കടുംപിടുത്തത്തിൽ മോഹൻലാൽ, വൈകാരികമായി പ്രതികരിച്ച് താരങ്ങൾ, യോഗത്തിനെത്താതെ പൃഥ്വിരാജും ഫഹദും
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരികെ എത്തിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. അമ്മ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പില്ലാതെ മോഹന്‍ലാലിനെ പ്രസിഡണ്ടായി ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞിരിക്കുകയാണ്.
പ്രസിഡണ്ടാകാന്‍ താനില്ലെന്നാണ് മോഹന്‍ലാലിന്റെ തീരുമാനം. ഇത് അമ്മ അംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ പ്രസിഡണ്ടാകണം എന്നാണ് അമ്മ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. പരിപാടിയില്‍ പ്രസംഗിച്ച ഇരുപതോളം താരങ്ങള്‍ മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ച് വരണമെന്ന് വാദിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ഇതോടെ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ തന്നെ പ്രസിഡണ്ടാകണം എന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. മാത്രമല്ല ചില താരങ്ങള്‍ വൈകാരികമായും പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ പ്രസംഗിച്ച നടന്മാരായ സുരേഷ് ഗോപി, ബൈജു സന്തോഷ് അടക്കമുളളവര്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡണ്ടായി വരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
മോഹന്‍ലാലിനെപ്പോലെ ഒരു ഗജവീരന് ആണ് സംഘടനയെ നയിക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടരണം എന്നുളളവര് കൈ ഉയര്‍ത്താന്‍ നടന് ബൈജു സന്തോഷ് ആവശ്യപ്പെട്ടപ്പോള്‍ എല്ലാ അംഗങ്ങളും കൈ ഉയര്‍ത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമ്മ നേതൃത്വത്തിന്റെ കൂട്ടരാജി ഉണ്ടായത്.
ജനറല്‍ സെക്രട്ടറി ആയിരുന്ന നടന് സിദ്ധിഖിനെതിരെയും ബാബുരാജിന് എതിരെയും അടക്കം ലൈംഗീകാരോപണം ഉയര്‍ന്നു. ഈ ഘട്ടത്തിലായിരുന്നു രാജി. പ്രസിഡണ്ട് സ്ഥാനം മോഹന്‍ലാല്‍ രാജി വെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട് പകരം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് നിലവില്‍ സംഘടനയെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് കൂടാതെ ഈ കമ്മിറ്റിയെ എക്സിക്യൂട്ടീവ് കമ്മിറ്റിയായി ഉയര്‍ത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കിയേക്കും എന്നും സൂചനയുണ്ടായിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ പ്രസിഡണ്ടാകാനില്ലെന്ന് തീരുമാനിച്ചതോടെ സംഘടനയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. മൂന്ന് മാസം കൂടി അഡ്ഹോക് കമ്മിറ്റി പ്രവര്‍ത്തനം തുടരും. അതിന് ശേഷം സംഘടന തിരഞ്ഞെടുപ്പിലേക്ക് പോകും. പ്രസിഡണ്ട് സ്ഥാനത്തേക്ക് യുവതാരങ്ങളോ സ്ത്രീകളോ വരട്ടെ എന്നാണ് മോഹന്‍ലാലിന്റെ നിലപാട്. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തുന്നതാണ് നല്ലത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ മോഹന്‍ലാലിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉളളത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും മത്സരിക്കണോ വേണ്ടയോ എന്നുളള കാര്യം പിന്നീട് തീരുമാനിക്കാം എന്നുമാണ് അവസാനം മോഹന്‍ലാല്‍ പറഞ്ഞത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ പങ്കെടുത്തിരുന്നില്ല. അസുഖബാധിതനായി ചികിത്സയിലായത് കൊണ്ടാണ് മമ്മൂട്ടി പങ്കെടുക്കാതിരുന്നത്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാത്തത് കൊണ്ട് സിനിമാ സെറ്റിലെ ലഹരി ഉപയോഗം, താരങ്ങളുടെ ഉയര്‍ന്ന ശമ്പളം അടക്കമുളള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ സംഘടന നല്കിയ കത്ത്, മുതിര്‍ന്ന താരങ്ങള്‍ക്ക് നല്കുന്ന കൈനീട്ടം അടക്കമുളള വിഷയങ്ങള്‍ അമ്മ യോഗത്തില്‍ ചര്‍ച്ചയായില്ല. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് ശേഷമായിരിക്കും ഈ വിഷയങ്ങളില്‍ ചര്‍ച്ചയും തീരുമാനങ്ങളുമുണ്ടാവുക.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications