Get Updates
Get notified of breaking news, exclusive insights, and must-see stories!

'നസ്‌‌ലെന്റെ ജാഡ, അഹങ്കാരി, മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ലേ'; ആരാധകനെ തട്ടി മാറ്റിയ വീഡിയോ, കമന്റുകൾ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നസ്‌‌ലെൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചെറിയ വലിയ കഥാപാത്രങ്ങൾ ചെയ്ത് താരം മലയാളികളുടെ മനസിൽ ഇടംപിടിച്ചു. പ്രേമലുവിലൂടെയാണ് മലയാളത്തിലെ മുൻനിര താരമായി നസ്‌‌ലെൻ ഉയർന്നത്. ഇപ്പോഴിതാ ആലപ്പുഴ ജിംഖാനയിലൂടെ തന്റെ ഇരിപ്പിടം താരം കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ് . വളരെ ജെനുവിനായ പ്രകടനമാണ് പുതിയ ചിത്രത്തിൽ നസ്‌‌ലെൻ കാഴ്ചവെച്ചത് എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.

അതിനിടെ ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള നസ്ലിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തോളിൽ കൈയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു ആരാധകനോട് തന്റെ അനിഷ്ടം നസ്‌‌ലെൻ പ്രകടിപ്പിക്കുകയായിരുന്നു. എടാ പിടിവിട് എന്ന് പറഞ്ഞുകൊണ്ട് നടന്ന് പോകുകയാണ് നസ്‌‌ലെൻ. താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

naslen2-

രണ്ട് സിനിമ വിജയിച്ചപ്പോൾ താരത്തിന് അഹങ്കാരമായെന്നും എന്തിനാണ് ഇത്ര ജാഡ എന്നുമാണ് ചില കൂട്ടരുടെ വിമർശനം. ചില കമന്റുകൾ ഇങ്ങനെ-'ഇവൻ ആരാ naslen?.ഇവിടെ ലാലേട്ടന്റെ തോളത്തു കൈ വെയ്ക്കുന്നു... മമ്മൂക്കാക്കു ഷേക്ക് ഹാന്റ് കൊടുക്കുന്നു. പിന്നെയാണ് ഇവൻ , അഹങ്കാരി' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'അഹങ്കാരി ,ഇവനൊക്കെ രണ്ട് സിനിമയിൽ അഭിനയിച്ചപ്പോ അഹങ്കാരം കൂടി, ഇക്ക ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല' എന്നായിരുന്നു മറ്റൊരു കമന്റ്. തോളിൽ കയ്യിട്ടപ്പോൾ അവന് എന്താ കുഴപ്പം?അവന്റെ ജാട നോക്ക് വേറൊരാൾ കമന്റ് ചെയ്തു.

'മമ്മൂട്ടിയെ താഴ്ത്തി ഇവനെ വച്ചപ്പോ ഓർത്തില്ല ഇവൻ എത്രമാത്രം വിഷം ആണെന്ന്. മമ്മൂട്ടിയെപോലെ എല്ലാവർക്കും റെസ്‌പെക്ട് കൊടുക്കുന്ന ഒരാൾ ഇനി മലയാളസിനിമക്ക് കിട്ടില്ല', ഇവന്റെ അഹങ്കാരം കണ്ടോ ഇനവന്റെ പടം കാണേണ്ടെന്ന് നമ്മൾ തീരുമാനിച്ചാൽ ഇവൻ തീർന്നു', ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. അതേസമയം താരത്തിന്റെ സിനിമ നടനായതിനാൽ അവർ പൊതുസ്വത്താണെന്ന് കരുതരുതെന്നാണ് നടനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ. ചില കമന്റുകൾ ഇങ്ങനെ

'ഒരാളുടെ ദേഹത്ത് അനുവാദം ഇല്ലാതെ കൈവെക്കുന്നതിൽ യോജിപ്പില്ല', 'അനുവാദം ഇല്ലാതെ അറിയാത്ത ഒരാൾ ഷോൾഡറിൽ കൈ വെയ്ക്കുമ്പോൾ പൊളിയും ബ്രോ ആർക്കായാലും. അത് അവൻ സെലിബ്രേറ്റി ആയത് കൊണ്ട് അല്ല. മനുഷ്യനിൽ ഉണ്ടാവുന്ന ഫീലിങ്ങ്സ്‌ ആണ് അതൊക്കെ, എന്നാ ജസ്റ്റ്‌ ഷോൾഡറിൽ വെക്കുവല്ല അങ്ങ് ഇറുക്കി പിടിക്കുവാ'

'അടുത്ത് നിന്നു ഫോട്ടോ എടുക്കണേൽ എടുത്താൽപ്പോരേ തോളിൽ കയ്യിട്ട് ഉണ്ടാക്കാൻ ഒരുമിച്ച് കൂടെ പഠിച്ചതൊന്നുമല്ലല്ലോ' ,'മറ്റൊരാളുടെ ദേഹത്ത് തൊടാൻ അനുവാദം ചോദിക്കണമെന്നുള്ള അടിസ്ഥാന മര്യാദ പോലുമില്ലാത്തത് അലങ്കാരമായി കൊണ്ട് നടക്കുമ്പോൾ ഇതൊക്കെ കാണുമ്പോൾ ജാഡ മൊട എന്നൊക്കെ തോന്നും', 'ഇതുപോലെ മോശം പരുപാടി വേറൊന്നില്ല. തോളത്തു താങ്ങാതെ ഫോട്ടോ എടുക്കാൻ പറ്റില്ലേ. മര്യാദ എന്നൊന്നില്ല. ഇന്നാളിൽ ഒരുത്തൻ യൂസഫലി ടെ തോളത്തു കൈ ഇട്ടു ഫോട്ടോ എടുക്കുന്നത് കണ്ടു. സാമാന്യ ബോധം ഇല്ലാ. ഇത് ജാഡടെ വിഷയം അല്ല. നമ്മുടെ സുഹൃത്തുക്കളുടെ തോളത്തു കൈ വെക്കുന്നതുപോലെ അല്ല, അൽപ്പം മര്യാദ ഒക്കെ ആകാം.

'നസ്ലിൻ സ്വന്തമായി വഴി വെട്ടി വന്നവനാണ് .പോരാത്തതിന് ലോക്കലും..ഒരു സിനിമാതാരം പൊതു സ്വത്തൊന്നുമല്ല അവൻറെ പടം വിജയിച്ച കാരണം കൊണ്ട് നിങ്ങൾ പോട്ടം എടുക്കുന്നു.നിങ്ങൾക്ക് ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ കഴുത്തിൽ കൈയിടാൻ പറ്റുമോ ഇതുപോലെ അത് നിങ്ങൾ വോട്ട് ചെയ്തു വിജയിച്ച ആളുകളുടെ അടുത്ത് എത്താൻ പറ്റുമോ. നസിലിനെ ചീത്ത പറയണ്ട. കൺട്രോൾ ചെയ്യുക', വേറൊരാൾ കമന്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+