മോഹൻലാൽ ഒന്നും അറിയാതെ ചെയ്യില്ല, ഇതുപോലൊരു പച്ചക്കള്ളം'; തുറന്നടിച്ച് മല്ലിക സുകുമാരൻ
എമ്പുരാൻ വിവാദത്തിൽ മേജർ രവിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. നാല് ദിവസം ഓടിയ സിനിമ ഒരു മഹാന് എന്തോ പ്രശ്നം തോന്നി വിവാദമാക്കി. പുള്ളി മേജറാണെന്നൊക്കെയാണ് പറയുന്നത്. മേജറായിട്ടുള്ള ആൾ ആ പദവി കാണിക്കണ്ടേ, പുള്ളിയുടെ വിചാരം പുള്ളി മാത്രമാണ് മേജർ എന്നാണ്, മല്ലിക തുറന്നടിച്ചു. വെർച്വൽ മീഡിയ എന്റർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകൾ ഇങ്ങനെ
'മോഹൻലാലിൽ എന്റെ കുഞ്ഞിനെ ഒന്നും പറഞ്ഞിട്ടില്ല, ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടില്ല. എമ്പുരാനിൽ വിവാദങ്ങളൊന്നുമില്ല. കലാപങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. ഒരു പത്ര വാർത്ത വരുന്നു, കലാപം നടക്കുന്നു, ആ കലാപത്തിന്റെ ഇരകൾക്ക് ഒരു ഹിന്ദു മഹാറാണി അഭയം കൊടുക്കുന്നു. കഴിക്കാൻ ഭക്ഷണം കൊടുക്കുന്നു, അവരുടെ മകൻ അത് ഇഷ്ടപ്പെടാതെ അവരെ കൊല്ലുകയാണ്. ഇത് കണ്ടോണ്ട് ഒരു കുട്ടി നിൽക്കുന്നു. ആ പ്രായത്തിലുള്ള കുട്ടിക്ക് മതമൊന്നും അറിയില്ല. ഇതൊക്കെ പിന്നീട് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച്, സിനിമ എവിടെയാണ് നടന്നതെന്നോ പ്രധാനമന്ത്രി ആരെന്നോ എന്നൊന്നും നമ്മളാരും നോക്കിയിട്ടില്ല.

നാല് ദിവസം സിനിമ ഓടിയതാണ്. അത് കണ്ടുകഴിഞ്ഞപ്പോൾ ഒരു മഹാന് എന്തോ പ്രശ്നം തോന്നി. പിന്നീട് ഈ മഹാൻ തിരുത്തി പറഞ്ഞു. ഞാനെവിടെ രാജുവിനെ കുറ്റം പറഞ്ഞെന്ന്. രാജുവിനെ കുറ്റം പറഞ്ഞില്ല. പക്ഷെ രാജു മറ്റാരും കാണാതെ ചെയ്തെന്ന്, മോഹൻലാൽ കണ്ടിട്ടില്ല, മറ്റേയാൾ കണ്ടിട്ടില്ല എന്നൊക്കെ. പുള്ളി മേജറാണെന്നൊക്കെയാണ് പറയുന്നത്. മേജറായിട്ടുള്ള ആൾ ആ പദവി കാണിക്കണ്ടേ, പുള്ളിയുടെ വിചാരം പുള്ളി മാത്രമാണ് മേജർ എന്നാണ്. കേണലുമാരും, മൂന്ന് മേജറുമാരടക്കം പലരും എന്റെ കുടുംബത്തിലുണ്ട്. ഇയാളെ കുറിച്ച് 9 ഓളം പട്ടാളക്കാർ പറഞ്ഞത് എന്റെ ഫോണിൽ കിടപ്പുണ്ട്, ഇപ്പോൾ അതൊന്നും ഞാൻ പറയുന്നില്ല. ആരും പറയാത്തൊരു പോയിന്റ് എടുത്ത് വെച്ചാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയത്.
ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കിയ സംഘികളെ കുറിച്ചോ ആർഎസ്എസ് അനുഭാവികളെ കുറിച്ചോ ഞാൻ ഒന്നും പറയുന്നില്ല. എനിക്ക് ആർഎസ്എസിന്റെ വലിയ നേതാക്കളെ അറിയാം. അവരൊന്നും ഞങ്ങൾ വലിയ വിരോധികളാണെന്ന് പറയില്ല. മോഹൻലാലിനേയും മമ്മൂട്ടിയേയും സുരേഷ് ഗോപിയേയുമൊക്കെ സ്നേഹിക്കുന്ന നിരവധി ആരാധകരുണ്ടാകും. അവര് ചിലപ്പോൾ മോഹൻലാലിനെ കുറ്റം പറയുന്നത് കണ്ടോയെന്ന് പറഞ്ഞേക്കും. എന്നല്ലാതെ ജാതീയമായൊരു ആരോപണവും നേരിടേണ്ടി വന്നിട്ടില്ല.
ഈ വിവാദമുണ്ടായപ്പോൾ സിനിമ സംഘടന ഇടപെട്ടില്ല. ഇടപെടില്ല, അവർ സുകുമാരന്റെ കുടുംബത്തെ മാറ്റി നിർത്തിയാണ്. ഇന്നലെ വന്നവർക്ക് വേണ്ടിയൊക്കെ സംസാരിക്കും പക്ഷെ. അതൊന്നും എന്റെ വിഷയമല്ല. എനിക്ക് വ്യക്തിപരമായി പലരും മെസേജ് ചെയ്തു. മേജറാണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന് പറഞ്ഞു. മോഹൻലാലിനെ പോലൊരു നടൻ ഒന്നുമറിയാതെ അഭിനയിക്കമോ? കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു.
ലാലു പല സ്റ്റേജിലും പറഞ്ഞിട്ടുണ്ട്, ഒരുപാട് കഷ്ടപ്പെട്ട് എടുത്ത ചിത്രമാണ് എല്ലാവരും കാണണമെന്ന്. യഥാർത്ഥത്തിൽ അദ്ദേഹത്തിനെ പോലും ചീത്തപ്പേര് കേൾപ്പിക്കുന്ന തരത്തിലായിപ്പോയി വിവാദങ്ങൾ.
മാപ്പ് പോക്കറ്റിലിരിക്കുന്നു, ഞാൻ അടുത്ത ദിവസം കാണിക്കും എന്നൊക്കെ മാധ്യമങ്ങൾക്ക് മുന്നിൽ ഭീഷണി പറയുകയാണ്. എന്റെ മകൻ തെറ്റ് ചെയ്തെന്ന് ആരും പറയില്ല. അങ്ങനെ പറഞ്ഞവർക്ക് കൂട്ടുനിന്നിട്ടുള്ളവർക്കെല്ലാം ഒന്നിന് പുറകെ ഒന്നായി അനുഭവങ്ങളുണ്ടാകും. കാരണം ഞാൻ അങ്ങനെ ഈശ്വരനെ വിശ്വസിച്ച് ജീവിക്കുന്നയാളാണ്.
രാജു ആരും അറിയാതൊരു പടം ഷൂട്ട് ചെയ്ത് കൊണ്ടുവന്നു എന്നാണ് പറഞ്ഞത്. ഇതുപോലൊരു കള്ളത്തരം ജീവിതത്തിൽ ഇനി പറയാനാകില്ല. ഈ വിവാദമൊക്കെ ഉണ്ടാക്കിയിട്ട് അയാൾക്ക് എന്താണ് കിട്ടിയത്', മല്ലിക സുകുമാരൻ ചോദിച്ചു.












Click it and Unblock the Notifications