'ഒരു ദിവസം മുഴുവൻ ഞാൻ അവളോട് മിണ്ടിയില്ല'; മൗനരാഗത്തിന്റെ സെറ്റിൽ ഐശ്വര്യ കരഞ്ഞതിനെക്കുറിച്ച് നലീഫ്
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയൽ ആണ് മൗനരാഗം. മിണ്ടാൻ സാധിക്കാതെയിരുന്ന കല്യാണിയുടെയും കിരണിന്റെയും കഥ പറയുന്ന ഈ സീരിയലിന് ധാരാളം ആരാധകരുണ്ട്. കല്യാണിയായി ഐശ്വര്യ റാംസായിയും കിരൺ ആയി നലീഫുമാണ് എത്തുന്നത്. ഇവരുടെ കോമ്പോ ഹിറ്റാണ്. ഐശ്വര്യയും നഫീലും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിലെ ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് ഐശ്വര്യ.
നിങ്ങൾ കരയുന്നത് വരെ നിങ്ങളെ ശല്യപ്പെടുത്ത് ഒരു സുഹൃത്തിനെ ടാഗ് ചെയ്യൂ എന്ന് പറഞ്ഞാണ് ഐശ്വര്യ നലീഫിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. നലീഫ് ആണ് വീഡിയോ എടുക്കുന്നത്. ഐശ്വര്യ കണ്ണുകൾ തുടയ്ക്കുന്നതും കാണാം. ഈ വീഡിയോയ്ക്ക് നലീഫ് കമന്റ് ഇട്ടിട്ടുണ്ട്. എന്തിനാണ് അന്ന് ഐശ്വര്യ കരഞ്ഞതെന്ന് നലീഫ് പറയുന്നു.

ഞാൻ അവളെ പ്രാങ്ക് ചെയ്യുകയായിരുന്നു.ആ ദിവസം മുഴുവനും ഞാൻ അവളോട് സംസാരിച്ചില്ല. അവളെ കണ്ടില്ലെന്ന മട്ടിൽ അവളെ ഒഴിവാക്കി കൊണ്ടിരുന്നു, ഞാൻ ഒരു ഐ കോൺടാക്റ്റ് പോലും കൊടുത്തില്ല, ഷൗട്ട് ചെയ്ത് കൊണ്ടേയിരുന്നു. അവസാനം അവൾ കരയാൻ തുടങ്ങി.
അങ്ങനെ ഞാനും സുബിനും അതൊരു തമാശയാണ് എന്ന് അവളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും, അത് ഗൗരവമായി എടുക്കരുതെന്നും പറഞ്ഞു", അതാണ് ഈ വീഡിയോയുടെ പിന്നിൽ, എന്നാണ് നലീഫ് കുറിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം ഐശ്വര്യയുടെ പിറന്നാൾ ആയിരുന്നു. ഐശ്വര്യ തന്നെയാണ് തന്റെ ജന്മദിനമാണെന്ന് പറഞ്ഞ് ചിത്രങ്ങൾ പങ്കുവെച്ചത്. 25 വയസ്സായി എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എനിക്ക് പിറന്നാൾ ആശംസകൾ. ഒരു വർഷം കൂടി കടന്നുപോകുന്നു.
എന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഒരു ചാൻസ് കൂടി, എന്നാണ് ഐശ്വര്യ കുറിച്ചത്. നിരവധിപേർ താരത്തിന് ആശംസയറിയിച്ചു, ഫോട്ടോ ഷൂട്ടിന്റെ ബി ടി എസ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മൗനരാഗം എന്ന സീരിയലാണ് താരത്തിന് ഇത്രയേറെ സ്വീകാര്യത നേടിക്കൊടുത്തത്.
നലീഫുമായി ഐശ്വര്യ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഐശ്വര്യ തന്നെ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരുന്നു. " മൗനരാഗത്തിൽ നായകനായി അഭിനയിക്കുന്ന നലീഫുമായി പ്രണയത്തിലാണന്നും ഞങ്ങളുടെ വിവഹാം കഴിഞ്ഞു എന്ന തരത്തിലുമുള്ള ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്.
പക്ഷേ ഞങ്ങൾ ശരിക്കും നല്ല സുഹൃത്തുക്കളാണ്. നമുക്ക് ചെറുപ്പത്തിലെ കിട്ടുന്ന ചില സുഹൃത്തുകളുണ്ടാവില്ലേ, അതുപോലെ. നേരിട്ട് ഞങ്ങൾ ടോം ആന്റ് ജെറിയാണ്, പക്ഷേ ബെസ്റ്റീസാണ്, അങ്ങനെ ഒരു സൗഹൃദം കിട്ടുക എന്നതും ഭാഗ്യമാണ്, എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇരവരും പ്രണയത്തിലാവണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും ഉണ്ട്.












Click it and Unblock the Notifications