Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗചൈതന്യക്ക് സാമന്തയേക്കാള്‍ പ്രതിഫലം കുറവാണോ? ധൂത്ത സീരീസിന് ലഭിച്ച പ്രതിഫലം ഇത്ര

നാഗചൈത്യ കരിയറില്‍ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. അവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളും ചൈതന്യയുടേത് പരാജയപ്പെട്ടിരുന്നു. കസ്റ്റഡി വന്‍ പരാജയമായി മാറിയിരുന്നു. ലവ് സ്റ്റോറിയാണ് നാഗചൈതന്യയുടേതായി അവസാനം വിജയിച്ച ചിത്രം. ഇതിനിടയില്‍ ബംഗാര്‍രാജു എന്ന ചിത്രവും വിജയം നേടിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നാഗാര്‍ജുന പ്രധാന റോളില്‍ എത്തിയിരുന്നു.

അതാണ് ചൈതന്യക്ക് അതിന്റെ പൂര്‍ണമായ ക്രെഡിറ്റ് കിട്ടാതിരിക്കാന്‍ കാരണം. എന്നാല്‍ താരത്തിന്റെ പുതിയ വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിക്കുന്നത്. ഇതില്‍ ചൈതന്യയുടെ പ്രതിഫലമാണ് ഇപ്പോള്‍ ചര്ച്ചയാവുന്നത്. അത് എത്രയാണെന്ന് നോക്കാം.ധൂത്തയുടെ ട്രെയിലര്‍ നാഗചൈതന്യയുടെ പിറന്നാളിനാണ് പുറത്തുവിട്ടത്.

sai-dharam-tej-family

സൂപ്പര്‍ നാച്ചുറല്‍ സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ വരുന്നതാണ് ചിത്രം. ഇത് താരത്തിന്റെ തിരിച്ചുവരവാകുമെന്നാണ് കരുതുന്നത്. അതേസമയം മുന്‍ഭാര്യ സാമന്തയേക്കാള്‍ കുറവാണോ നാഗചൈതന്യക്ക് ലഭിക്കുന്ന പ്രതിഫലം. അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. അഞ്ച് മുതല്‍ എട്ട് കോടി രൂപയ്ക്ക് ഇടയിലാണ് ധൂത്തയ്ക്കായി നാഗചൈതന്യ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.

അതേസമയം സാമന്ത നാലര കോടിയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത പ്രതിഫലമായി അഞ്ച് കോടി രൂപ വാങ്ങിയിരുന്നു. അതേസമയം സാമന്തയ്ക്കും കുറച്ച് മുകളില്‍ മാത്രമാണ് നാഗചൈതന്യയുടെ പ്രതിഫലം. എന്നാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന സാമന്തയ്ക്ക് ഇതിന് മുകളില്‍ പ്രതിഫലം വൈകാതെ ലഭിച്ചേക്കും.

എന്നാല്‍ തെലുങ്ക് സിനിമയില്‍ യുവതാരങ്ങളില്‍ കൂടുതല്‍ പ്രതിഫലം നാഗചൈതന്യക്ക് തന്നെയായിരിക്കും. എന്നാല്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഇത് വളരെ പിന്നിലാണ്. നാഗചൈതന്യയുടെ ആസ്തി പക്ഷേ വളരെ മുന്നിലാണ്. 154 കോടി രൂപയാണ് താരത്തിന്റെ ആസ്തി. അതേസമയം സാധാരണ പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെ ചൈതന്യ പ്രതിഫലമായി വാങ്ങാറുണ്ടെന്ന് ട്രേഡ് അനലിസ്റ്റുകളായ സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്‌സീരീസിന് താരം ഈടാക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. അതുപോലെ പരസ്യങ്ങള്‍ക്കായി ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് നാഗചൈതന്യ വാങ്ങാറള്ളത്. വേറെ ബിസിനസുകളും താരത്തിനുണ്ട്. ഷോയു എന്ന ക്ലൗഡ് കിച്ചണും താരത്തിനുണ്ട്. നിലവില്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചൈതന്യം താമസിക്കുന്നത്. ഹൈദരാബാദില്‍ പുതിയൊരു വീടും താരം വാങ്ങിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്കായി ഗൃഹപ്രവേശനവും ചൈതന്യ നടത്തുന്നുണ്ട്. ഫെരാരി എഫ്430, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു ആര്‍9ടി, പോലുള്ള കാറുകളും നാഗചൈതന്യയുടെ ആഡംബര ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+