സച്ചിനും റീനുവും വീണ്ടും തിയറ്ററുകളില്‍; 'പ്രേമലു' റി റിലീസ് ചെയ്തതിനു പിന്നില്‍
നാലു ചെറുപ്പക്കാരുടെ കഥ കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ 'പ്രേമലു' എന്ന റൊമാന്റിക് കോമഡി മലയാള ചിത്രം തെന്നിന്ത്യയിലെ തിയറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയിലെ സച്ചിന്റെയും റീനുവിന്റെയും പ്രണയം ഏറെ ആവേശത്തോടെയാണ് യുവതലമുറ സ്വീകരിച്ചത്.
നസ്ലിന്, മമിത ബൈജു, അഖില ഭാര്ഗവന്, സംഗീത് പ്രതാപ് എന്നിവരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളിലും ഒടിടിയിലും ചിത്രം ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'പ്രേമലു'വിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു' സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ബംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആര്‍ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷല്‍ സ്ക്രീനിങ് നടക്കുന്നത്. പതിനാല് തിയറ്ററുകളിലാണ് പ്രേമലു റീ റിലീസ് ചെയ്യുന്നത്.
ഒന്നാം ദിനം 90 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. തുടര്‍ന്ന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ വന്‍ വിജയം നേടിയത്. നര്‍മ മുഹൂര്‍ത്തങ്ങള്‍ നിരവധിയുള്ള ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി.
തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള മൊഴിമാറ്റ ചിത്രവും പ്രേമലുവാണ്. ഇതിനു മുന്‍പ് പുലിമുരുകന്റെ പേരിലായിരുന്നു ആ റെക്കോര്‍ഡ്. പുലിമുരുകന് 12 കോടി നേടിയപ്പോള്‍ പ്രേമലു നേടിയത് 16 കോടിയോളമാണ്്. തമിഴ്നാട്ടില്‍ ആറ് കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.
ചിത്രത്തില്‍ ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ബോക്സ് ഓഫീസില്‍ 130 കോടിക്കു മുകളില്‍ പ്രേമലു കളക്ഷന്‍ നേടിയിരുന്നു. നിലവില്‍ പ്രേമലു 2-ന്റെ ഷൂട്ടിങ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കളിലൊരാളായ ദിലീഷ് പോത്തന് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രേമലു 2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ആദ്യ ചിത്രത്തിനു ലഭിച്ച ഗംഭീര വരവേല്പ് രണ്ടാം ഭാഗത്തിനും ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications