മോഹൻലാലിന്റെ ആ റെക്കോഡും പോയി; തകർത്തത് ഈ യുവ താരം..ഞെട്ടിച്ച കണക്ക്
കൊച്ചി: മലയാളത്തിൽ 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രമായിരുന്നു പുലിമുരുകൻ. മോഹൻലാലിനെ നായകനായി വൈശാഖ് ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രം 2016 ലായിരുന്നു റിലീസായത്. ബോളിവുഡും തമിഴുമെല്ലാം 100 കോടി കിലുക്കം ആഘോഷമാക്കുമ്പോഴായിരുന്നു മലയാള സിനിമയ്ക്ക് ആവേശം തീർത്ത് പുലിമുരുകൻ ബോക്സോഫീസിൽ തരംഗം തീർത്തത്.
പുലിമുരുകൻ 89.40 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ നേടിയ ഉയർന്ന വാണിജ്യ വിജയം കൂടിയായിരുന്നു പുലിമുരുകൻ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വർഷക്കാലമായി മോഹൻലാലും പുലിമുരുകനും സ്വന്തമാക്കിയ ഈ നേട്ടം തർക്കാൻ മലയാളത്തിലെ ഒരു സിനിമയ്ക്കും സാധിച്ചിരുന്നില്ല. എന്നാൽ ടൊവീനോയെ നായകനാക്കി എത്തിയ ജൂഡ് ആന്റണി ചിത്രം '2018' മോഹൻലാലിന്റെ ആ റെക്കോഡ് തകർത്തു. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

പത്ത് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം, 17 ദിവസങ്ങള്‍ കൊണ്ടായിരുന്നു പുലിമുരുകന്‍റെ റെക്കോർഡ് കളക്ഷൻ മറികടന്നത്. കേരളത്തിന് പുറമെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും വലിയ പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്റണി ചിത്രം '2018' ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീവിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വൻ താരനിയരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്.
അതേസമയം കേരളത്തിൽ നിന്നുള്ള ബോക്സോഫീസ് നേട്ടത്തിൽ പട്ടികയിൽ മൂന്നാം സ്ഥാനത്ത് പ്രഭാസ് ചിത്രം
ബാഹുബലി 2 ആണ് 74.50 കോടി രൂപയായിരുന്നു കേരളത്തില്‍ നിന്ന് മാത്രമായി ചിത്രം നേടിയത്. യാഷിന്റെ കെജിഎഫ് 2 68.50 കോടി, പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫര്‍ 66.10 കോടി,
ആറാമതുള്ള വിജയിയുടെ ലിയോ 60.5 കോടി , രജനീകാന്തിന്റെ ജയിലര്‍ 57.70 ,ആര്‍ഡിഎക്സ് 52.50 കോടി ,മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.10 കോടി ,മോഹൻലാൽ ചിത്രം ദൃശ്യം 50 കോടി എന്നിങ്ങനേയും സ്വന്തമാക്കി.












Click it and Unblock the Notifications