Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചുകേറി ചാക്കോച്ചന്‍... രണ്ടാമതുള്ള മമ്മൂക്കയെ മറികടക്കുമെന്നുറപ്പ്; ഒന്നാമന്‍ ഈ താരം

2024 ല്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു. ബോക്‌സോഫീസില്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ പലതും കോടി ക്ലബില്‍ ഇടംപിടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍ മുത്തമിട്ട ആദ്യ മലയാള സിനിമയായപ്പോള്‍ പ്രേമലുവും ആവേശവും ആടുജീവിതവുമെല്ലാം അജയന്റെ രണ്ടാം മോഷണവും മാര്‍ക്കോയുമെല്ലാം 100 കോടി ക്ലബില്‍ ഇടംപിടിച്ചു.

ഭ്രമയുഗം, കിഷ്‌കിന്ധാകാണ്ഡം, സൂക്ഷ്മദര്‍ശിനി, വാഴ, ഗുരുവായൂരമ്പലനടയില്‍, ഓസ്ലര്‍ തുടങ്ങിയവയെല്ലാം മികച്ച കളക്ഷന്‍ നേടി. എന്നാല്‍ 2025 ല്‍ ഇതുവരെ 100 കോടി ക്ലബിലെത്തിയ സിനിമ പിറന്നിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും വലിയം പണംവാരിപ്പടം രേഖാചിത്രമാണ്. ആസിഫ് അലി-അനശ്വര രാജന്‍ ജോഡി ഒന്നിച്ച ഈ സിനിമ ആഗോള കളക്ഷനില്‍ 75 കോടി നേടിയെന്നാണ് പറയപ്പെടുന്നത്.

Mollywood

കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ സൂപ്പര്‍ഹിറ്റാണ് ആസിഫ് അലിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‌സ് ആണ് എത്തിയിരിക്കുന്നത്. ഈ സിനിമ ആഗോളതലത്തില്‍ ആകെ 20.09 കോടി നേടി എന്നാണ് അനൌദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടി കമ്പനി ആയിരുന്നു ചിത്രം നിര്‍മിച്ചത്.

മൂന്നാം സ്ഥാനത്തുള്ളത് കഴിഞ്ഞ ആഴ്ച റിലീസ ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ്. കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തില്‍ എത്തിയ ഈ സിനിമ അതിവേഗമാണ് 20 കോടിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബോഗെയ്ന്‍വില്ലയിലൂടെ ഹിറ്റടിച്ച ചാക്കോച്ചന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ മികച്ച പ്രകടനത്തിന് കൈയടി നേടുന്നുണ്ട്. നാലാം സ്ഥാനത്ത് ബേസില്‍ ജോസഫിന്റെ പൊന്‍മാനാണ്.

2024 ല്‍ നായകനായി എത്തിയ ഏഴില്‍ ആറും സൂപ്പര്‍ഹിറ്റാക്കിയ ബേസിലിന്റെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റാണ് പൊന്‍മാന്‍. ചിത്രം ആഗോളതലത്തില്‍ 17.33 കോടി നേടി എന്നാണ് കണക്ക്. ടൊവിനോ തോമസിന്റെ ഐഡന്റിറ്റിയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് 16.5 കോടി രൂപയാണ് ചിത്രം ആകെ കളക്ട് ചെയ്തിരിക്കുന്നത്. ആറാം സ്ഥാനത്ത് 12.12 കോടി രൂപ കളക്ഷന്‍ നേടിയ ബ്രൊമാന്‍സ് ആണ്.

അതേസമയം നിര്‍മാതാക്കളുടെ സംഘടനയുടെ കണക്ക് പ്രകാരം ഈ വര്‍ഷമിറങ്ങിയ രണ്ട് ചിത്രങ്ങള്‍ മാത്രമെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തിട്ടുള്ളൂ. രേഖാചിത്രവും പൊന്‍മാനും ആണ് നിര്‍മാതാക്കളുടെ സംഘടനയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ഹിറ്റടിച്ചത്. ടൊവിനോയുടെ ഐഡന്റിറ്റി 30 കോടി ചെലവാക്കി നിര്‍മിച്ചതാണ് എന്ന് സംഘടന പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+