നസ്ലലനുമായി പ്രശ്നം? സാമ്പത്തികമായി ഉയർന്ന കുടുംബമല്ല എന്റേത്, ഫാലിമിയിൽ എത്തിയത്..മറുപടികളുമായി സന്ദീപ്
പടക്കളം ഒടിടിയിൽ റിലീസ് ആയത് മുതൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച സന്ദീപ് പ്രദീപിനെ കുറിച്ചാണ്. പ്രകടനം കൊണ്ട് സന്ദീപ് ഞെട്ടിച്ചുവെന്നും മലയാള സിനിമയിലെ അടുത്ത ഹീറോ മെറ്റീരിയലാണ് താരം എന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇത്തരം ചർച്ചകൾക്കൊപ്പം തന്നെ യുവ നടൻ നസ്ലനുമായി സന്ദീപിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സന്ദീപിന്റെ വരവ് നസ്ലന് തിരിച്ചടിയാകുമെന്നടക്കമാണ് കമന്റുകൾ. ഇപ്പോഴിതാ ഇത്തരം താരമ്യപ്പെടുത്തലിനോടും തന്റെ സിനിമ വഴി എങ്ങനെയാണെന്നുമൊക്കെ പറയുകയാണ് സന്ദീപ്. ദി ക്ലൂവിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം
'ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷോട്ട് ഫിലിം ചെയ്ത് തുടങ്ങിയത്. നാട്ടിലുള്ളവർ അമ്മയോടൊക്കെ പറയും ചെക്കൻ ഷോട്ട് ഫിലിം നന്നായി അഭിനയിച്ചുവെന്നൊക്കെ. എവിടെയൊക്കെ അമ്മക്കും അച്ഛനും തോന്നിയിട്ടുണ്ട് എനിക്ക് ടാലന്റ് ഉണ്ടെന്ന്. എന്നാൽ അവിടെ എത്താൻ പാടാണല്ലോ, ലക്ഷക്കണക്കിന് പേർ ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോമാണ്. 10 ലക്ഷം പേരിൽ ഒരാൾ മാത്രമാണ് നീ എത്തിപ്പെടാൻ പാടാണെന്ന് അവർ പറയും. മാത്രമല്ല ഫിനാൻഷ്യലി പിന്തുണയ്ക്കാൻ മാത്രമുള്ള സാമ്പത്തിക നിലയും വീട്ടിൽ ഇല്ല. കുടുംബം നോക്കണം ഞാനും സമ്പാദിച്ച് തുടങ്ങണം എന്ന ഉത്തരവാദിത്തവും എനിക്ക് ഉണ്ടായിരുന്നു.

നിന്റെ പരിപാടികളുമായി മുന്നോട്ട് പോയിക്കോ എന്നാൽ ജോലിക്കുള്ള സാധ്യത കൂടി കണ്ടെത്തണമെന്ന് പറഞ്ഞു. അങ്ങനെ വിഎഫ്ക് പഠിക്കാൻ ഞാൻ ബെംഗളൂരുവുലേക്ക് പോയി. കൊവിഡ് സമയത്താണ് ജോലി ചെയ്യേണ്ട അനിവാര്യത വരുന്നത്. അങ്ങനെ ബെംഗളൂരുവിൽ ജോലി ചെയ്തു. കോർപറേറ്റ് ജോലിയായത് കൊണ്ട് തന്നെ ആ രീതികൾ എനിക്ക് പാടായിരുന്നു. രണ്ട് വർഷത്തോളം ജോലി ചെയ്തു. നിതിൻ ചേട്ടൻ ഫാലിമി പ്രൊജക്ട് ഓൺ ആയെന്ന് പറഞ്ഞപ്പോഴാണ് ജോലി രാജിവെച്ച് വരുന്നത്', സന്ദീപ് പറഞ്ഞു.
നസ്ലൻ താരതമ്യത്തിൽ പ്രതികരണം ഇങ്ങനെ-' സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഒരുപാട് കണ്ടു. എന്നാൽ ഒരുപാട് നോക്കാൻ പോയില്ല, അത് നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങൾ തമ്മിൽ ഇത് സംസാരിക്കാറുണ്ട്, പരസ്പരം ട്രോൾ പങ്കുവെയ്ക്കാറുണ്ട്. ഞങ്ങൾക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോൾ എടുത്തിടും, അപ്പോൾ നമ്മൾ കമന്റ് ചെയ്യും. മലയാള സിനിമയിൽ ഒരു നായകൻ കൂടി എന്നൊക്കെ പറയുമ്പോൾ നസ്ലൻ മറ്റേ തേക്കയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും. നസ്ലൻ ഒരുപാട് പോപ്പുലർ സ്റ്റാർ ആണ്. വര്‌ഷങ്ങളായി ഇവിടെ ഉള്ളയാളാണ് നസ്ലൻ. ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. പുതിയ ആൾ വരുമ്പോൾ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യൽ സ്റ്റേജിൽ വരുന്ന കാര്യമായാണ് ഞാൻ കരുതുന്നത്. താരതമ്യം വരുമ്പോൾ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്ലനും നിൽക്കുമ്പോൾ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും സ്റ്റോറികൽ പറയാനുണ്ടാകും. കഥകൾ പറയാൻ പുതിയ ആളുകൾ വരികയല്ലേ, അതൊരു പോസറ്റീവ് കാര്യമല്ലേ.
ടീനേജ് കാറ്റഗറിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഹീറോയാണ് നസ്ലൻ. അത് കഴിഞ്ഞാണ് ഓരുരുത്തരും വന്ന് തുടങ്ങിയത്. അതുകഴിഞ്ഞ് പുതിയ താരങ്ങൾ വരുമ്പോൾ പുതിയ കഥകൾ ഈ ടീനേജ് കാറ്റഗറിയിൽ പറയാൻ സാധിക്കും. പല ജോണറുകൾ പറയാൻ കഴിയും. ഇനിയും പുതിയ ആളുകൾ വരട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തായാലും ഇതുവരെ എന്റേയും നസ്ലന്റേയും സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. അത് തന്നെയാണ് സിനിമയിൽ നിന്നുണ്ടാകുന്ന ബോണ്ടാണത്', താരം വ്യക്തമാക്കി.












Click it and Unblock the Notifications