Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്റെ മക്കൾ ശരിക്കും വിസ്മയം തന്നെ; രണ്ട് വാക്ക്, അർത്ഥം ഒരുപാട്, വിസ്മയ പറഞ്ഞത് എന്താണ്?

മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും വളരെ സിംപിളായ മനുഷ്യന്മരാണെന്ന അഭിപ്രായമാണ് എല്ലാവർക്കും. പ്രണവ് ആണെങ്കിലും വിസ്മയ ആണെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല. വിസ്മയയെ സോഷ്യൽ മീഡിയയിൽ വളരെ ചുരുക്കം മാത്രമെ കാണാറുള്ളൂ. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു വിസ്മയ.

അച്ഛനും അമ്മയ്ക്കും ബർത്ത് ഡേ വിഷ് ചെയ്തും ഫോട്ടോസ് പങ്കുവെച്ചും വിസ്മയ ഇൻസ്റ്റ​ഗ്രാമിൽ സജീമായിരുന്നു.. വിസ്മയുടെ ഈ മാറ്റം കണ്ട് ആരാധകരും ശരിക്കും അമ്പരന്നു. ഇപ്പോൾ വിസ്മയ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ചർച്ചയാവുന്നത്. പ്രസൻ്റായിരിക്കുക. എല്ലാം താത്ക്കലികം മാത്രമാണ് എന്നാണ് വിസ്മയ കുറിച്ചത്. എന്താണ് ഈ സ്റ്റോറിയിലൂടെ വിസ്മയ ഉദ്ദേശിച്ചത് എന്നാണ ആരാധകർ ചോദിക്കുന്നത്. ഫോട്ടോസൊക്കെ പങ്കുവെയ്ക്കുമെങ്കിലും കമന്റ് ബോക് ലോക്ക് ചെയ്യാറുണ്ട് വിസ്മയ.

vismaya

ഒരുപാട് അർത്ഥങ്ങളുള്ള വാചകങ്ങളാണ് വിസ്മയ എപ്പോഴും പങ്കുവെയ്ക്കാറുള്ളത്. എഴുത്തുകാരി എന്ന നിലിയിൽ കൂടി ശ്രദ്ധേയയാണ് താരം. ​ഗ്രെയിൻ ഓഫ് സ്റ്റാർ ഡസ്റ്റ് ആണ് വിസ്മയ മോഹൻലാലിന്റെ ആദ്യത്തെ പുസ്തകം. എഴുതണം എന്ന് കരുതിയ പുസ്തകമല്ല. യാത്രകളിൽ പലപ്പോഴായി കുറിച്ച കവിതകൾ ഒന്നിച്ച് ചേർത്ത് പുസ്തകമാക്കിയതാണെന്ന് വിസ്മ പറഞ്ഞിരുന്നു. അടുത്ത പുസ്തകം കൂടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് താരം .

വിസ്മയ പൊതുവേ സോഷ്യൽ മീഡിയയിലോ മറ്റ് പരിപാടികളിലോ ഒന്നും തന്നെ വരാറില്ല. മറ്റ് താരപുത്രിമാരെ താരങ്ങൾക്കൊപ്പം കാണാറുണ്ടെങ്കിലും വിസ്മയയെ അങ്ങനെ കാണാറില്ല. അഭിനയത്തിലേക്ക് വാരാനുള്ള സാധ്യതയും കാണുന്നില്ല. പ്രണവും ഇതുപോലെയാണ്. എന്നാൽ പ്രണവ് ഇടയ്ക്ക് സിനിമയിൽ അഭിനയിക്കാറുണ്ട്. അഭിനയച്ച് കഴിഞ്ഞാൽ പ്രണവിനെ പിന്നെ എവിടെയും അങ്ങനെ കാണാറില്ല.

യാത്രയും പുസ്തകങ്ങളും തന്നെയാണ് വിസ്മയയ്ക്കും പ്രിയം. ശരിക്കും പ്രണവും വിസ്മയും ആരാധകർക്ക് അത്ഭുതമാണ്. ഇത്ര വലിയന നടന്റെ മക്കളായിട്ടും എങ്ങനെയാണ് ഇത്ര ലളിതമായി ജീവിക്കാൻ സാധിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രണവ് സിനിമയിൽ അഭിനയിച്ചിട്ട് പോലും പൊതുവേ​ദികളിലേക്ക് വന്നിട്ടില്ല.

അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ ചെയ്ത് കഴിഞ്ഞാൽ പ്രണവ് എങ്ങോട്ടെങ്കിലും യാത്പ പോകും. വല്ലപ്പോഴും മാത്രമാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പങ്കുവെയ്ക്കാറുള്ളത്. വിസ്മയും അങ്ങനെ തന്നെയായിരുന്നു. ഈയടുത്ത് മാത്രമാണ് കുറച്ച് ആക്ടീറ്റീവായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+