മോഹന്‍ലാല്‍ ഏത് പാർട്ടിക്കൊപ്പം? കോളേജില്‍ എസ്എഫ്ഐയോ എബിവിപിയോ? സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ തല്ല്
കൊച്ചി: നടന് മോഹന്‍ലാലിന്റെ രാഷ്ട്രീയമെന്തെന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലമായി ചൂടുളള ചര്‍ച്ചാ വിഷയമാണ്. നോട്ട് നിരോധനം അടക്കമുളള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന് മേല്‍ സംഘിചാപ്പ പതിഞ്ഞിരുന്നു.
മാത്രമല്ല മോഹന്‍ലാലിന്റെ ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആര്‍എസ്എസുകാരാണ് എന്നുളളതും താരത്തിന്റെ സംഘപരിവാര്‍ ചായ്വിന് തെളിവായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ രാഷ്ട്രീയം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ പഠനകാലത്ത് എബിവിപി പ്രവര്ത്തകന് ആയിരുന്നു എന്ന് അവകാശപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അന്ന് എബിവിപിയുടെ കോളേജ് യൂണിയന് നേതാവായിരുന്നു മോഹന്‍ലാല്‍ എന്നാണ് വാദം.
തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജില്‍ ആണ് മോഹന്‍ലാല്‍ തന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ബികോം വിദ്യാര്‍ത്ഥിയായിരുന്നു മോഹന്‍ലാല്‍. അന്നത്തെ കോളേജ് മാഗസിനില്‍ നിന്നുളള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ചിത്രത്തില്‍ യുവാവായ മോഹന്‍ലാലിനേയും കാണാം. ഇത് അക്കാലത്തെ എബിവിപി കോളേജ് യൂണിയന് ഭാരവാഹികളുടെ ചിത്രമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
എന്നാല്‍ ഇത് വ്യാജപ്രചാരണം ആണെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. മോഹൻലാൽ പഠിക്കുന്ന കാലത്ത് എബിവിപിക്ക് കോളേജ് യൂണിയൻ തന്നെ ഉണ്ടായിരുന്നില്ലെന്നാണ് പലരും കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നത്. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്ക്കാരം മോഹന്‍ലാല്‍ നേടിയപ്പോള്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ വ്യാജ അവകാശവാദവുമായി പ്രചരിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥ ചിത്രത്തില്‍ കര്‍ണാടക സംഗീതത്തിലും ലളിത ഗാനത്തിലും ഒന്നാം സ്ഥാനം നേടിയ കാവാലം ശ്രീകുമാറിന്റെ ചിത്രവും കാണാം.
തന്റെ രാഷ്ട്രീയം ഇതുവരെ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ കോളേജ് കാലത്ത് അദ്ദേഹം എസ്എഫ്ഐ ആയിരുന്നുവെന്ന് എംജി കോളേജില്‍ സഹപാഠിയായിരുന്ന സന്തോഷ് കെ നായര്‍ തിരനോട്ടം എന്ന പരിപാടിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്ഐയും താന്‍ ഡിഎസ് യുവും ആയിരുന്നതില്‍ തങ്ങള്‍ക്കിടയില്‍ അന്ന് അത്ര ചേര്‍ച്ച പോരായിരുന്നു എന്നാണ് സന്തോഷ് കെ നായര്‍ ആ പരിപാടിയില്‍ പറഞ്ഞിരുന്നത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications