'ഷാരൂഖാൻ സാർ.. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ല': മോഹന്‍ലാലിനെക്കുറിച്ച് ഹരീഷ് പേരടി
വനിത ഫിലിം അവാർഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ തകർത്താടിയ ഡാന്‍സ് ഇന്ന് ഇന്ത്യയൊട്ടാകെ വൈറലായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ 'സിന്ദാ ബന്ദാ' ഗാനത്തിനായിരുന്നു മോഹന്‍ലാല്‍ സിനിമ അവാർഡ് വേദിയില്‍ ചുവടുവെച്ചത്. ഷാരൂഖ് ഖാന്‍ തന്നെ ഈവീഡോയ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഷാരൂഖിന്റെ തന്നെ ഫാൻസ് പങ്കിട്ട വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്തത്.
രസകരമായ ഒരു അടിക്കുറിപ്പും ഷാരൂഖ് ഖാന്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. 'ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതിന് മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. വീട്ടിൽ ഒന്നിച്ചൊരു അത്താഴത്തിനായി കാത്തിരിക്കുന്നു,' എന്നായിരുന്നു ഷാരൂഖ് ഖാന്റെ അടിക്കുറിപ്പ്.

അതേസമയം ഷാരൂഖിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടിയും രംഗത്ത് വന്നിട്ടുണ്ട്. 'എന്റെ ഷാരൂഖാൻ സാർ.. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു.. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും.. ആരുപറഞ്ഞാലും അനുസരിക്കും.. പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പൂലിയാണ്' എന്നാണ് ഹരിഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്റെ ഷാരൂഖാൻ സാർ.. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പൂലിയാണ്. ഡാൻസും സിനിമയും മാത്രമല്ല. രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ.
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ.
മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട്തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം. വാഴ്ത്തുക്കൾ ലാലേട്ടാ












Click it and Unblock the Notifications