മോഹൻലാൽ വരെ വീണു, ടൊവീനെയോ വീഴ്ത്തുമോ മഞ്ഞുമ്മലിലെ പിള്ളേർ; വൻ റെക്കോഡിലേക്ക്
കൊച്ചി: ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. തമിഴ്നാട്ടിലും ചിത്രം പ്രേക്ഷകർ സ്വീകരിച്ചതോടെ കഴിഞ്ഞ ആഴ്ചയെക്കാൾ 2.25 കോടിയാണ് ഈ ആഴ്ച ചിത്രം നേടിയ കളക്ഷൻ. ഇതോടെ
150 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ് ചിത്രം. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകനെയാണ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് വീഴ്ത്തിയത്.
ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി എന്ന റെക്കോര്‍ഡ് നേടിയ ചിത്രമായിരുന്നു പുലിമുരുകൻ. കേരള ബോക്‌സ് ഓഫീസില്‍ മാത്രമായി സിനിമയ്ക്ക് നേടാനായത് 85.15 കോടി രൂപയാണ്. 150 കോടി ആഗോള കളക്ഷനും ചിത്രം നേടിയിരുന്നു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ നേടിയ ഉയർന്ന വാണിജ്യ വിജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഴ് വർഷക്കാലമായി മോഹൻലാലും പുലിമുരുകനും സ്വന്തമാക്കിയ ഈ നേട്ടം ടൊവീനോ ചിത്രമായ '2018 ആയിരുന്നു തകർത്തത്. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

എന്നാൽ ഈ പോക്ക് തുടരുകയാണെങ്കിൽ ടൊവീനോയും മഞ്ഞുമ്മലിലെ പിള്ളേർ വീഴ്ത്തിയേക്കുമെന്നാണ് കണക്കുകൾ പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം എന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
കേരളത്തിൽ മാത്രം ചിത്രം 50 കോടിയായിരുന്നു നേടിയിരുന്നത്. ഈ നിലയിലാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിൽ 70 കോടി കേരളത്തിൽ നിന്നും മാത്രം ചിതം നേടുമെന്നാണ് അനലിസ്റ്റുകൽ വിലയിരുത്തുന്നത്. മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 13.80 കോടിയാണ് നേടിയത്. അതേസമയം സിനിമയുടെ അണിയറ പ്രവർത്തകരെ അമ്പരപ്പിക്കുംവിധം തമിഴാനാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തേരോട്ടം തുടരുകയാണ്. തമിഴ്നാട്ടിൽ നിന്ന് മാത്രമായി 33 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിൽ നിന്നും 8 കോടി കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ സ്വന്തമാക്കുന്ന ആദ്യ സിനിമയെന്ന റെക്കോഡും മഞ്ഞുമ്മൽ ബോയ്സ് നേടിക്കഴിഞ്ഞു.












Click it and Unblock the Notifications