Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്തയുമായുള്ള വിവാഹമോചനം; നാഗാര്‍ജുന കുടുംബത്തിന്റെ ആസ്തി കുത്തനെ ഇടിഞ്ഞു? ഇപ്പോഴെത്ര.?

നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം. തെലുങ്ക് സിനിമയിലെ സൂപ്പര്‍താര ദമ്പതികളായ നാഗാര്‍ജുനയുടേയും അമലയുടേയും മകനാണ് നാഗചൈതന്യ. സഹോദരന്‍ അഖില്‍ അക്കിനേനിയും സിനിമയില്‍ സജീവമാണ്.

അതിനാല്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ താരകുടുംബമാണ് നാഗാര്‍ജുനയുടേത്. ഈ കുടുംബത്തിലേക്കാണ് 2017 ല്‍ സാമന്ത വന്ന് കയറിയത്. സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ രണ്ടാമത് വിവാഹം കഴിക്കുന്നതും ഒരു നടിയെ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. എന്നാല്‍ സാമന്തയും നാഗചൈതന്യയും ബന്ധം വേര്‍പെടുത്തിയത് വഴി കുടുംബത്തിന്റെ മൊത്തം ആസ്തിയില്‍ വലിയ ഇടിവിന് കാരണമായിരുന്നു.

samantha ruth prabhu

തെലുങ്കിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ അതിസമ്പന്നരായ താരകുടുംബമാണ് നാഗാര്‍ജുനയുടേത്. സാമന്ത വന്നതിന് ശേഷം 3700 കോടിയിലേറെ രൂപയായിരുന്നു നാഗാര്‍ജുന കുടുംബത്തിന്റെ മൊത്തത്തിലുള്ള ആസ്തി. എന്നാല്‍ സാമന്ത കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ ഇതില്‍ ഇടിവുണ്ടായി. സാമന്തയ്ക്ക് മാത്രം 100 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്.

ഇതാണ് നാഗാര്‍ജുന കുടുംബത്തിലെ ആസ്തിയില്‍ നിന്ന് കുറഞ്ഞിരിക്കുന്നത്. എങ്കിലും നിലവില്‍ 3654 കോടി രൂപയാണ് നാഗാര്‍ജുന കുടുംബത്തിന്റെ ആസ്തി എന്ന മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങളെല്ലാം അഭിനേതാക്കളായതിനാല്‍ തന്നെ സിനിമ തന്നെയാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. നാഗാര്‍ജുനക്ക് മാത്രം ഏകദേശം 410 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് എന്നാണ് കണക്ക്.

മുംബൈയിലും ഹൈദരാബാദിലുമായി ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ ഉള്ള നാഗാര്‍ജുന സിനിമയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ തറവാട്ടു വീടിന് 50 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. 43 മുതല്‍ 45 കോടി രൂപ വിലമതിക്കുന്ന മറ്റൊരു വീടും അദ്ദേഹത്തിനുണ്ട്. നാഗ ചൈതന്യയ്ക്ക് ഏകദേശം 150 കോടി രൂപയുടെ ആസ്തിയുണ്ട്.

അഖില്‍ അക്കിനേനിക്ക് മാത്രം ഏകദേശം 59 കോടിയോളം ആസ്തിയാണ് ഉള്ളത്. നാഗാര്‍ജുന, അമല, നാഗചൈതന്യ, അഖില്‍ എന്നിവര്‍ സിനിമയില്‍ നിന്ന് അഭിനയിച്ച് നേടുന്ന പ്രതിഫലത്തിന് പുറമെ കുടുംബത്തിന്റെ പ്രധാന വരുമാനം 1976 ല്‍ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നിന്നാണ്. 22 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പ്രോപ്പര്‍ട്ടി ബഞ്ചാര ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+