മോഹൻലാലിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ?; മമ്മൂട്ടി തൊട്ട് പിന്നിൽ..പൃഥ്വിയെ വെട്ടി ദുൽഖർ
കൊച്ചി: മലയാളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ താരമേതെന്ന് ചോദിച്ചാൽ കണ്ണടച്ച് പറയാനാകും മമ്മൂട്ടിയെന്ന്. നൻപകൽ നേരത്ത് മയക്കം,റോഷാക്ക്, ഏറ്റവും ഒടുവിലിറങ്ങിയ കാതൽ എന്നിങ്ങനെ നീളുന്നു ഹിറ്റുകളുടെ പട്ടിക.
അപ്പോഴും മോളിവുഡ് ബോക്സോഫീസിലെ മിക്ക റെക്കോഡുകളും ഇപ്പോഴും സൂപ്പർതാരം മോഹൻലാലിന്റെ പേരിൽ തന്നെയാണ്. മലയാളത്തിൽ ആദ്യമായി 150 കോടി കളക്ഷൻ വാങ്ങിയ സിനിമയടക്കം ഇക്കൂട്ടത്തിൽ പെടും. പ്രതിഫലക്കണക്ക് നോക്കിയാലും മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഒരു സിനിമയ്ക്ക് ഏകദേശം 20 കോടി വരെയാണ് അദ്ദേഹം പ്രതിഫലമായി കൈപറ്റുന്നതെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിൽ അവതാരകനാകാനും മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസൺ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കിൽ ഏറ്റവും ഒടുവിലെ സീസണായി 18 കോടിയാണ് അദ്ദേഹം വാങ്ങിതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2023 ൽ മമ്മൂട്ടിയുടെ ഒരു ചിത്രത്തിനായി 15 കോടി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 340 കോടിയാണ് നടന്റെ ആകെ ആസ്തി എന്നാണ് വിവരം. 50 കോടിയോളം വരും അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം ഉണ്ട്.
മമ്മൂട്ടി പിറകിൽ 2023 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരം ദുൽഖർ സൽമാനാണ്. വമ്പൻ പ്രതിഫലമാണ് ദുൽഖർ കൈപ്പറ്റിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ചിത്രത്തിനായി ദുൽഖർ 10 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ടത്രേ.ഓരോ ഭാഷകളിലും ഇത് വ്യത്യാസപ്പെടും. സിനിമയിൽ നിന്ന് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും ദുൽഖർ സൽമാന് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. വേഫെറർ വിലിം എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ താരം സിനിമ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരനും 10 കോടി വരെ പ്രതിഫലം ലഭിക്കുന്നുണ്ട്. ഫഹദ് ഫാസിൽ 8 കോടി, ദിലീപ് 7 കോടി, നിവിൻ പോളി 6 കോടി, സുരേഷ് ഗോപി 5 കോടി, ടൊവീനോ തോമസ് 4 കോടി, കുഞ്ചാക്കോ ബോബൻ 3 കോടി എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ വാങ്ങുന്ന പ്രതിഫലം.












Click it and Unblock the Notifications