'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ'; ഭാര്യ ശാന്തിയുടെ ജന്മദിനത്തിൽ ബിജിബാൽ, നോവ്
ഹൃദയസ്പർശിയായ ഒരുപാട് നല്ല ഗാനങ്ങൾക്ക് സംഗീതം പകർന്ന വ്യക്തിയാണ് ബിജിബാൽ. അകാലത്തിൽ ആയിരുന്നു ബിജിബാലിന്റെ ഭാര്യ ശാന്തി മരണപ്പെടുന്നത്. ശാന്തിയുടെ ഓർമ്മയിൽ ജീവിക്കുകയാണ് ബിജിബാൽ. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ അവർക്കായി പാട്ടുപാടിയാണ് ബിജിബാൽ ആശംസ നേർന്നത്.
'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ക്യാപ്ഷൻ നൽകിയാണ് ബിജി ബാൽ ഠമാർ പടാർ എന്ന ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജി ബാൽ തന്നെ സംഗീത സംവധാനം ചെയ്ത നീയില്ലാതൊരു ജീവിതം വേണ്ട പൊന്നേ വേണ്ട എന്ന ഗാനം വീഡിയോ പങ്കുവെച്ച് അദ്ദേഹം പാടിയത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. '

വർഷങ്ങൾ പിന്നിട്ടിട്ടും ഒരേ മനസ്സോടെ ഇപ്പോഴും ഹൃദയത്തിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അവരുടെ പ്രണയം അതിന്റെ മൂർദ്ധന്യത്തിൽ ആയിരുന്നിരിക്കണം എന്നാണ് ഒരു കമന്റ് . ഇത്രയും സ്നേഹിക്കാൻ എന്ത് പുണ്യം ആവും അവർ ചെയ്തുന്റുണ്ടാവുക. സ്വർഗത്തിൽ ഒരു പിറന്നാൾ ആശംസ. ത്യങ്ങൾ അംഗീകരിക്കാൻ ശക്തി ഉണ്ടാവട്ടെ. പ്രാണൻ പകുത്തു നൽകിയ സ്നേഹത്തിനു എന്തെ ആയുസ്സ് കുറവായി പോകുന്നത് എന്നാണ് ഒരാൾ എഴുതിയത്.
നേരത്തെ എ ഐയുടെ സഹായത്തോടെ ശാന്തിയുടെ ശബ്ദത്തിലുള്ള ഗാനം ബിജിബാൽ പങ്കുവെച്ചിരുന്നു, എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം എന്ന അടിക്കുറിപ്പോടെയാണ് ബിജിബാൽ ഈ വീഡിയോ പങ്കുവെച്ചത്. ശാന്തിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ശാന്തിയുടെ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ടാണ് ബിജിബാൽ വീഡിയോ തയ്യാറിക്കിയത്. ഈ വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
അവളുടെ പ്രിയപ്പെട്ട പാട്ട് ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ' എന്നാണ് വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. 2017 ഓഗസ്റ്റിലാണ് ശാന്തി അന്തരിച്ചത്. തലച്ചോറിൽ ഉണ്ടായ രക്ത സ്രാവത്തെ തുടർന്നായിരുന്നു മരണം. ശാന്തിയുടെ മരണം ശേഷവും ഓരോ വിശേഷ ദിവസങ്ങളിലും ബിജിബാൽ ശാന്തിയുടെ ഓർമ പങ്കുവെയ്ക്കാറുണ്ട്.
2002 ൽ ആണ് ശാന്തിയുടെയും ബിജിബാലിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളുണ്ട്. നർത്തികിയായിരുന്നു ശാന്തി. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത് ശാന്തി ആയിരുന്നു സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു, നൃത്ത രംഗത്ത് സജീവമാകുന്നതിനിടെയാണ് ശാന്തി വിട പറഞ്ഞത്.












Click it and Unblock the Notifications