നാരായണീന്റെ പേരക്കുട്ടിയായി തോമസ് മാത്യു; 'നാരായണീന്റെ മൂന്നാണ്‍മക്കള്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ഹൃദയത്തില്‍ തൊടുന്ന നര്‍മ മുഹൂര്‍ത്തങ്ങളുമായി ഒരു ചിത്രം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രം വാഗ്ദാനം ചെയ്യുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ച്ചാനുഭവമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശരണ്‍ വേണുഗോപാല്‍ ആദ്യമായി രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പടമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നത്.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായി എത്തുന്ന തോമസ് മാത്യുവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഖില്‍ എന്ന കഥാപാത്രമായാണ് തോമസ് മാത്യു എത്തുന്നത്. 'ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും നര്‍മവും കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലര്‍ പറയുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുന്നത്. കുടുംബത്തില്‍ നിന്ന് ചില സാഹചര്യങ്ങളാല്‍ അന്യദേശത്തേക്ക് പോയ ഇളയ മകന്റെ തിരിച്ചുവരവോടെ ആ കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സുരാജ് വെഞ്ഞാറമൂടാണ് ഇളയ മകനായി എത്തുന്നത്.
തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'.
നിര്‍മാണം: ജോബി ജോര്‍ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി. പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.












Click it and Unblock the Notifications