രാം ചരണിന്റെ മകള്‍ക്ക് സ്വര്‍ണത്തൊട്ടില്‍; സമ്മാനിച്ചത് അംബാനി കുടുംബം, വില കേട്ട് ഞെട്ടരുത് !
മുംബൈ: സൂപ്പര്‍ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിട്ട് ഇന്നേക്ക് പതിനൊന്ന് ദിവസമായി. ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയൊരു വരവേല്‍പ് തന്നെയാണ് കുഞ്ഞിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ രാം ചരണ്‍- ഉപാസന ദമ്പതികളുടെ മകള്‍ക്ക് അംബാനി കുടുംബം സ്വര്‍ണത്തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാം ചരണിന്റെയും ഉപാസനയുടെയും മകള്‍ക്ക് മുകേഷ് അംബാനിയും കുടുംബം സ്വര്‍ണ്ണ തൊട്ടില്‍ സമ്മാനിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് ഈ തൊട്ടിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തൊട്ടിലിന് ഒരു കോടി രൂപ വിലയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഇന്നാണ് നടക്കുന്നത്. ഉപാസനയുടെ അമ്മയുടെ വീട്ടില്‍ നടക്കുന്ന പരിപാടിയില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഇതിനിടെയാണ് അംബാനിയുടെ സമ്മാന വാര്‍ത്ത പുറത്തുവന്നത്.
ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അതേസമയം, പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാം ചരണിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നത്. ജൂണ്‍ 20ന് രാവിലെയായിരുന്നു കുഞ്ഞിന്റെ ജനനം.
അതേസമയം, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ ഒരുക്കങ്ങളുടെ ചിത്രം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വീട്ടില്‍ ഗംഭീരമായ അലങ്കാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നേരത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ചിരഞ്ജീവി മുതല്‍ അല്ലു അര്‍ജുന്‍ വരെയുള്ള താരങ്ങള്‍ ആശുപത്രിയിലെത്തി അനുഗ്രഹിച്ചിരുന്നു.
സംരഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14ന് ആയികരുന്നു ഇരുവരുടെയും വിവാഹം. അപ്പോളോ ആശുപത്രിയുടെ ചിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഉപാസന.












Click it and Unblock the Notifications