Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നാ​ഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ട്വിറ്ററിലൂടെ അറിയിച്ചത്. രാവിലെ 9 :42 ന് നടന്ന ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ അദ്ദേഹം പങ്കിട്ടു.

" ഞങ്ങളുടെ മകൻ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9: 42 ന് നടന്നതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്!! അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 8.8.8 അനന്തമായ സ്നേഹത്തിൻ്റെ തുടക്കം, സന്തുഷ്ടരായ ദമ്പതികൾക്ക് ആശംസിക്കുന്നു, എന്നാണ് അദ്ദേഹം പറഞ്ഞത്.

nagavhaithanya

PC: Nagarjuna Akkineni/ x

ഹൈദരാബാദിലെ നാഗാർജുനയുടെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. പരമ്പരാഗത സ്വർണ്ണാഭരണങ്ങളും മുടിയിൽ പീച്ച് പൂക്കളും ചേർന്ന പീച്ച് സിൽക്ക് സാരിയിൽ ശോഭിത അതിമനോഹരമായി കാണപ്പെട്ടു. നാഗ ചൈതന്യ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും വളരെ അടുപ്പമുള്ള സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട്.

തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശോഭിതയുമായുള്ള ഡേറ്റിം​ഗിനെക്കുറിച്ച് വാർത്തകൾ വന്നത്. ഇരുവരും അവധിക്കാലം ചെലവഴിച്ചതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല.

2017 ൽ ആയിരുന്ന നടി സമാന്തയുമായി നാ​ഗ ചൈതന്യയുടെ ആദ്യ വിവാഹം. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞതായി അറിയിച്ചത്. തന്റെ പേരിൽ നിന്ന് ഭർത്താവിന്റെ കുടുബപ്പേരായ അക്കിനേനി നീക്കിയത് പിന്നാലെ തന്നെ ഇരുവരും വേർപിരിയുകയാണെന്ന് ചർച്ച വന്നിരുന്നു. ഏറെ വൈകാതെ പരസ്പര സമ്മത്തതോടെ വേർപിരിയുകയായിരുന്നു.

ഇനി എന്നാണ് നാ​ഗചൈതന്യയുടെ വിവാഹം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സായ് പല്ലവിക്കൊപ്പം തണ്ടേൽ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നാ​ഗ ചൈതന്യ. ദേവ് പാട്ടേലിന്റെ മങ്കി മാൻ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+