Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിന്റെ കണ്ണ് നിറയും, എവിക്ഷൻ വേണോയെന്ന് ചോദിക്കും; ബിഗ് ബോസ് വീക്കെന്റ് ഡയറക്ടർ പറയുന്നു

ബിഗ് ബോസ് ഷോയിൽ അവതാരകനായ മോഹൻലാലിന്റെ ഇടപെടൽ എത്രത്തോളമാണെന്ന് പലരും ചോദിക്കാറുണ്ട്. അദ്ദേഹം ഷോ മുഴുവൻ കണ്ടിട്ടാണോ വീക്കെന്റ് എപ്പിസോഡിൽ എത്താറുളളതാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് മുൻ സീസണിലെ വീക്കെന്റ് ഡയറക്ടർ ഹാഫിസ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'മോഹൻലാൽ സാർ ഈ ഷോയിൽ വളരെ താത്പര്യം കാണിക്കുന്ന ആളാണ്. സാർ ഷോ നന്നായി കാണുന്നത് കൊണ്ടാണ് അദ്ദേഹത്തിന് തിരിച്ചും നന്നായി സംസാരിക്കാൻ സാധിക്കുന്നത്. സാർ എല്ലാ കാര്യങ്ങളും മുഴുകിയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് പലപ്പോഴും സങ്കടം വരാറുണ്ട്. എപ്പിസോഡ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ സാറിന്റെ കണ്ണിൽ ചെറിയ നനവ് കാണും. സാറിന് എവിക്ഷൻ പറയാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ഒരു വിഷമം തോന്നാറുണ്ട്. സാറിന് അറിയാം, ഇതൊരു ഷോ ആണ്, ഇതൊക്കെ ഷോയുടെ ഭാഗമാണ് എന്നൊക്കെ. ചില സമയത്ത് ചോദിക്കും ഇത്തവണ ഇവരെ വിടേണ്ടതുണ്ടോയെന്ന്. വോട്ടിങ് കഴിഞ്ഞതല്ലേ സാർ വിടാതിരിക്കാനാകില്ലെന്ന് നമ്മൾ പറയും. അദ്ദേഹം വളരെ അധികം ജെനുവിനായത് കൊണ്ടാണ്.

sibi-1

ബിഗ് ബോസിലെ എല്ലാ കാര്യങ്ങളും പുറത്തറിയുന്നുണ്ട്. ചിലപ്പോൾ വളരെ ഡ്രമാറ്റിക് ആയി എവിക്ഷൻ ചെയ്ത് വെച്ചാലും അതിന് മുൻപേ തന്നെ പുറത്തുള്ളവർക്ക് വിവരം പോകും. ഒരുപക്ഷെ അണിയറപ്രവർത്തകരായിരിക്കാം അല്ലെങ്കിൽ ഷോ കാണാൻ എത്തുന്ന ഓഡിയൻസ് ആയിരിക്കാം.
വളരെ സങ്കടമുള്ള കാര്യമാണത്. എന്റെ ഓഫ് ദി ഡേ ഇത് നമ്മുടെ ജോലിയാണെന്ന് ചിന്തിക്കണം. അങ്ങനെ ചിന്തിക്കാത്ത ആളുകൾ ഇതുപോലെ വിവരങ്ങൾ പുറത്തുവിടും.

ബിഗ് ബോസിൽ ഞാൻ പോയാൽ അങ്ങനെ ചെയ്തേനെ ഇങ്ങനെ ചെയ്തേനെ എന്നൊക്കെ പറയുന്ന കുറേപേരുണ്ട്. എന്നാൽ ആ ഷോ ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ വേറൊരു തരത്തിലാണ്. അതായത് അവിടെ പോയി കഴിഞ്ഞാൽ നമ്മൾ വിചാരിക്കുന്നത് പോലെ ചിന്തിക്കാൻ കഴിയില്ല. വലിയ പ്രഷറും അതിനുള്ളിൽ കാണാം, ടാസ്ക് പ്രഷർ, എല്ലാവരും മത്സരിക്കാൻ വന്നതാണ്, എല്ലാവർക്കും സ്ട്രാറ്റജി ഉണ്ടാകും. സത്യത്തിൽ അതൊരു പ്രഷർ കുക്കർ തന്നെയാണ്. മനുഷ്യന്റെ മൂഡ് അനുസരിച്ച് ആയിരിക്കും പെരുമാറ്റം.

റിയൽ ആയി നിൽക്കുന്ന മനുഷ്യരാണെങ്കിൽ ജനങ്ങളെ അവർക്ക് ഇഷ്ടപ്പെടും. അങ്ങനെ അല്ലാത്ത ആളുകളെ ജനങ്ങൾക്ക് മനസിലാകും. എന്തൊക്കെ പ്ലാൻ ചെയ്ത് വന്നാലും നടക്കില്ല', ഹാഫിസ് വ്യക്തമാക്കി.

സീസൺ 6 മത്സരാർത്ഥിയായിരുന്ന സിബിനെ ഭ്രാന്തനാക്കി , മരുന്നുകൊടുത്തു എന്ന ആരോപണങ്ങളോടും ഹാഫിസ് പ്രതികരിച്ചു. 'ഞാൻ ആ സമയത്ത് ബിഗ് ബോസിൽ ഉണ്ടായിരുന്നു. ഞാൻ ഷൂട്ട് കഴിഞ്ഞ് ഞായറാഴ്ച രാവിലെ ഇറങ്ങാൻ നിൽക്കുമ്പോൾ സിബിൻ ഓരോ കോർണറിൽ പോയി ഇരിക്കുന്നതാണ് കണ്ടത്. സാധാരണ അങ്ങനെയുള്ള സിറ്റുവേഷനിൽ ആളുകൾ ഓവർതിങ്ക് ചെയ്ത് പ്രശ്നമാക്കാറില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആണ് ഞാൻ അറിയുന്നത് സിബിന്റെ സിറ്റുവേഷൻ വഷളായെന്ന്, അദ്ദേഹത്തിന് പോകണമെന്ന്. ബുധനാഴ്ചയാണ് സിബിൻ പോകുന്നത്, വ്യാഴാഴ്ചയാണ് ഞാൻ അവിടെ എത്തുന്നത്. അന്ന് തന്നെ അഭിമുഖമൊക്കെ വന്നു. ഞാനറിഞ്ഞത് സിറ്റുവേഷൻ വഷളായപ്പോൾ സിബിന് പോകണമായിരുന്നു അങ്ങനെ പോയെന്ന്. ഇത്രയുമേ എനിക്ക് അറിയുള്ളൂ.

സിബിന്റെ മാനസിക ബുദ്ധിമുട്ട് കാരണം അവിടെ വെച്ച് തന്നെ സൈക്കാർട്ടിസ്റ്റിനെ കണ്ടുവെന്നാണ് പറയുന്നത്. ആ സൈക്കാർട്ടിസ്റ്റ് വർഷങ്ങളായി ആ ഷോയുടെ ഭാഗമായി ഇരിക്കുന്ന ആളാണ്. . മെഡിസൻ കൊടുത്തോ എന്നൊന്നും എനിക്ക് അറിയില്ല. പിന്നെ മരുന്ന് മാറിയൊന്നും കൊടുക്കില്ല. ഈ കൊടുക്കുന്ന മരുന്നുകളുടെ രേഖകളൊക്കെ അവരുടെ കൈയ്യിൽ കാണുമല്ലോ.തട്ടിപ്പ് കാണിച്ചാൽ പരാതിയും കേസും വരുമല്ലോ അതുകൊണ്ട് വീഡിയോ റെക്കോഡിങ് അടക്കം അവരുടെ കൈയ്യിൽ കാണും. ആരോപണം ഉന്നയിച്ചവർ ആരും തന്നെ ഒരു തെളിവും സമർപ്പിച്ചിട്ടില്ല. ഒരുകേസും ഉണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+