Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയന്റെ വിവാഹം കഴിഞ്ഞു; ഐശ്വര്യയെ താലി ചാർത്തി റിഷി, ചിത്രങ്ങൾ വൈറൽ

'ഉപ്പും മുളകും' എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് റിഷി. സീരിയലിലെ കഥാപാത്രമായ മുടിയൻ എന്ന പേരിൽ തന്നെയായിരുന്നു റിഷി അറിയപ്പെട്ടിരുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 6 ലും എത്തിയ മുടിയൻ കൂടുതൽ പേരുടെ ഇഷ്ടം പിടിച്ചുപറ്റി. റിയൽ ആയി നിന്ന് മികച്ച പിന്തുണ നേടാൻ താരത്തിന് സാധിച്ചിരുന്നു.

അടുത്തിടെയാണ് താരം തന്റെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്. നടിയും ഡോക്ടറുമായ ഐശ്വര്യയാണ് തന്റെ പ്രണയിനിയെന്ന് ഒരു പ്രൊപ്പോസൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മുടിയൻ അറിയിച്ചത്. ഐശ്വര്യയെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു പ്രൊപ്പോസൽ വീഡിയോ താരം ഒരുക്കിയത്. സിനിമ സ്റ്റൈൽ വീഡിയോ കണ്ട് ആരാധകരും ഞെട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയിനിയെ സ്വന്തമാക്കിയിരിക്കുകയാണ് മുടിയൻ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

rishi-marriage2

ശിവക്ഷേത്രത്തിൽ വെച്ചുള്ള വിവാഹ ചിത്രങ്ങൾ റിഷി തന്നെയാണ് പങ്കുവെച്ചത്. ഒടുവിൽ എന്റെ ബൂ ബൂ എനിക്ക് സ്വന്തമായി എന്ന വരികളോടെയാണ് റിഷി ചിത്രങ്ങൾ പങ്കിട്ടത്. വിവാഹ ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തക്കളും മാത്രമാണ് പങ്കെടുത്തത്.

ആറ് വർഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് റഷി തുറന്ന് പറഞ്ഞത് ഐശ്വര്യയുടെ വീട്ടുകാരുടെ കൂടി സമ്മതം അറിഞ്ഞിട്ടായിരിക്കണം വിവാഹം എന്ന് റിഷിയോട് അമ്മ പറഞ്ഞിരുന്നു. അങ്ങനെ വീട്ടുകാരുടെയെല്ലാം സമ്മതം വാങ്ങിയ ശേഷമാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കടന്നത്. പ്രണയിക്കുന്നുണ്ടെങ്കിൽ ഐശ്വര്യയെ പോലൊരു പെൺകുട്ടിയെ പ്രണയിക്കണമെന്ന് കഴിഞ്ഞ ദിവസം നടിയും ഉപ്പും മുളകും സീരിയയിൽ റിഷിയുടെ അമ്മയുമായ നിഷ സാരംഗ് പറഞ്ഞിരുന്നു.

rishi-marriage-1

'ഐശ്വര്യ വളരെ നല്ല കുട്ടിയാണ്. അവളെ തന്നെ വിവാഹം കഴിക്കണമെന്ന് റിഷിയോട് പറയുമായിരുന്നു. അവന്റെ കൂടെ എല്ലാ കാര്യത്തിനും വളരെ ക്ഷമയോടെ ഐശ്വര്യ നിൽക്കാറുണ്ട്. ഇവരെ തെറ്റിധരിപ്പിക്കാൻ നോക്കിയാലും നടക്കില്ല. ഐശ്വര്യ ഇവന് ചേരുന്ന പെണ്ണാണ്', എന്നായിരുന്നു നിഷയുടെ വാക്കുകൾ.

rishi-marriage-2-

പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ പൂജ വേഷമിട്ടിട്ടുണ്ട്. കുടുംബ വിളിക്ക് എന്ന സീരിയലിൽ ഐശ്വര്യ എന്ന കഥാപാത്രത്തേയും താരം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ സുഖമോ ദേവി എന്ന സീരിയയിൽ അഭിനയിക്കുകയാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+