Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ ആ മോഹൻലാൽ ചിത്രം; തെലുങ്കിൽ ഒടിടിയിൽ എത്തുന്നത് വൻതുക നേടി!

ഓരോ മോഹൻലാൽ പടം ഇറങ്ങുമ്പോഴും ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. മലയാളത്തിൽ ഒതുങ്ങുന്നല്ല മോഹൻലാലിന്റെ ആരാധകർ. അത് കൊണ്ട് തന്നെ മറ്റ് ഭാഷകളിലും മോഹൻലാലിന്റെ പടത്തിന് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

മോ​ഹൻലാൽ പടം തിയറ്ററിലെത്തുമ്പോൾ തന്നെ പോയിക്കാണാനുള്ള ആവേശം ആരാധകർക്ക് മാത്രമല്ല ഉണ്ടാവാറുള്ളത്. എന്താണ് ആ സിനിമയിൽ മോഹൻലാൽ തീത്ത വിസ്മയം എന്ന് അറിയാൻ വിമർശകർ പോലും ആദ്യം ദിവസത്തിൽ തന്നെ ചിത്രത്തിന് എത്താറുണ്ട്.

Mohanlal

ഒരുപക്ഷേ ഏറ്റവും കൂടുതൽ ഹൈപ്പോടെ തിയറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ റിലീസിന് പിന്നാലെ വലിയ തരത്തിൽ ട്രോൾ ചെയ്യപ്പെട്ട സിനിമ കൂടിയാണ്. ഇപ്പോഴും ഈ സിനിമയ്ക്കെതിരെ ട്രോളുകൾ വരാറുണ്ട്.

വലിയ വാ​ഗ്ദാനങ്ങളോടെ വന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ട്രോളുകൾ കിട്ടിയിരുന്നെങ്കിലും കേരള ബോക്സ് ഓഫീസ് കളക്ഷനിൽ ഓപ്പണിം​ഗ് റെക്കോർഡ് കുറേക്കാലം ഒടിയനായിരുന്നു എന്നത് വാസ്തവമാണ്.

നിരന്ത്രം വിമർശിക്കപ്പെട്ടിട്ടും ഒടിയൻ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. വി എ ശ്രീകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. മഞ്‍ജു വാര്യർ ആയിരുന്നു നായികയായി എത്തിയത് . മോഹൻലാലിന്റെ ഒടിയൻ ജിയോ സിനിമാസ് ഒടിടിയിൽ നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഇപ്പോൾ ഒടിയനുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തായാണ് പുറത്തുവന്നിരിക്കുന്നത്. ഒടിയന്റെ തെലുങ്ക് പതിപ്പ് ഒ ടി ടിയിലേക്ക് എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.

ഒടിയന്റെ തെലുങ്ക് പതിപ്പിന്റെ ഒ ടി ടി റൈറ്റ്സ് ഇടിവി വിൻ വൻ തുകയ്ക്ക് നേടിയെന്നാണ് റിപ്പോർട്ട്. ഒടിയൻ തെലുങ്ക് ഈനാട് ​ഗ്രൂപ്പിന്റെ ഒ ടി ടി പ്ലാറ്റ്ഫോമായ ഇടിവി വിൻ‌ നവംബർ 24 ന് സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെലുങ്കിൽ മോഹൻലാലിന് ധാരളാം ആരാധകരുണ്ട്. അത് കാെണ്ട് തന്നെ മോഹൻലാൽ നായകനായി ചിത്രം ഒ ടി ടിയിൽ എത്തുമ്പോൾ വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം നേരാണ്, ജീത്തു ജോസഫാണ് സംവിധാനം. നേര് ഒരു കോർഡ്രാമയായിരിക്കും എന്നാണ് വിവരം. വലിയ അവകാശവാദങ്ങളൊന്നും ഉയർത്താതെയാണ് നേര് റിലീസിനൊത്തുന്നത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂർ തിയറ്ററുകളിൽ ആയി ഫാൻസ് ഷോ ചാർട്ട് ചെയ്‍തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+