'ആ നടിയുമായി നാഗ ചൈതന്യക്ക് ഇപ്പോഴും ബന്ധമുണ്ട്, ഡേറ്റിംഗിലാണ്'; വിവാഹ വാര്‍ത്തയില്‍ കഴമ്പില്ല
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് അക്കിനേനി നാഗ ചൈതന്യ. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ മകനായ നാഗചൈതന്യ സമീപനാളുകളായി വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവുമായുള്ള താരത്തിന്റെ വിവാഹവും വിവാഹ മോചനവും എല്ലാം സിനിമാ ലോകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.
2017 ല്‍ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. അടുത്തിടെ നാഗ ചൈതന്യ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമാ മേഖലയുമായി ബന്ധമില്ലാത്ത ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ ആണ് നാഗ ചൈതന്യ വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യയുമായി അടുത്തവൃത്തങ്ങള്‍ എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ശോഭിത ധൂലിപാലയുമായുള്ള നാഗ ചൈതന്യയുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന പ്രതികരണമാണ് വൃത്തങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ശോഭിതയുമായി നാഗ ചൈതന്യയ്ക്ക് ശക്തമായ ബന്ധമാണ് ഉള്ളത് എന്നാണ് കുടുംബവൃത്തങ്ങള്‍ സമ്മതിക്കുന്നത്.
'നാഗ ചൈതന്യയും ശോഭിതയും ഡേറ്റിംഗിലാണ്. തങ്ങളുടെ ബന്ധം ഉടന്‍ പരസ്യമാക്കാന്‍ ഇരുവരും പദ്ധതിയിടുന്നുണ്ട്. പ്രണയം പരസ്യമായി അംഗീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിനുള്ള സമയം കണ്ടെത്തി അവര്‍ തന്നെ പുറത്ത് പറയും,' എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യാ ടുഡേ പറയുന്നത്. ഇരുവരും ഇപ്പോള്‍ സന്തോഷകരമായാണ് മുന്നോട്ട് പോകുന്നത്.
അവരുടെ ബന്ധത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങളുള്ളതായി തോന്നിയിട്ടില്ല. വിവാഹം കഴിക്കാനോ വിവാഹനിശ്ചയം നടത്താനോ തീരുമാനിക്കുന്നത് വരെ അവര്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞേക്കില്ല. എന്നാല്‍ ഒന്നിച്ച് പരസ്യമായി വേദികളില്‍ എത്തുന്നതിന് പിന്നിലുള്ള റിപ്പോര്‍ട്ടുകളെ താരങ്ങള്‍ ഗൗനിക്കുന്നുമില്ല. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ശോഭിത നാഗചൈതന്യയുടെ പുതുതായി നിര്‍മ്മിച്ച വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ പരിചയപ്പെട്ടുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നാഗ ചൈതന്യയോ ശോഭിതയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. നല്ല സുഹൃത്തുക്കളാണ് എന്ന് മാത്രമായിരുന്നു ഇരുവരും കിംവദന്തികളോട് പ്രതികരിച്ചിരുന്നത്.












Click it and Unblock the Notifications