കണ്ണിൽ തൊട്ട് കളിക്കരുത്! അത് കോലിട്ട് കുത്താനുളളതല്ല, 'ഏയ് ഓട്ടോ'യിലെ സുധിയായി മോഹൻലാൽ, വൈറൽ കുറിപ്പ്
ഇന്നലെ ജിഎസ്ടി ദിനാചരണത്തില്‍ പങ്കെടുത്ത ശേഷം തിരക്കിട്ട് മടങ്ങുകയായിരുന്നു മോഹന്‍ലാല്‍. ഹാളിന് പുറത്തേക്ക് ഇറങ്ങിയതും അദ്ദേഹത്തെ മാധ്യമങ്ങള്‍ മൈക്കുകളും ക്യാമറകളുമായി ബൈറ്റെടുക്കാന്‍ വളയുന്നു. അതിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് താന്‍ അറിഞ്ഞിട്ടില്ലെന്ന് മറുപടി നല്‍കുന്നു. പോലീസ് ഉണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ട് വളരെ കഷ്ടപ്പെട്ടാണ് മോഹന്‍ലാല്‍ വാഹനത്തിനടുത്തേക്ക് നടക്കുന്നത്.
പ്രതികരിക്കാനില്ലെന്ന് വ്യക്തമായിട്ടും മൈക്ക് നീട്ടിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണിലാണ് തട്ടിയത്. വേദനിച്ച ലാല്‍ എന്താ മോനേ, ഇതൊക്കെ കണ്ണിലേക്കാണോ എന്ന് മാത്രം പ്രതികരിച്ച് കണ്ണും തടവി വണ്ടിയിലേക്ക് കയറി. തമാശരൂപത്തില്‍ അവനെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഈ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മറ്റേതെങ്കിലും നടന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സീന്‍ വേറെ ആയിരുന്നേനെ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ ആയത് കൊണ്ട് മാത്രമാണ് മൈക്ക് വെച്ച് കണ്ണില്‍ കുത്തിയിട്ടും ഇത്ര ക്ഷമയോടെ പ്രതികരിച്ചത് എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. പ്രതികരിക്കാന്‍ താല്‍പര്യമില്ലാത്തവരുടെ വായയിലേക്ക് മൈക്ക് കുത്തിക്കയറ്റുന്ന മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ ക്ഷമ കാണിക്കേണ്ട കാര്യമില്ലെന്ന് രോഷം കൊള്ളുന്നവരും ഉണ്ട്.

അതിനിടെ ഫേസ്ബുക്കിലെ എഴുത്തുകളിലൂടെ ശ്രദ്ധേയനായ സന്ദീപ് ദാസ് മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം: തന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയ മാദ്ധ്യമപ്രവർത്തകനോട് ദേഷ്യപ്പെടാതിരുന്ന മോഹൻലാലിനെ കണ്ടപ്പോൾ ഞാൻ 'ഏയ് ഓട്ടോ' എന്ന സിനിമയെക്കുറിച്ച് ഓർത്തുപോയി. ലാൽ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ വിളമ്പിവെച്ച ഭക്ഷണത്തിന്റെ മുന്നിൽ വെച്ച് അപമാനിക്കുന്ന രംഗം ആ സിനിമയിലുണ്ട്. അതിനുപിന്നാലെ വേദന കടിച്ചമർത്തി ശാന്തനായി നടന്നുനീങ്ങുന്ന സുധിയെ മറക്കാൻ ആർക്കെങ്കിലും കഴിയുമോ?
സുധിയുടെ സ്വഭാവം തന്നെയാണ് മോഹൻലാലിനും ഉള്ളത്. കണ്ണിൽ കുത്തി വേദനിപ്പിച്ച റിപ്പോർട്ടറോട് ''എന്താ മോനേ ഇത്?" എന്നാണ് ലാൽ ചോദിച്ചത്! ക്ഷമയുടെ ആൾരൂപമായി ലാൽ മാറിയ കാഴ്ച്ച!! മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ സംഭവം മൂടിവെയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.
കേരളത്തിലെ ജേണലിസ്റ്റുകളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഇത് എന്ത് തരം മാദ്ധ്യമപ്രവർത്തനമാണ്? ഒരു സെലിബ്രിറ്റിയോട് മര്യാദയില്ലാതെ പെരുമാറുന്ന നിങ്ങൾക്ക് സാധാരണക്കാരുടെ ശബ്ദമാകാനും അവരോട് നീതി കാട്ടാനും സാധിക്കുമോ?
മാദ്ധ്യമങ്ങളുടെ വേട്ട ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള ഒരാളാണ് മോഹൻലാൽ. ലാലിനെക്കുറിച്ചുള്ള ഗോസിപ്പ് എഴുത്ത് ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ആളുകളെ കണ്ടിട്ടില്ലേ? ലാലിനെ തെറി വിളിക്കുന്നതിന് വേണ്ടി മാത്രം ജീവിക്കുന്ന യൂട്യൂബർമാരെയും വ്ലോഗർമാരെയും നമുക്ക് പരിചയമില്ലേ? മോഹൻലാലിന്റെ ഫോട്ടോ ലൈംഗിക പീഢന വാർത്തയോടൊപ്പം അനാവശ്യമായി പ്രസിദ്ധീകരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്! ലാൽ അതും ഗൗനിച്ചില്ല!!
'തുടരും' എന്ന സിനിമയുടെ സംവിധായകനായ തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു- ''സോഷ്യൽ മീഡിയയിലെ വിദ്വേഷം വമിക്കുന്ന പോസ്റ്റുകളെയും ട്രോളുകളെയുമെല്ലാം മോഹൻലാൽ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. ഞാൻ ഇവരോടെല്ലാം എന്ത് തെറ്റ് ചെയ്തു എന്ന് അദ്ദേഹം ഒരുനിമിഷം ചിന്തിക്കും. എന്നിട്ട് ട്രോളുകളെ അവഗണിക്കും...!'' ''ഭൂമിയോളം ക്ഷമിക്കണം'' എന്നൊരു പ്രയോഗം മലയാളഭാഷയിലുണ്ട്. ''മോഹൻലാലിനോളം ക്ഷമിക്കണം'' എന്ന പുതിയ പ്രയോഗം കൂടി നമ്മുടെ പദാവലിയിലേയ്ക്ക് ചേർക്കാമെന്ന് തോന്നുന്നു!
ലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തിയ മാദ്ധ്യമപ്രവർത്തകനോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയില്ല. പക്ഷേ ലാലിന്റെ കണ്ണിൽ തൊട്ട് കളിക്കരുത്! പത്മരാജന്റെയും സിബി മലയിലിന്റെയും പഴയകാല സിനിമകൾ എടുത്തുനോക്കൂ. ലാലിന്റെ കണ്ണുകളിലേയ്ക്ക് സൂം ചെയ്യുന്ന നിരവധി ഷോട്ടുകൾ കാണാം! പൃഥ്വിരാജിന്റെയും ജീത്തു ജോസഫിന്റെയും സിനിമകൾ കണ്ടുനോക്കൂ. ആ മിഴികളെ ഒപ്പിയെടുക്കാൻ അവരും ശ്രമിക്കുന്നത് കാണാം! ലാലിന്റെ കണ്ണുകൾ മലയാളികളുടെ പൊതുസ്വത്താണ്. അവയിൽ വിടരുന്ന അഭിനയത്തിന്റെ മാജിക്കിനെ എല്ലാ തലമുറകളും പ്രണയിക്കുന്നുണ്ട്. ആ കണ്ണുകൾ കോലിട്ട് കുത്താനുള്ളതല്ല. സ്ഫടികപാത്രം പോലെ സൂക്ഷിക്കാനുള്ളതാണ്...!!''
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications