Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വി ഡയലോഗ് പഠിക്കുന്നപോലെ മകള്‍ പാട്ട് പഠിച്ചു; എമ്പുരാനില്‍ അലംകൃതയുടെ പാട്ടിനെക്കുറിച്ച് ദീപക് ദേവ്

പൃഥ്വിരാജ്-മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ റിലീസ് ഉയര്‍ത്തിവിട്ട അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലും നാലാളു കൂടുന്നിടത്തും എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം ഉയരുമ്പോഴും എമ്പുരാനില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ച സര്‍പ്രൈസുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള ഉടുപ്പിട്ട നടന്‍ ആരാണെന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍ മുഴുവന്‍. സിനിമ റിലീസായതോടെ ആ സര്‍പ്രൈസിന്റെ ആയുസ് അവസാനിച്ചു.

ഇപ്പോഴിതാ മറ്റൊരു ബിഗ് സര്‍പ്രൈസ് വെളിപ്പെടുത്തിയത് സിനിമയുടെ സംഗീത സംവിധായകനായ ദീപക് ദേവാണ്. ചാനല്‍ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം വെളിപ്പെടുത്തിയത്. എമ്പുരാനിലെ ഗാനത്തില്‍ സംവിധായകനായ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്ന് ദീപക് ദേവ് പറഞ്ഞു. ചിത്രത്തില്‍ അലംകൃത ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണിപ്പോള്‍ സ്ഥിരീകരണം ആയിരിക്കുന്നത്.

Prithviraj daughter

ഇക്കഴിഞ്ഞ ദിവസം എമ്പുരാനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ പൃഥ്വിരാജും ടൊവീനോ തോമസും തമ്മില്‍ നടന്ന ഒരു സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പൃഥ്വി, അതേക്കുറിച്ച് ടൊവീനോയോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരുടെയും ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മകളാണ് പാടിയിരിക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞതെന്നാണ് വിവരം. അതിശയത്തോടെ ടൊവീനോ പൃഥ്വിയോടു പ്രതികരിക്കുന്നതും കാണാം. ഇതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍.

എമ്പുരാന്റെ തീംസോങ് ഇന്ദ്രജിത്-പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ഥനയാണ് ആലപിച്ചത്. ഇതിനു പിന്നാലെയാണ് ഇതേ കുടുംബത്തില്‍ നിന്നുള്ള അലംകൃതയുടെയും സിനിമയിലെ അരങ്ങേറ്റം ഉണ്ടായിരിക്കുന്നത്. അലംകൃതയിലേക്ക് എങ്ങനെയെത്തി എന്നതും ദീപക് ദേവ് വിശദീകരിക്കുന്നുണ്ട്.

ദീപക് ദേവിന്റെ വാക്കുകള്‍ - 'തുടക്കത്തില്‍ ഒരു പക്വതയുള്ള സ്ത്രീ ശബ്ദം ഉപയോഗിക്കാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീനില്‍ ഒരു കുട്ടിയുടെ കരച്ചിലാണ് കാണിക്കുന്നത്. അതുകൊണ്ട് ഒരു കുട്ടിയുടെ വോയിസ് ഉപയോഗിക്കാം എന്നത് പൃഥ്വിയുടെ സജഷനായിരുന്നു. എത്ര പ്രായമുള്ള കുട്ടി എന്നു ചോദിച്ചപ്പോള്‍ എട്ടോ, പത്തോ വയസുള്ള കുട്ടിയെന്ന് പറഞ്ഞു. അതു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് എന്റെ വീട്ടിലും ഒരെണ്ണം ഉണ്ടല്ലോ എന്ന് പൃഥ്വി ഓര്‍ത്തത്. അതു നോക്കിയാലോ എന്നു പറഞ്ഞു.

അലംകൃത ഇംഗ്ലീഷ് പാട്ടൊക്കെയാണ് കൂടുതലായും കേള്‍ക്കുന്നത്. എമ്പുരാനെയെന്ന് പാടി വരുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയില്ലെന്ന് പൃഥ്വി സംശയം പറഞ്ഞു. അലംകൃത പാടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇമോഷന്‍സ് ഉള്‍പ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ അഞ്ച് മിനിറ്റിനുള്ളില്‍ അലംകൃത പാടിക്കഴിഞ്ഞു. രണ്ട് ടേക്ക് എടുത്തപ്പോഴേക്കും ശരിയായി. പൃഥ്വി ഒരു പേജുള്ള ഡയലോഗ് പഠിക്കുന്നത് പോലെയാണ് ഒറ്റയടിക്ക് ഇമോഷന്‍സ് ഉള്‍പ്പെടെ അലംകൃത പാട്ട് പഠിച്ചത്. ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ഥനയും ചിത്രത്തില്‍ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. പടത്തിന്റെ ക്രെഡിറ്റ്‌സിലും അലംകൃതയുടെ പേര് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറയുന്നു.

അടുത്തിടെയാണ് പൃഥ്വിരാജ് താമസം മുംബൈയിലേക്കു മാറ്റിയത്. ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. മകളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് ദമ്പതികള്‍ നല്‍കുന്നത്. അതിനാല്‍ പൊതു ഇടങ്ങളില്‍ അധികം മകളെ കൊണ്ടുവരാറില്ല.

വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+