മോഹന്‍ലാല്‍ ദേശീയ അവാർഡ് നേടിയ ആ ചിത്രത്തിന്റെ കഥ എന്റെ കുടുംബത്തില്‍ നടന്നത്: സിബി മലയില്‍
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപിടി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മുത്താരംകുന്ന് പിഒ എന്ന ആദ്യ ചിത്രം മുതല്‍ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കി. കിരീടം, ദശരഥം, തനിയാവർത്തനം, ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, ആകാശദൂത്, സമ്മർഇന് ബത്ലഹേം, ദേവദൂതന്, തുടങ്ങി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട നാല്‍പ്പതിലേറെ സിനിമകള്‍ സിബി മലയിലിന്റേതായി പുറത്ത് വന്നു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയില്‍ കൌമുദി മൂവീസിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ നിർമ്മാണ കമ്പനിയായ പ്രണവം ആർട്സിന് വേണ്ടി സിബി മലയില്‍ ചെയ്യുന്ന ആദ്യ സിനിമ ഹിസ്ഹൈനസ് അബ്ദുള്ളയാണ്. അതിന് ശേഷമുള്ള സിനിമയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഹിസ് ഹൈനസ് അബ്ദുള്ള വലിയ വിജയം ആയതുകൊണ്ട് തന്നെ രണ്ടാമത്തെ സിനിമ അതിന് മുകളില്‍ നില്‍ക്കണം എന്നതാണ് പ്രധാന വെല്ലുവിളി. അങ്ങനെയാണ് ഭരതം ചെയ്യാന്‍ തീരുമാനിക്കുന്നത്. ഒരുപാട് കഥകള്‍ ആലോചിച്ചെങ്കിലും തൃപ്തികരമായ തലത്തിലേക്ക് എത്തിയില്ല. ഒരു അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിന്റെ കഥ ലോഹി പറഞ്ഞു. ആ വേഷങ്ങളിലേക്ക് നെടുമുടിയേയും മോഹന്‍ലാലിനേയും തീരുമാനിച്ചെന്നും സിബി പറയുന്നു.
അങ്ങനെ കോഴിക്കോട്, മുക്കം ഭാഗങ്ങളില്‍ ഷൂട്ടിങ് നടത്താമെന്നും തീരുമാനിച്ചു. കാസ്റ്റിങ് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ചിലെ അവസാന വെള്ളിയാഴ്ച സിനിമ റിലീസും തീരുമാനിച്ചു. 1991 ജനുവരി 23 ന് ഷൂട്ടിങ് ആരംഭിക്കാനും നിശ്ചയിച്ചു. അന്നേദിവസം ഒരു സ്വിച്ച് ഓണ്‍ കർമ്മവും വെച്ചിരുന്നു. ഇതിനിടയിലാണ് എന്റെ അസോസിയേറ്റ് ആയിരുന്ന ജോസ് തോമസ് കഥ കേള്‍ക്കുന്നത്. കേട്ട് നോക്കിയപ്പോള്‍ മുമ്പ് വന്ന ഒരു സിനിമയുടെ കഥയുമായി വലയി സാമ്യം ഉണ്ടായിരുന്നു.
ബാലചന്ദ്രന് സാറിന്റെ ഒരു പൈങ്കിളി കഥ എന്ന ചിത്രവുമായിട്ടായിരുന്നു സാമ്യം. അപ്പോഴാണ് എനിക്കും ലോഹിക്കും അത് ഓർമ്മ വന്നത്. ഇതോടെ ലോഹി വല്ലാതെ ടെന്‍ഷനായി. ഈ വിഷയം ആരോടും പറയാതെ പൂജ നടത്തി. അതിന് ശേഷം മോഹന്‍ലാല്‍ അടക്കം പ്രധാനപ്പെട്ട മൂന്ന് പേരോട് മാത്രം വിഷയം പറഞ്ഞു. ലാല്‍ അതിന് മുമ്പ് കഥയൊന്നും കേട്ടിരുന്നില്ല. അദ്ദേഹത്തിന് ഞങ്ങളില്‍ വിശ്വാസം ആയിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
പുതിയ കഥ കണ്ടെത്താം എന്ന് പറഞ്ഞപ്പോള്‍ 'ഒരാഴ്ചക്കുള്ളില്‍ പുതിയ കണ്ടെത്തുകയാണെങ്കില്‍ ചെയ്യാം, അല്ലെങ്കില്‍ പിന്നീടത്തേക്ക് മാറ്റി വെക്കാം' എന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് ഉച്ഛക്ക് ഒരു മണിവരെ സമയം വരെ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഈ നാല് മണിക്കൂർ മതിയോ എന്നായിരുന്നു ലാലിന്റെ ചോദ്യം. എന്തായാലും അതിന് മുമ്പ് വരാന്‍ സാധിക്കുമോയെന്ന് നോക്കാമെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ വണ്ടിയുമെടുത്ത് ഞാനും ലോഹിയും ആനന്ദക്കുട്ടനും ഇറങ്ങി. ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പോയി ഇരുന്നു. അതുവരെ ഞങ്ങള്‍ ചർച്ച ചെയ്ത് വന്ന പല കഥകളും വീണ്ടും ആലോചിച്ചു. ഒന്നും ശരിയായില്ല. അപ്പോഴാണ് ലോഹി ചോദിക്കുന്നത് സിബി കഴിഞ്ഞ ദിവസം പറഞ്ഞ ആ സംഭവം സിനിമയാക്കിയാലോ എന്ന ലോഹി ചോദിക്കുന്നത്.
ആ സംഭവം എന്ന് പറയുന്നത്, ജനുവരി ആറാം തിയതി എന്റെ മൂത്തമകന്റെ മാമോദീസ ആയിരുന്നു. ഞാന്‍ ആ സമയത്ത് ധനം എന്ന സിനിമയുടെ വർക്കുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. രാവിലെ വിമാനത്തിലാണ് കൊച്ചിയിലെത്തുന്നത്. വീട്ടിലെത്തിയപ്പോള്‍ ഭാര്യ വന്‍ കരച്ചില്. അടുത്തൊരു ബന്ധുവിനെ കാണാനില്ലെന്നതായിരുന്നു സംഭവം. പുള്ളി ഇടക്കിടൊക്കെ പുറത്തേക്ക് പോകുന്ന ആളാണ്.
അന്നത്തെ പത്രത്തില്‍ ഈ സംഭവം ഉണ്ടായിരുന്നു. പത്രം നോക്കിയപ്പോള്‍ ഒരു ഭാഗത്തെ കീറല്‍ മാത്രം കണ്ട്. അതെന്താണ് എന്ന് ചോദിച്ചപ്പോള്‍ സംഭവം ആരും അറിയാതിരിക്കാന്‍ അമ്മായി അപ്പന് ചെയ്തതായിരിക്കും എന്ന് പറഞ്ഞു. ചടങ്ങിന് ആളുകളൊക്കെ വരുന്നതല്ലേ. അങ്ങനെ ആ വേദനയും ആശങ്കയും മനസ്സില്‍ വെച്ചുകൊണ്ട് ചടങ്ങ് നടന്നു.
പല ബന്ധുക്കളും ഈ വിഷയം അറിഞ്ഞിരുന്നു. ലോഹിയും കുടുംബവും അന്ന് ഉച്ചക്ക് വന്ന് ഭക്ഷണം കഴിച്ച് പോയി. ഞാന്‍ ചെന്നൈയിലേക്കും മടങ്ങി. ലോഹിയും അവിടേക്ക് എത്തിയപ്പോഴാണ് വീട്ടില്‍ അന്ന് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞ്. അന്ന് ചടങ്ങ് കഴിഞ്ഞ് ഞാന്‍ ആ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. പുള്ളിയെ കാണാതിരുന്നത് കൊണ്ട് അവിടെയുള്ള ആരും ചടങ്ങിന് വന്നിരുന്നില്ല.
അപ്പോഴാണ് സഹോദരന്, ബോഡി പോസ്റ്റ്മോർട്ടം ചെയ്യാന്‍ പോകുന്നതിനെക്കുച്ചും, കണ്‍ഫോം ചെയ്യേണ്ടതിനെക്കുറിച്ചെല്ലാം പറയുന്നത്. ഇക്കാര്യം ഞാന്‍ ലോഹിയോട് പറഞ്ഞു. ഇതൊരു കഥയാക്കാമെന്ന് ലോഹി പറഞ്ഞെങ്കിലും കുടുംബ കാര്യം ആയതുകൊണ്ട് അന്ന് വേണ്ടെന്ന് പറഞ്ഞു. ഇത് തന്നെയാണ് ലോഹി ബീച്ചില്‍ വെച്ച് ചോദിക്കുന്നത്. വീണ്ടും വേണ്ടെന്ന് പറഞ്ഞെങ്കിലും ലോഹി ആ കഥയുടെ സാഹചര്യം ആകെ മാറ്റി. ആ കഥയാണ് പിന്നീട് ഭരതമായി പുറത്തിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications