ശരിക്കും ലാലേട്ടൻ ഡാൻസ് ചെയ്യുന്ന ആ പാട്ട് ഏതാണ്? ഒടുവിൽ യൂട്യൂബും ചോദിച്ചു; വൈറൽ വീഡിയോ
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ ആണ് മോഹൻലാൽ. പഴയകാല സിനിമകളിൽ മോഹൻലാൽ അതിമനോഹരമായാണ് നൃത്തം ചെയ്ത് വെച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ നൃത്ത രംഗമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
ആഗോളതലത്തിൽ തന്നെ ഈ ഡാൻസ് വീഡിയോ വൈറലാണ്. റീലുകളിലൂടെയും ഷോർട്സുകളിലൂടേയും ഡാൻസ് തരംഗമായി മാറിയതോടെ യുടൂബ്യൂം ഈ സ്റ്റൈലിഷ് ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ ഡാൻസ് ചെയ്യുന്ന ഈ ഗാനം ഏതാണ് എന്നാണ് യൂട്യൂബ് ചോദിച്ചത്. എക്സിലാണ് യൂട്യൂബ് ഈ വീഡിയോ പങ്കുവെച്ചത്.

നിരവധിപേരാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. പിറന്ന മണ്ണിൽ എന്ന ഗാനത്തിന് അതി മനോഹരമായിട്ടാണ് മോഹൻലാൽ ചുവട് വെച്ചിരിക്കുന്നത്. ഈ ഗാനത്തിന് പകരം ഇപ്പോഴത്തെ ഹിറ്റ് ഗാനങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.
മലയാളികൾ മാത്രമല്ല തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ പ്രേക്ഷരിലേക്കും ഈ വീഡിയോ എത്തി. വിവിധ ഭാഷകളിൽ ഉള്ള പാട്ടുകൾക്കൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ആർ ഡി എക്സിലെ നീല നിലവേ, ബിസ്റ്റിലെ അറബി കുത്ത്. ലിയോയിലെ നാൻ റെഡി എന്നീ ഗാനങ്ങൾക്കൊപ്പം ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഏത് പാട്ടിനാപ്പം വെച്ചാലും ഈ ഡാൻസ് ആ പാട്ടിന് വേണ്ടി ചെ്യതാണ് എന്നേ തോന്നുള്ളൂ.
മോഹൻലാൽ ചിത്രങ്ങളിലെ നൃത്ത രംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ 10 ഡാൻസിംഗ് ഗെയ്ലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ട്രെൻഡ് ആരംഭിച്ചത്. ഇന്റർനാഷണൽ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തിൽ ആണ് ഈ വീഡിയോ ആദ്യം എഡിറ്റ് ചെയ്തത്.
ഇതിന് പിന്നാലെ വൈറൽ ആവുകയായിരുന്നു.
പിറന്ന മണ്ണിൽ എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി ആണ് എഴുതിയത്. സംഗീതം എസ് പി വെങ്കിടേഷ് ആണ്. എന്തായാലും മോഹൻലാലിന്റെ അതിമനോഹരമായി നൃത്തം കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. ലാലേട്ടന് പകരം വെയ്ക്കാൻ മറ്റൊരാൾ ഇല്ലെന്നാണ് കമന്റുകൾ
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications