Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനൊപ്പം ഗാനരംഗത്തില്‍ മോഹന്‍ലാലും; ഭഭബയിലെ അതിഥി വേഷത്തില്‍ സ്ഥിരീകരണം

ദിലീപ് ആരാധകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം). ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം തന്നെ നിരവധി റൂമറുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സൂപ്പര്‍താരം മോഹന്‍ലാല്‍ ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നുള്ളത്.

ഒരു ഫൈറ്റ് സീനിലും ഗാനരംഗത്തിലും ആണ് മോഹന്‍ലാല്‍ എത്തുന്നത് എന്നായിരുന്നു പ്രചരണം. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല അടുത്തിടെ മോഹന്‍ലാലിന്റേയും ദിലീപിന്റേയും കാരവാനുകള്‍ അടുത്തടുത്തായി നിര്‍ത്തിയിട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Mohanlal

ഇതോടെ മോഹന്‍ലാല്‍ ഭഭബയില്‍ ഉണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഈ നിമിഷം വരെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ഭഭബയില്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഉണ്ട് എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഭഭബയുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും ചേര്‍ന്നതായി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു. ഭഭബയുടെ സെറ്റില്‍ താന്‍ പോയിരുന്നതായും ദിലീപും മോഹന്‍ലാലും ചേര്‍ന്നുള്ള ഗാന ചിത്രീകരണരംഗം കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത ഭഭബയ്ക്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്റെ അഭിപ്രായം.

മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഗാന രംഗമാണ് ഭഭബയില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനും ദിലീപിനും പുറമെ തെന്നിന്ത്യന്‍ താരറാണി തമന്നയും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ഭഭബ നിര്‍മിക്കുന്നത്. നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മാസ് കോമഡി എന്റര്‍ടെയ്നറായിരിക്കും ഭഭബ എന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍ വിനീത് ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്‌സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

2011 ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലാണ് മോഹന്‍ലാലും ദിലീപും ഇതിന് മുന്‍പ് ഒന്നിച്ച് അഭിനയിച്ചത്. ഇതിന് മുന്‍പ് വര്‍ണപകിട്ട്, 20-20, ചൈന ടൗണ്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+