കേരളത്തിന് പുറത്തും മോഹന്‍ലാല്‍ തന്നെ താരം: 7 വർഷമായി തകരാത്ത റെക്കോർഡ്, മമ്മൂട്ടി ഏഴാമത് മാത്രം
കലാമികവില്‍ ഇന്ത്യയിലെ മറ്റേത് ഭാഷകളോടും കിടപിടിക്കുന്നതാണ് മലയാള സിനിമകള്‍. കലാമികവില്‍ മികച്ച നില്‍ക്കുമ്പോഴും കച്ചവട രംഗത്ത് മലയാള സിനിമകള്‍ക്ക് വലിയ പരിമിതിയാണുള്ളത്. അതായത് സാമ്പത്തിക വിജയം എന്നുള്ളത് മറ്റ് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെലുതാണ്. അതുകൊണ്ട് തന്നെയാണ് വന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകാതെ പോയത്.
മലയാളികളെ സംബന്ധിച്ച് തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകള്‍ അതേ ഭാഷയില്‍ ആണെങ്കിലും ഡബ്ബ് ചെയ്താണെങ്കിലും മലയാള സിനിമയെന്നത് പോലെ തന്നെ സ്വീകരിക്കുന്നവരാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോ. മറ്റ് പ്രമുഖ മലയാള ചിത്രം നേടുന്നതിനേക്കാള്‍ വലിയ ആദ്യ ദിന കളക്ഷന്‍ ലിയോ കേരളത്തില്‍ നിന്നും നേടി.

ഒടിടി വന്നതോടെ മലയാള സിനിമയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ കാഴ്ചക്കാർ ഏറെയുണ്ടായിട്ട്. എന്നാല്‍ തിയേറ്റററില്‍ നിന്നും വരുന്ന കളക്ഷനില്‍ അധികവും അവിടെയുള്ള മലയാളികളുടെ സംഭാവനയാണ്. ചുരുക്കം ചില സാഹചര്യങ്ങളിലാണ് ഇതര ഭാഷക്കാരും മലയാള സിനിമ കാണാനായി തിയേറ്ററുകളിലേക്ക് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മലയാള ചിത്രങ്ങള്‍ നേടിയ കളക്ഷനുകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.
മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് മോഹന്‍ ലാല്‍ - വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകന്‍. കേരളത്തിന് പുറത്തെ കണക്കുകള്‍ എടുത്ത് നോക്കിയാലും പുലിമുരുകനാണ് ഇന്നും ഒന്നാമത് നില്‍ക്കുന്നത്. കേരളത്തിനു പുറത്ത് ആകെ 20.80 കോടി രൂപയാണ് മോഹൻലാല്‍ നായകനായ പുലിമുരുകൻ നേടിയിരിക്കുന്നത്.
പട്ടികയില്‍ രണ്ടാമതുള്ളത് ഈ വർഷം പുറത്തിറങ്ങിയ ജൂഡ് ആന്തണി ജോസഫിന്റെ 2018 ആണ്. മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തി റെക്കോര്‍ഡിട്ട 2018ന് കേരളത്തിനു പുറത്ത് ഇന്ത്യയുടെ മറ്റിടങ്ങളിലും സ്വീകാര്യത ലഭിച്ചിരുന്നു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 18.30 കോടി രൂപയാണ് ടൊവിനൊ തോമസ് അടക്കമുള്ള യുവ താരങ്ങള്‍ വേഷമിട്ട 2018 സ്വന്തമാക്കിയത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലേക്ക് ആളെ എത്തിച്ച ചിത്രമാണ് ദുല്‍ഖർ സല്‍മാന്റെ കുറുപ്പ്. 16.10 കോടി രൂപയാണ് കേരളത്തിന് പുറത്ത് നിന്നും നേടിയത്. കറുപ്പിന് പിന്നില്‍ ലൂസിഫര്‍ 12.22 കോടി രൂപയുമായും മോഹൻലാലിനറെ മറ്റൊരു വിസ്‍മയ ചിത്രമായ ഒടിയൻ 7.80 കോടി രൂപയുമായും ഇടംനേടിയിട്ടുണ്ട്. ആറാം സ്ഥാനത്ത് ദുല്‍ഖറിന്റെ മറ്റൊരു ചിത്രമായ കിംങ് ഓഫ് കൊത്തയാണ്. പട്ടികയില്‍ ഏഴാമതായിട്ടുള്ളത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡാണ്. ചിത്രം 5.85 കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നേടിയത്.












Click it and Unblock the Notifications