വിവാഹത്തിന്റെ രണ്ടാം ദിവസം ഒരു സർപ്രൈസ്; ഇരട്ടി സന്തോഷത്തിൽ സീരിയൽ നടി ആര്യ
ടെലിവിഷൻ പ്രേക്ഷരുടെ ഇഷ്ട താരമാണ് ആര്യ അനിൽ. കഴിഞ്ഞ ദിവസമാണ് ആര്യയുടെ വിവാഹം കഴിഞ്ഞത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് ആണ് ആര്യഅനിലിനെ വിവാഹം കഴിച്ചത്. മാർച്ച് 28 ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
യൂട്യൂബ് ചാനലിലും വിശേഷം പങ്കുവെച്ചിരുന്നു. ഇപ്പോൾ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചരിക്കുകയാണ് താരം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെയാണ് തേടി വന്ന സന്തോഷത്തെക്കുറിച്ച് താരം പറഞ്ഞത്.

എറെ സന്തോഷത്തിലാണ് താരം ആ സർപ്രൈസിനെക്കുറിച്ച് പറയുന്നത്. മറ്റൊന്നും അല്ല ആ സന്തോഷം വിവാഹം വിശേഷം പങ്കുവെച്ചതിന് പിന്നാലെ ആര്യയുടെ യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് കൂടി. 100 കെ സബ്സ്ക്രൈബേഴസിലെത്തിയ സന്തോഷത്തിലാണ് ആര്യയും ഭർത്താവും.
പുതിയ ജീവിതം വലിയ ഒരു സർപ്രൈസിനൊപ്പം ആരംഭിക്കുന്നു. ഈ ഒരു സർപ്രൈസിന് എല്ലാ യൂട്യൂബ് കുടുംബാംഗങ്ങൾക്കും നന്ദി എന്നാണ് ആര്യ കുറിച്ച് . മുറ്റത്തെ മുല്ല എന്ന സീരിയലിലൂടെ ആണ് ആര്യ അനിൽ അഭിനയത്തിൽ തുടക്കം കുറിച്ചത്. അശ്വതി എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള അശ്വതി കുറച്ച് കുശുമ്പും അസൂയയുമൊക്കെ ഉള്ള ആളാണ്. പൊങ്ങച്ചം കാണിച്ച് നടക്കുന്ന ആളാണ് അശ്വതി. ഈ കഥാപാത്രത്തെ കയ്യിൽ നിന്ന് പോകാതെ ചെയ്യാൻ ആര്യയ്ക്ക് കഴിഞ്ഞു. അത് കൊണ്ട് തന്നെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു ആര്യയ്ക്ക്.
സ്വയംവരം എന്ന സീരയലിലാണ് ആര്യ ഇപ്പോൾ അഭിനയിക്കുന്നത്. ശാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യം മറ്റൊരു നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അടുത്താണ് ആര്യ ശാരിയായി എത്തിയത്. ആര്യ ശാരിയായി എത്തിയപ്പോഴും പ്രേക്ഷകർ സ്വീകരിച്ചു. ഇതിനിടയിലാണ് ആര്യയുടെ വിവാഹം പ്രണയ വിവാഹമാണ്.
ആലപ്പുഴ ചേർത്തല സ്വദേശി ആയ ആര്യ ടിക് ടോക്ക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആണ് കരിയർ ആരംഭിച്ചത്. പരസ്യ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു. മോഡലിംഗും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്യ സീരിയൽ രംഗത്തേക്ക് എത്തിയത്.












Click it and Unblock the Notifications