ദസറ പ്രതീക്ഷിച്ച വിജയമില്ല, അടുത്തത് ഹിറ്റാക്കാന്‍ നാനി, പ്രതിഫലം വര്‍ധിപ്പിച്ചു? വാങ്ങുന്നത് ഇത്ര
ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ അഭിനയത്തിന്റെ കാര്യത്തിലും താരമികവിലും ഒരുപോലെ മുന്നിട്ട് നില്ക്കുന്ന അപൂര്‍വ നടന്മാരിലൊരാളാണ് നാനി. മികച്ച നിരവധി ചിത്രങ്ങള്‍ നാനിയുടെ പേരിലുണ്ട്. അടുത്തിടെ മികച്ച ചിത്രങ്ങള്‍ ഇറക്കിയിട്ടും താരത്തിന് ബോക്സോഫീസ് വിജയം നേടാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് അടുത്ത ചിത്രത്തിനായി വളരെ ശ്രദ്ധിച്ചാണ് കഥ തിരഞ്ഞെടുത്തിരിക്കുന്നത്.
ഹായ് നാന എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. അതേസമയം ഇതിന് വേണ്ടി നാനി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് സിനിമയില്‍ അധികം പ്രതിഫലം വാങ്ങാത്ത നടന്മാരില് ഒരാളാണ് നാനി. സൂപ്പര്‍ താരങ്ങളുടെ നിരയിലേക്കാണ് പ്രതിഫലവുമായി താരം എത്തുന്നത്. ഒന്‍പത് കോടിയായിരുന്നു ഒരു ചിത്രത്തിനായി നേരത്തെ നാനി വാങ്ങി കൊണ്ടിരുന്നത്. ഇത് തെലുങ്ക് സിനിമയിലെ ചെറിയ പ്രതിഫലങ്ങളിലൊന്നാണ്.

മഹേഷ് ബാബു, അല്ലു അര്ജുന് തുടങ്ങിയവര്‍ 70 കോടി മുതല്‍ 85 കോടി വരെയാണ് പ്രതിഫലവമായി വാങ്ങുന്നത്. പ്രഭാസ് ഒരു ചിത്രത്തിനായി നൂറ് കോടി വരെ വാങ്ങുന്നുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ വളരെ ചെറിയ പ്രതിഫലമാണിത്. എന്നാല്‍ ഹായ് നാനാക്ക് വേണ്ടി ഇരട്ടിയില്‍ അധികമാണ് പ്രതിഫല വര്‍ധിപ്പിച്ചിരിക്കുന്നത്.നിര്‍മാതാവ് തന്നെയാണ് പ്രതിഫലം വര്‍ധിപ്പിക്കുന്ന കാര്യം നാനിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 22 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിര്‍മാതാവ് ചിറ്റുരി ശ്രീനു ഹായ് നാനായില്‍ നാനി തന്നെ നായകനാവണമെന്ന നിര്‍ബന്ധത്തിലായിരുന്നു. 25 കോടി വരെ താരത്തിനായി നിര്‍മാതാവ് ഓഫര്‍ ചെയ്തിരുന്നു. ഈ ചിത്രം വമ്പന്‍ വിജയമാവാന്‍ വേണ്ടി നാനി കഠിനമായി പരിശ്രമിക്കുന്നുണ്ട്. അതേസമയം ചിത്രത്തില്‍ സീതാരാമത്തിലൂടെ പ്രശസ്തയായ മൃണാല്‍ താക്കൂറാണ് നായികയാവുന്നത്. മൃണാല്‍ ചിത്രത്തിനായി മൂന്നര കോടി മുതല്‍ നാല് കോടി രൂപ വരെയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയുടെ മാനേജറാണ് ഇതിന് കാരണം. നിര്‍മാതാക്കള്‍ക്കിടയില്‍ നിന്ന് നടിയുടെ മാനേജര്‍ വലിയ വിലപേശല്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പലരും അതുകൊണ്ട് ഇത്ര വലിയ പ്രതിഫലം നല്കാന് മടിക്കുന്നുണ്ട്. അതേസമയം ആര്‍ആര്‍ആറിന്റെ നിര്‍മാതാവായ ഡിവിവി ദാനയ്യയുടെ ഒരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിവേക് ആത്രേയയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രത്തിനായി പ്രതിഫലം ഇനിയും വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
കാരണം ഇത് ബിഗ് ബജറ്റ് ചിത്രമാണ്. പുതിയ സംവിധായകര്‍ക്കൊപ്പമാണ് നാനി കൂടുതലായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ വമ്പന്‍ പ്രതീക്ഷയുമായി എത്തി ദസറ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല. തമിഴ് സംവിധായകനായ സിബി ചക്രവര്‍ത്തിയുടെ ചിത്രത്തിലും നാനിയായിരിക്കും നായകനെന്നാണ് സൂചന. ഈ ചിത്രം ചിറ്റുരി ശ്രീനുവായിരിക്കും നിര്‍മിക്കുക. തമിഴില്‍ ശിവകാര്‍ത്തികേയനെ നായകനാക്കി ഡോണ്‍ എന്ന ചിത്രം ഒരുക്കി വന്‍ വിജയം നേടിയിരുന്നു സിബി ചക്രവര്‍ത്തി.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications