മോഹൻലാൽ ധരിച്ചത് ഒന്നര കോടിയുടെ വാച്ച്, 80 ലക്ഷത്തിന്റെ വേറെ വാച്ചും; ഞെട്ടി ആരാധകർ
കൊച്ചി: സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എത്തുന്ന പ്രീയപ്പെട്ട താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭാരണങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. അടുത്തിടെ കാതൽ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി ധരിച്ച വസ്ത്രമായിരുന്നു ആരാധകർക്കിടയിൽ ട്രെന്റിംഗ് ആയത്. ഇപ്പോഴിതാ നേര് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നടൻ മോഹൻലാൽ ധരിച്ച വാച്ചുകളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വാച്ചുകളുടെ വിലകേട്ട് ചിലർ ഞെട്ടലും പങ്കുവെച്ചിട്ടുണ്ട്.
വളരെ സിമ്പിൾ ലുക്കിലുള്ള ഷർട്ടും മുണ്ടുമൊക്കെ ധരിച്ചാണ് മോഹൻലാൽ പ്രമോഷൻ പരിപാടിക്കെത്തിയത്. എന്നാൽ വാച്ചുകളുടെ വില ഒട്ടും സിമ്പിൾ അല്ല. അഭിമുഖങ്ങളിൽ ഒന്നിൽ മോഹൻലാൽ തരിച്ച വാച്ചിന് ഒരു കോടിയാണത്രേ വില. റിച്ചാര്‍ഡ് മില്ലെ RM 030 എന്ന ബ്രാന്‍ഡാണ് മോഹന്‍ലാല്‍ ഉപയോഗിച്ചത്. 50 വാച്ചുകൾ മാതമാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇത് കൂടാതെ മറ്റ് നിരവധി ആഡംബര വാച്ചുകളും താരം ധരിച്ചിട്ടുണ്ട്.

80 ലക്ഷത്തോളം വിലയുള്ള പറ്റെക് ഫിലിപ്പ് അക്വാനോട്ട്, 25 ലക്ഷം രൂപ വരെ വിലയുള്ള ബ്രിഗൂട്ട് ട്രെഡിഷന്‍ വാച്ച് , റോളക്സ് സെല്ലിന് പ്രിൻസ്, റോളക്സ് യാച്ച് മാസ്റ്റർ, ഹബ്ലോട്ട് തുടങ്ങിയവയാണ് ഇവ. ഇതാദ്യമായല്ല മോഹൻലാലിന്റെ വാച്ച് കളക്ഷൻ ആരാധകരെ ഞെട്ടിച്ചിട്ടുള്ളത്. അടുത്തിടെ ഒരു പരസ്യ ചിത്രീകരണത്തിനിടെ മോഹൻലാൽ ധരിച്ച വാച്ച് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ പഴ്സനൽ കലക്‌ഷനിലുള്ള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്‍റ് ലിമിറ്റഡ് എഡിഷൻ വാച്ചായിരുന്നു ശ്രദ്ധ പിടിച്ചുറ്റിയത്. ഏകദേശം 20 ലക്ഷം രൂപയായിരുന്നു ഇതിന് വില. സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചാണ് ഉബ്ലോ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡര്‍.
അതേസമയം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേര് 21 നാണ് റിലീസ് ചെയ്യുന്നത്. ജിത്തു ജോസഫ് ആണ ്ചിത്രത്തിന്റെ സംവിധായകൻ. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
മോഹൻലാൽ അഭിഭാഷക വേഷത്തിലാണ് സിനിമയിലെത്തുന്നത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലറാണ് ചിത്രം.












Click it and Unblock the Notifications