Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുനാൾ കിനാവ് പൂത്തിടും'; സം​ഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി; വധു പൂർണിമ

കൊച്ചി: സം​ഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ​ഗായിക പൂർണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഡിസംബർ 31 ന് ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ദൂരദർശനിൽ വാർത്താവതാരികയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ. നേരത്തെ റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്.

​ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സം​ഗീത സംവിധായകനാകുന്നത്. ​ഗപ്പിയിലെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. അമ്പിളിയിലെ എന്റെ നെഞ്ചാകെ നീയല്ലേ എന്ന് പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

vishnu

P C: Instagram

നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ‌, ഫാലിമി തുടങ്ങിയ ചിത്രങ്ങൾക്കും വിഷ്ണു ആണ് സം​ഗീതം നൽകിയത്. സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിനും വിഷ്ണുവാണ് സം​ഗീതം ഒരുക്കിയത്. പ്രാവിൻ കൂട് ഷാപ്പാണ് വിഷ്ണുവിൻ‌റെ വരാനിരിക്കുന്ന സിനിമ.

ചെറുപ്പം തൊട്ട് തന്നെ സം​ഗീതത്തിൽ താല്പര്യം ഉണ്ടായിരുന്നു. പുല്ലാങ്കുഴൽ വായനയ്ക്ക് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ബിരുദ പഠനത്തിന് ശേഷം ചെന്നൈയിൽ എത്തിയ വിജയ് വിവിധ വേദികളിൽ പുല്ലാങ്കുഴൽ വായിച്ചു. അതുവഴി ചലച്ചിത്ര ​ഗാന രം​ഗത്ത് എത്തി. കബാലി എന്ന രജനീകാന്ത് ചിത്രത്തിൽ പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+