മോഹന്‍ലാല്‍ ഹിറ്റ് ചിത്രം പിറന്നത് ആ ഒരു വാർത്തയില്‍ നിന്ന്: മമ്മൂട്ടി ഒഴിവാക്കിയ ആ പേരും ഗുണകരമായി
മലയാളികളെ ത്രസിപ്പിച്ച ഒട്ടനവധി സിനിമകളുടെ തിരക്കഥാകൃത്താണ് എസ്‍ എന്‍ സ്വാമി. ധ്രുവം, ഇരുപതാം നൂറ്റാണ്, നാടുവാഴികള്‍, മൂന്നാം മുറ, അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങി സിബിഐ സിനിമകള്‍ വരെ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് സ്വാമിയുടെ തൂലികയില്‍ നിന്നും പിറന്നിരിക്കുന്നത്. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സീക്രട്ട് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുകയുമാണ് അദ്ദേഹം. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലേക്ക് എത്തും.
ഇപ്പോഴിതാ തന്റെ പഴയ ഹിറ്റ് സിനിമകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്വാമി. സീക്രട്ട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മുറയെന്ന മോഹന്‍ലാല്‍ ഹിറ്റ് ചിത്രം പിറന്നത് പേപ്പറില്‍ നിന്നും കിട്ടിയ ഒരു വാർത്തയില്‍ നിന്നാണെന്നാണ് എസ്എന്‍ സ്വാമി വ്യക്തമാക്കുന്നത്.

യഥാർത്ഥത്തില്‍ അത്തരമൊരു തട്ടിക്കൊണ്ടുപോകല്‍ നടന്നിരുന്നു. സിനിമയില്‍ കാണിച്ചത് പോലെ അല്ലെങ്കിലും മറ്റൊരു രീതിയിലുള്ള തട്ടിക്കൊണ്ടുപോകലായിരുന്നു അത്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ പേര് അലി ഇമ്രാന്‍ എന്നതായിരുന്നു. എന്നാല്‍ യാഥാർത്ഥത്തില്‍ ആ പേര് സി ബി ഐ സിനിമകളില്‍ മമ്മൂട്ടിക്ക് ആദ്യം നല്‍കാന്‍ വെച്ച പേരായിരുന്നു അലി ഇമ്രാന്‍ ഇന്നത്.
അലി ഇമ്രാന്‍ എന്ന പേര് പറഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെയാണ് വേണ്ടായെന്ന് പറയുന്നതും നിലവിലുള്ള രീതിയിലെ പേര് സജസ്റ്റ് ചെയ്യുന്നതും. സി ബി ഐ കഥകളില്‍ മമ്മൂട്ടിയുടെ ഒരുപാട് നിർദേശങ്ങളും ഉണ്ട്. ആ കഥ അങ്ങന ആകണമെന്ന് പറഞ്ഞത് തന്നെ മമ്മൂട്ടിയാണ്. പൊലീസ് കഥയായിട്ടായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ പൊലീസിന് പകരം സി ബി ഐ വേണമെന്ന് പറയുന്നത് അദ്ദേഹമാണെന്നും എസ് എന്‍ സ്വാമി പറയുന്നു.
യഥാർത്ഥത്തില്‍ മന്നാടിയാർ എന്ന് പറഞ്ഞാല്‍ തമ്പുരാന്മാർ ഒന്നും അല്ല. ആ കമ്യൂണിറ്റിയില്‍ ഉള്ളവർ നെയ്ത്തുകാരാണ്. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്നവരാണ്. അവരുടെ കൂട്ടത്തില്‍ തന്നെ സാമ്പത്തികപരമായി ഉയർന്നവരും താഴ്ന്നവരുമുണ്ട്. സിനിമയിലേക്ക് വന്നപ്പോള്‍ നമ്മള്‍ അങ്ങനെ ആക്കിയെടുത്തതാണ്.
സൈന്യം എന്നൊരു സിനിമ അന്ന് നിർമ്മിക്കുന്നതിന് ഒരുപാട് പൈസ ആയിട്ടുണ്ടെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ യാഥാർത്ഥത്തില്‍ എയർ ഫോഴ്സ് കേന്ദ്രങ്ങളിലെ ചിത്രീകരണത്തിന് പൈസ ആവശ്യമായി വന്നിരുന്നില്ല. അവിടുത്തെ ചിത്രീകരണം ഫ്രീയായിരുന്നു. അവരുടെ ഒരു പിആർ ഡല്‍ഹിയില്‍ നിന്നും കൂടെ വന്നിരുന്നു. അവരുടെ കൂടെ പിആറിന്റെ ഭാഗമായിരുന്നു ആ സിനിമ. ബഡ്ജറ്റ് ആയെങ്കിലും വലിയ തോതിലൊന്നും ആയിട്ടില്ല.
ആദ്യ സിനിമയോടെ തന്നെ സാഗർ ഏലിയാസ് ജാക്കി എന്ന എന്റെ എഴുത്ത് കഴിഞ്ഞു. രണ്ടാമത് വന്നതില്‍ എനിക്ക് എവിടെയൊക്കെയോ ഒരു തൃപ്തിക്കുറവുണ്ട്. എല്ലാവരുടേയും നിർബന്ധവും പിന്തുണയും ഉള്ളതുകൊണ്ടാണ് രണ്ടാമത്തെ ഭാഗം എഴുതിയതെന്നും എസ് എന്‍ സ്വാമി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications