനെതിരേയും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇരുവരും രാജിവെച്ചിരുന്നു. പിന്നാലെയാണ് ഈ ഭരണസമിതി ഇനി തുടരുന്നില്ലെന്നും രാജിവെച്ച് ഒഴിയുകയാണെന്നും പ്രസിഡന്റ് മോഹൻലാൽ അറിയിച്ചത്. അടുത്ത മാസം പുതിയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
താൻ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന മോഹൻലാൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവ താരങ്ങളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, നടി നവ്യ നായർ എന്നിവരുടെ പേരുകളെല്ലാം അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ടെന്നാണ് വാർത്തകൾ. എന്തായാലും ഇപ്പോഴിതാ അമ്മയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. എന്തുകൊണ്ടാണ് മോഹൻലാൽ ഇനി അമ്മയുടെ അധ്യക്ഷപദം ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നടക്കമുള്ള കാര്യങ്ങളെ കുറിച്ച് ശാന്തിവിള പ്രതികരിച്ചു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'അമ്മയിൽ നടക്കുന്ന കാര്യങ്ങൾ രസകരമാണ്. അടുത്ത ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 15 ന് നിശ്ചയിചിരിക്കുകയാണ്.അമ്മ ഭരണസമിതി രാജി വെയ്ക്കാനുള്ള മോഹൻലാലിന്റെ തീരുമാനത്തിൽ പലർക്കും അമർഷം ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ആകാൻ ചിലർ കുപ്പായമൊക്കെ തുന്നിച്ച് ഇറങ്ങിയതോടെയാണ് ബുദ്ധിമാനായ മോഹൻലാൽ അത് വേണ്ട എന്ന് തീരുമാനിച്ച് മൊത്തമായി രാജിവെച്ചത്. 31 വർഷത്തെ അമ്മയുടെ ചരിത്രത്തിൽ ഒരു വർഷം പോലും തികയ്ക്കാതെ ഭരണസമിതി രാജിവെയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് മോഹൻലാൽ വ്യക്തമാക്കി കഴിഞ്ഞു.
നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന നായകനായ ഒരു ചെറുപ്പക്കാരൻ, ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ ഇനി ഞാനാണ് സൂപ്പർസ്റ്റാർ കൊണ്ട് വാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ, കഥ ആവശ്യപ്പെടുന്ന ബജറ്റ് 15 കോടിയാണെങ്കിൽ ചുരുങ്ങിയത് 30 കോടി മുടക്കുന്ന സിനിമകളിലേ ഇനി ഞാൻ അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ അവന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മോഹൻലാലിനെ മാത്രമല്ല, ആർക്കും ഒരു പരാതിയും പരിഭവവും പറയാൻ പറ്റാത്ത അത്ര സിമ്പിളായി ജീവിക്കുന്ന പ്രണവിനെ പോലും തരം താണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞത് കേട്ടതിന് ശേഷമാണ് ഞാനിനി അമ്മയുടെ തലപ്പത്തേക്ക് ഇല്ലാ എന്ന് തീരുമാനം മോഹൻലാൽ ഉറപ്പിച്ച് പറഞ്ഞത് എന്നാണ് ഞാൻ അറിഞ്ഞത്.
പ്രണവിനെയൊക്കെ ആർക്കെങ്കിലും പറയാനാകുമോ, അയാൾ ആർക്കുമൊരു ശല്യമില്ലാതെ ജീവിക്കുകയല്ലേ, ഈ പൊട്ടൻ രണ്ട് പടം ഓടിയപ്പോൾ ഞാനാണ് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിലെന്ന് ചിന്തിക്കുന്ന വങ്കൻ അവന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ട് ഇപ്പോൾ പറയുകയാണ് അവന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന്. അവർ എന്തൊക്കെയോ കുറിക്കുന്നുവെന്ന്. പച്ചക്കള്ളം പറയുകയാണ്, നട്ടാൽ കുരുക്കാത്ത നുണയാണ്.
കാരണം പ്രണവിനെക്കുറിച്ച് ഇട്ടത് മോഹൻലാൽ അറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ആയിരിക്കണം എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് പറഞ്ഞ് വന്നത്. ഹാക്ക് ചെയ്താൽ പോലീസ് സൈബർ സെല്ലിൽ അറിയിക്കുകയല്ലേ വേണ്ടത്. ഇവനെയൊക്കെ മുഖവിലയ്ക്കെടുക്കുന്ന മോഹൻലാലിനെ വേണം വഴക്ക് പറയാൻ എന്ന് ഞാൻ പറയും. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനോ പ്രണവിനോ ഒരു ചുക്കും സംഭവിക്കില്ല. പക്ഷെ അത് കേട്ട് അത് കേട്ടു കൊണ്ട് എന്റെ മകനെപ്പറ്റി അനാവശ്യം പറയുന്നു അതിനാൽ ഞാൻ ഈ സംഘടനയിൽ ഇനി ഇരിക്കാതിരുന്നാൽ മതിയല്ലോ എന്ന് വിചാരിക്കുന്ന മോഹൻലാലിനെ വേണം വഴക്ക് പറയാൻ.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications