ബോക്സ് ഓഫീസ് തൂത്തുവാരുമോ വാലിഭൻ? ആദ്യ മണിക്കൂറിൽ തന്നെ ബുക്ക് മൈഷോയിൽ ട്രെന്റിംഗ്
മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധായകൻ. മോഹൻലാൽ ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഈ കോമ്പോയിൽ പ്രേക്ഷകർക്കും വമ്പൻ പ്രതീക്ഷയാണ്. മാസ് പടം തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്. വലിയ കാൻവാസിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രമാണ് ഉള്ളത്. 25ാം തീയതിയാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിന്റെ വാർത്താ സമ്മേളനവും ട്രെയിലർ റിലീസും കഴിഞ്ഞ ദിവസം നടന്നിരുന്നു. അന്ന് തന്നെ ചിത്രത്തിന്റെ ഓൺലൈൻ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ട്രെന്റിംഗ് ആയിരുന്നു.

മണിക്കൂറിൽ 1500 ടിക്കറ്റുകൾക്ക് മുകളിലാണ് ബുക്ക് മൈ ഷോ വിറ്റത്. റിലീസിന് ആറ് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ ഇതേ പോലെ പോകുകയാണെങ്കിൽ മികച്ച ഓപ്പണിംഗ് സിനമയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ദിനത്തിൽ പോസിറ്റീവ് അഭിപ്രായം വന്നാൽ റെക്കോർഡ് കളക്ഷനായിരിക്കും സിനിമ സ്വന്തമാക്കുക.
ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. റെക്കോർഡ് റിസീസാണ് ചിത്രത്തിന് യൂറോപ്പിൽ ലഭിക്കുത. അർമേനിയ, ബെൽജിയം. ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്റ്റോണഇിയ, ഫിൻലാൻഡ്. ജോർജിയ, ഹംഗറി തുടങ്ങി 35 ൽ അധികം യൂറോപ്യൻ രാജ്യങ്ങളിൽ വാലിബൻ റിലീസ് ചെയ്യും.
യു കെയിൽ 175 ൽ അധികം സ്ക്രീനുകളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച യു കെയിലെ ബുക്കിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അവിടെയുള്ള വികരണക്കാർ അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്ഡ സിനിമ റിലീസ് ചെയ്യും.
ഇന്ത്യയിൽ എവിടെയോ ഒരു സ്ഥലത്ത്, എത്ര കാലം പഴക്കമുള്ളതാണെന്ന് പറയാൻ പറ്റില്ല. കാലവും ദേശവും ഇല്ലാത്ത സിനിമയാണ് വാലിബൻ എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. നടൻ എന്ന നിലയിൽ വളരയെധികം സംതൃപ്തി നൽകിയ സിനിമയാണെന്നും താരം പറഞ്ഞു.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ. എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിൽ ഉള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹറ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ












Click it and Unblock the Notifications