സാമന്തയുടെ കാര്യം കൃത്യമായി പറഞ്ഞു: നാഗ ചൈതന്യ ശോഭിതയേയും ഒഴിവാക്കുമെന്ന് പ്രവചനം, കാരണം സ്ത്രീ തന്നെ
നടന്‍ നാഗചൈത്യനും പ്രണയിനി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഉടന്‍ തന്നേയുണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടേയും വിവാവ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഇരുതാരങ്ങളുടേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ നാഗാർജുന അക്കിനേനി തന്നെ പുറത്ത് വിടുകയും ചെയ്തു.
സാമന്തയുമായുള്ള വിവാഹം വേർപിരിഞ്ഞതിന് പിന്നാലെ നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. 2017 ലായിരുന്നു നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു.

ഇപ്പോഴിതാ നാഗചൈതന്യയുടെ പുതിയ വിവാഹം അധിക കാലം നീണ്ടുനില്‍ക്കില്ലെന്ന പ്രവചനവുമായി ഒരു ജ്യോതിഷി രംഗത്ത് എത്തിയിരിക്കുകയാണ്. 2027ൽ മറ്റൊരു സ്ത്രീ കാരണം ഇരുവരും വിവാഹമോചനം നേടുമെന്ന് തെലങ്കാനക്കാരനായ ജ്യോത്സ്യൻ വേണു സ്വാമി പ്രവചിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ പുലിവാലും വേണു സ്വാമി പിടിച്ചു.
പ്രവചനത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. ഇത് മാത്രമല്ല സംഭവത്തില്‍ സ്വമേധയാ നടപടി സ്വീകരിച്ച തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ അദ്ദേഹത്തെ വിളിച്ച് വരുത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ, ഭർത്താവിൻ്റെ പ്രവചനം മൂലമുണ്ടായ കുഴപ്പങ്ങൾക്കിടയിലും നാഗ ചൈതന്യയോട് വിലയേറി സമ്മാനം ആവശ്യപ്പെട്ട് സ്വാമിയുടെ ഭാര്യ വീണാ ശ്രീവാണി രംഗത്ത് എത്തി എന്നതും ശ്രദ്ധേയമാണ്.
2027 ന് മുമ്പ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വേർപിരിയുമെന്ന വീഡിയോ പുറത്ത് വന്നതോടെ സിനിമാ മേഖലയില്‍ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നത്. അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാവി ഇനി ഒരിക്കലും പ്രവചിക്കില്ലെന്ന് വേണു സ്വാമി വ്യക്തമാക്കി.
"ഞാൻ ഇനി ഒരിക്കലും സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാവി പ്രവചിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു, ഞാൻ എൻ്റെ വാക്ക് പാലിക്കും," വേണു സ്വാമി വ്യക്തമാക്കി. സിനിമ താരസംഘടനകളുടെ അധ്യക്ഷനായ മഞ്ജു വിഷ്ണുവിനെ വിളിച്ചു ഇക്കാര്യം വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗചൈതന്യയും സാമന്തയും വേര്‍പിരിയുമെന്ന് നേരത്തെ പ്രഖ്യാപിച്ച ജോത്സ്യനാണ് വേണു സ്വാമി. ഇതോടെയാണ് ഇദ്ദേഹത്തിന് അധികം ശ്രദ്ധ ലഭിക്കുന്നത്. ദമ്പതികളുടെ പേരും ജാതകവും അടിസ്ഥാനമാക്കിയണ് തന്റെ പ്രവചനമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിച്ചാല്‍ അധികനാള്‍ ഒരുമിച്ചിരിക്കില്ലെന്നും അന്ന് അദ്ദേഹം പ്രവചിച്ചു.
അതേസമയം പ്രവചനത്തില്‍ വലിയ പാളിച്ചകളും വേണും സ്വാമിക്കുണ്ടായിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും സണ്‍റൈസ് ഹൈദരബാദ് ഐ പിഎ ല്‍ കിരീടം നേടുമെന്നും വേണു സ്വാമി നേരത്തെ പ്രവചിച്ചിരുന്നു. രണ്ടും പരാജയമായതോടെ വലിയ വിമർശനവും പരിഹാസവും അദ്ദേഹം നേരിട്ടു.
സാമന്ത-നാഗ ചൈതന്യ ദാമ്പത്യവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി നിർമാതാവ് നീലിമ ഗുണ കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. വിവാഹമോചന വാർത്ത പുറത്തുവരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നീലിമ വെളിപ്പെടുത്തിയത്.
ശാകുന്തളം എന്ന ചിത്രത്തിനായി താനും പിതാവും സാമന്തയെ സമീപിച്ചപ്പോൾ ജൂലൈ/ഓഗസ്റ്റിനുള്ളിൽ ഷൂട്ടിംഗ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ സമയങ്ങളില്‍ അമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു സാമന്ത. അതായിരിക്കും തൻ്റെ പ്രഥമവും പ്രധാനവുമായ മുൻഗണനയെന്നും താരം വ്യക്തമാക്കിയിരുന്നുവെന്നും നീലിമ പറഞ്ഞു.












Click it and Unblock the Notifications