ഇത്രയും കാലം മൃദുലയുടെ വീട്ടിലായിരുന്നു; പുതിയ വീട്ടിലെ ജീവിതത്തെക്കുറിച്ച് യുവയും മൃദുലയും
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. 2021 ജൂലൈയിൽ ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് ധ്വനി എന്ന മകളുമുണ്ട്. താരങ്ങൾ തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
തങ്ങളുടെ മകൾക്ക് വേണ്ടി വാങ്ങിയ വീടിനെക്കുറിച്ച് അടുത്താണ് താരങ്ങൾ പറഞ്ഞത്. പാലു കാച്ചലിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറിയ ശേഷം തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് യുവയും മൃദുലയും പറയുന്നത്. ഇപ്പോൾ ധ്വനി ബേബിക്കൊപ്പം ഇവർ ഈ വീട്ടിലാണ്.

വിവാഹത്തിന് ശേഷം തങ്ങൾ രണ്ട് പേരും മാത്രമായി താമസിക്കുന്നത് ഇതാദ്യമായാണെന്നാണ് താരങ്ങൾ പറയുന്നത്. കല്യാണം കഴിഞ്ഞ ഉടനെ കൈമനത്ത് ഒരു വീട് ലീസിനെടുത്ത് താമസിച്ചുവെങ്കിലും അത് കുറച്ച് ദിവസങ്ങൾ മാത്രമാണ് എന്നും പിന്നീട് ഇത്രയും കാലം മൃദുലയുടെ വീട്ടിലായിരുന്നു താമസിച്ചതെന്നും അവിടെ മൃദുലയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസിച്ചതെന്നും മൃദുലയും യുവയും പറയുന്നു.
ഇപ്പോഴാണ് ശരിക്കും തങ്ങളുടെ ഫാമിവി ലൈഫ് ആസ്വദിക്കുന്നത് എന്ന് മൃദുലയും യുവയും പറയുന്നു. മൃദുലയുടെ വീട്ടിൽ ആയിരുന്നപ്പോൾ എല്ലാത്തിനും സഹായത്തിന് അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഇപ്പോളുള്ള വീട്ടിലേക്ക് മാറിയതിന് ശേഷം എല്ലാം സ്വയം നോക്കേണ്ട അവസ്ഥ വന്നു.
കുഞ്ഞിനെ നോക്കുന്നതും, വീട്ടുജോലികൾ ചെയ്യുന്നതും എല്ലാം ഒരുമിച്ച് തന്നെയാണ്. നാല് ദിവസം കൊണ്ട് ഞാൻ പണിയെടുത്ത് മെലിഞ്ഞു എന്നാണ് മൃദുല പറയുന്നതെന്ന് യുവ പറയുന്നു. കുഞ്ഞിന് എന്തൊക്കെയാണ് ഭക്ഷം കൊടുക്കുന്നത്, റൂട്ടിൻ എന്തൊക്കെയാണെന്നൊക്കെ വീഡിയോയിൽ കാണിച്ചിരിക്കുകയാണ്.
ഇവരുടെ പുതിയ വീടിന്റെ പേര് ലിയോ മൗണ്ട് എന്നാണ്. മകൾ ധ്വനി ക്ക് വേണ്ടിയാണ് ഈ വീട് വാങ്ങിയതെന്ന് നേരത്തെ യുവയും മൃദുലയും പറഞ്ഞിരുന്നു. പുതിയ വീടിന്റെ പാലു കാച്ചൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇവർക്ക് ശരിക്കും എത്ര വീടാണ് ഉള്ളത് എന്ന് ആരാധകർ ചോദിച്ചിരുന്നു. നേരത്തെ പാലു കാച്ചൽ നടത്തിയത് ലീസിനെടുത്ത വീടിന്റേതായിരുന്നു എന്ന് താരങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
മൂന്ന് വീടാണോ ഉള്ളത് എന്നും ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് ഉള്ള വീട് മൃദുലയുടെ വീടാണെന്നും പാലക്കാട് ഉള്ളത് യുവയുടെ വീടാണെന്നും ഇപ്പോൾ വാങ്ങിയത് ധ്വനി ബേബിക്കാണെന്നുമാണ് യുവയും മൃദുലയും പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications