Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും പോയതൊക്കെയും നഷ്ടങ്ങൾ തന്നെയാണ്'; കുറിപ്പുമായി സീരിയൽ താരം നിരഞ്ജൻ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിരഞ്ജൻ നായർ. മിനിസ്ക്രീനിലെ സൂപ്പർ നായകൻ. ഇപ്പോൾ ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ല എന്ന പരമ്പരിയിലാണ് നിരഞ്ജന്‌ അഭിനയിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടട പരമ്പരകളിൽ ഒന്നാണ് മുറ്റത്തെ മുല്ല. ധാരാളം പ്രേക്ഷകരും ഈ പരമ്പരയ്ക്കുണ്ട്.

നിരവധി പരമ്പരകളിൽ നിരഞ്ജൻ അഭിനയിച്ചിട്ടുണ്ട്. മൂന്ന് മണിയായിരുന്നു നിരഞ്ജന് പ്രേക്ഷർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷം രാത്രി മഴ, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപഥം, പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. ഇതിന് ശേഷമാണ് മുറ്റത്തെ മുല്ലയിൽ നായകനായി താരം എത്തുന്നത്. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചു.

Niranjan

P C: iamniranjannair/ instagram

സോഷ്യൽ മീ‍ഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി നിരഞ്ജൻ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സൗഹൃദങ്ങളെ കുറിച്ചാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഒരുപാട് നല്ല സൗഹൃദങ്ങൾ തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ തിരക്കുകൾക്കിടയിൽ പെട്ട് പോയതുകൊണ്ടും തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടുമൊക്കെ നല്ല സൗഹൃദങ്ങൾ പോയിട്ടുണ്ടെന്ന് നിരഞ്ജൻ പറഞ്ഞു. പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും പോയതൊക്കെ നഷ്ടങ്ങൾ തന്നെയാണെന്നും നിരഞ്ജൻ കുറിച്ചു.

എല്ലാ സൗഹൃദങ്ങളും ഏറ്റവും മൂല്യമേറിയതാണെന്നും ഓർമയിൽ നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങൾക്ക് ഇന്നും പത്തരമാറ്റ് തന്നെ ആണെന്നും താരം പറയുന്നു. തിരിച്ച് വരേണ്ടവർക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും താരം പറയുന്നു. നിരവധിപേരാണ് മറുപടിയുമായി എത്തുന്നത്.

നിരഞ്ജന്റെ കുറിപ്പ്:

ഒരുപാടു നല്ല സൗഹൃദങ്ങങ്ങൾ ഉണ്ടായിരുന്നു എനിക്ക്..തിരക്കുകൾക്കിടയിൽ പെട്ടു ഞെങ്ങി ഞെരുങ്ങി പോയതും,പലതു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടുമൊക്കെ നല്ല നല്ല സൗഹൃദങ്ങൾ പോയിപോയിട്ടുണ്ട്.. പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും പോയതൊക്കെയും നഷ്ടങ്ങൾ തന്നെ ആണ്..

എല്ലാ സൗഹൃദങ്ങളും ചേർത്തു നിർത്തപ്പെടേണ്ടതാണ്..ഓരോ സൗഹൃദങ്ങളും ഏറ്റവും മൂല്യമേറിയവ തന്നെ ആണ്..ഓർമകളിൽ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം തന്നെ ആണ്..തിരിച്ചു വരേണ്ടവർക്ക് എപ്പോ വേണമെങ്കിലും തിരിച്ചു വരാം. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+