'മൃദുല എന്നോട് കഴിഞ്ഞ ദിവസം കൂടി ഇതിന്റെ പേരിൽ വഴക്കിട്ടു; കുഞ്ഞ് അങ്ങനെ കാണിച്ചപ്പോൾ വിഷമമായി';യുവ കൃഷ്ണ
കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് മൃദുല വിജയിയും യുവ കൃഷ്ണയും. 2021 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കും ധ്വനി കൃഷ്ണ എന്ന മകളുമുണ്ട്. വിവാഹത്തിന് ശേഷവും ഇരുവരും സീരിയലുകളിൽ സജീവമാണ്. ഇപ്പോഴിതാ ആരാധകരുമായി വിശേഷം പങ്കുവെയ്ക്കുകയാണ് യുവ. സീരിയൽ തിരക്കുകളിൽ ആയതിനാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ വളരെ കുറച്ച് സമയമേ തനിക്ക് ഇപ്പോൾ ലഭിക്കാറുള്ളൂവെന്ന് യുവ പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചും ജോലിയെ കുറിച്ചുമെല്ലാം യുവ സംസാരിച്ചത്.
'ഭാര്യ മൃദുലയുടെ കൂടെ ഒരുമിച്ച് അഭിനയിക്കണമെന്നതാണ് ആഗ്രഹം. ഇതുവരെ അങ്ങനെയൊരു പ്രൊജക്ട് ലഭിച്ചിട്ടില്ല. നല്ല തിരക്കായതിനാലാണ് ഇപ്പോൾ ഒരുമിച്ച് വീഡിയോ ചെയ്യാൻ പോലും സാധിക്കാത്തത്. എനിക്ക് നല്ല വിഷമം ഉണ്ട് മകളുടെ കൂടെ ഒരുപാട് സമയം ചെലവഴിക്കാൻ പറ്റാത്തതിൽ. ആദ്യ രണ്ട് പ്രൊജക്ട് കമ്മിറ്റ് ചെയ്തപ്പോഴാണ് മകൾ ഉണ്ടാകുന്നത്. അപ്പോൾ ഞാൻ പൂർണമായും തിരക്കിലായിരുന്നു. വീട്ടിൽ വരുന്ന സമയത്ത് മകൾക്ക് എന്നോട് ഒരു പരിചയം ഇല്ലാത്ത പോലെയാണ് പെരുമാറിയത്. അപ്പോൾ വിഷമം തോന്നി, മകളുടെ ഒരു വളർച്ചയുടെ ഭാഗമാകാൻ സാധിച്ചില്ലല്ലോയെന്ന് സങ്കടം തോന്നി. സ്വന്തം കുഞ്ഞിന്റെ കൂടെ ചിലവഴിക്കാൻ സമയം കണ്ടെത്താതെ ജോലിയിൽ മുന്നേറാൻ ശ്രമിച്ചിട്ട് കാര്യമില്ലല്ലോ.അതോടെ തീരുമാനിച്ചതോടെ രണ്ട് പ്രൊജക്ടുകൾ ഒരുമിച്ച് എടുക്കില്ലെന്ന്. ഇപ്പോഴും ഒരു പ്രൊജക്ടാണ് ചെയ്യുന്നത്. ബാക്കി സമയം മകൾക്കൊപ്പം ചിലവഴിക്കാൻ ശ്രമിക്കുകയാണ്.

മൃദലയ്ക്കൊപ്പം ഡെലിവറി മുറിയിൽ ഞാനും ഉണ്ടായിരുന്നു. പുഷ് അമ്മു എന്ന് പറയുമ്പോൾ കുഞ്ഞ് വാവ പുറത്തേക്ക് വരുന്ന മൊമന്റൊന്നും ആർക്കും മറക്കാൻ പറ്റില്ല. നേരിട്ട് കണ്ടതല്ലേ. ജീവിതത്തിലെ ഏറ്റവും നല്ല ഓർമ അത് തന്നെയായിരിക്കും. 2020 ൽ ആയിരുന്നു എന്റെ എൻഗേജ്മെന്റ്. എനിക്ക് ആ സമയത്ത് വിവാഹത്തിന് താത്പര്യമായില്ലായിരുന്നു. വീട്ടുകാർ അറേഞ്ച്ഡ് മാരേജിന് നിർബന്ധിച്ചപ്പോൾ എന്റെ ചിന്ത ഒരാളുമായി പരിചയപ്പെട്ട് അവരുമായി സിങ്കാവുമോയെന്നൊക്കെ നോക്കി അങ്ങനെയൊരാളെ വിവാഹം കഴിക്കാനായിരുന്നു. വീട്ടുകാർ ലോക്കാക്കും എന്ന് തോന്നിയപ്പോഴാണ് ഞങ്ങളുടെ ഫീൽഡിൽ തന്നെ ടാലന്റുള്ള ഒരു ആർട്ടിസ്റ്റ് കുട്ടിയെ വേണം എന്ന് തീരുമാനിച്ച് മൃദലയെ കണ്ടുപിടിച്ച് പ്രൊപ്പോസ് ചെയ്തത്. അങ്ങനെ മൃദലയുടെ വീട്ടിലും എന്റെ വീട്ടിലും ഞാൻ സംസാരിച്ചു. അങ്ങനെയാണ് അറേഞ്ച് മാരേജിലേക്ക് എത്തുന്നത്.
മറ്റ് സ്ത്രീകളുമായി അഭിനയിക്കുന്നതിലൊന്നും മൃദുല ഇടപെടാറില്ല. എന്നെക്കാൾ എക്സ്പീരിയൻസ് ഉള്ളയാളാണ് മൃദുല. എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റിവെയ്ക്കണം എന്നൊക്കെ അവൾക്കറിയാം. ഓരോ നോർമൽ പെൺകുട്ടിയാണെങ്കിൽ സ്വന്തം ഭർത്താവിനെ സ്ക്രീനിൽ കാണുമ്പോൾ ചെറിയ ഈഗോ തോന്നും. എന്നാൽ മൃദുല ആർട്ടിസ്റ്റാണ്.. അവൾക്ക് എല്ലാം മനസിലാകും.
അടുത്തിടെ ഞങ്ങൾ വഴക്കിട്ടത് ഒരുമിച്ച് സമയം ചിലവഴിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ്. ആൾക്ക് കുറച്ച് കെയറിംഗ് കുറഞ്ഞ് പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുൻപ് വഴക്കിട്ടിരുന്നു. എല്ലാ ഭാര്യമാർക്കും തോന്നുന്നതാണ് ഇതൊക്കെ. ഞങ്ങൾ പിന്നെ സംസാരിച്ച് അത് ശരിയാക്കി. വളരെ കുറവ് ആളുകളുമായി മാത്രമാണ് എനിക്ക് സൗഹൃദം ഉള്ളത്. അതുകൊണ്ട് ഫ്രീ ടൈമിൽ ൺല്ലാം കുടുംബവുമായി സമയം ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടാറുള്ളത്.
സീരിയൽ-സിനിമ മേഖലയിലെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ-'രണ്ട് മേഖലയും താരതമ്യേന ഒരേ പോലെയാണ്. പുരുഷാധിപത്യം കൂടുതലാണ്. സീരിയിലിലാണെങ്കിൽ നേരത്തേ അങ്ങനെയൊക്കെ ആയിരുന്നു എന്നാൽ ഇപ്പോൾ മാറ്റമുണ്ട്. സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ തുടങ്ങി. അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവർ തുറന്ന് സംസാരിക്കാൻ തുടങ്ങി. പണ്ടൊന്നും അങ്ങനെയല്ലായിരുന്നു. ജീവിതം എന്താകുമെന്നൊക്കെയുള്ള ഭയത്തോടെയായിരുന്നു പലരും കഴിഞ്ഞത്. ഇപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications