Get Updates
Get notified of breaking news, exclusive insights, and must-see stories!

നസ്ലെന് അഹങ്കാരം തലക്ക് പിടിച്ചോ? തിരക്കഥ മാറ്റണമെന്ന്: പ്രേമലു 2 മാത്രമല്ല, മറ്റൊരു ചിത്രവും ഒഴിവാക്കി

നസ്‌ലനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളായി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പ്രവചനങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്ന് നേടിയത്. 100 കോടി കളക്ഷനും പിന്നിട്ട് ചിത്രം കുതിക്കുമ്പോഴാണ് രണ്ടാം ഭാഗവും ഉടന്‍ എത്തുമെന്ന വിവരം പുറത്ത് വരുന്നത്. എന്നാല്‍ രണ്ടാംഭാഗത്ത് നിന്നും നസ്‌ലിൻ പിന്മാറിയെന്നാണ് ഏറ്റവും പുതിയ ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അമൽ ഡേവിസിനെയും സച്ചിനെയും ഇനി വെള്ളിത്തിരയിൽ കാണാനാവില്ലെന്ന വാർത്ത, മലയാള സിനിമാ പ്രേമികൾക്ക് മാത്രമല്ല, പ്രേമലുവിനെ ആവേശപൂർവം സ്വീകരിച്ച തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും വലിയ നിരാശ പടർത്തുന്നു.

തിരക്കഥയിൽ തിരുത്തൽ ആവശ്യപ്പെട്ടെന്നും, ചില കഥാപാത്രങ്ങൾ അനാവശ്യമായതിനാൽ ഒഴിവാക്കണമെന്നുമുളള അഭിപ്രായങ്ങൾ നസ്ലൻ ഉയർത്തിയതായും, ആവശ്യപ്പെട്ട മാറ്റത്തിന് സംവിധായകൻ തയ്യാറാകാത്ത പക്ഷം സിനിമയിൽ നിന്നും നസ്ലൻ പിന്മാറുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. മൾട്ടി സ്റ്റാർ ചിത്രങ്ങളോട് ഇനി താൽപര്യമില്ലെന്നും ഏക നായക നിരയിലേയ്ക്ക് ഉയരാൻ താത്പര്യപ്പെടുന്നുവെന്നും നസ്ലൻ അറിയിച്ചതായും ഇരു ചിത്രങ്ങളുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ പറയുന്നു.

naslen

ആലപ്പുഴ ജിംഖാനയാണ് നസ്ലന്റേതായി ഏറ്റവുമൊടുവിൽ ഇറങ്ങിയ ചിത്രം. ചിത്രത്തിന് വേണ്ടി അജിത്ത് കുമാര്‍ നായകനായ 'ഗുഡ് ബാഡ് അഗ്ലി' നസ്ലന്‍ വേണ്ടെന്നുവച്ചത് മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. കഥ വരെ കേട്ട ശേഷമാണ് അജിത്ത് ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും നസ്ലന്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

9 കോടി ബഡ്ജറ്റിൽ നിർമ്മിച്ച പ്രേമലു വേൾഡ് വൈഡ് ആയി 130 കോടിയോളം രൂപ കളക്ഷൻ നേടിയിരുന്നു. 2024ൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടൻ തിയറ്ററുകളിലേയ്ക്കില്ല എന്ന് നടനും, സംവിധായകനും ചിത്രത്തിന്റെ സഹനിർമ്മാതാക്കളിലൊരാളുമായ ദിലീഷ് പോത്തൻ കഴിഞ്ഞ ദിസവം വ്യക്തമാക്കിയിരുന്നു.

എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആദ്യ ഭാ​ഗത്തിന്റെ വിജയാഘോഷ ചടങ്ങിൽവെച്ചായിരുന്നു നിർമ്മാതാക്കളും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. റൊമാന്റിക്ക് കോമഡി സ്വഭാവത്തിലൊരുങ്ങിയ പ്രേമലു ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ഗാനങ്ങൾക്കും ചിത്രത്തിലെ രംഗങ്ങളുടെ റീലുകൾക്കുമെല്ലാം വലിയ രീതിയിൽ ആരാധകരെ സൃഷ്ട്ടിക്കാനും സാധിച്ചു.

ഇപ്പോൾ ഷഹി കബീറിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോന്ത് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലായിരുന്നു ദിലീഷ് പോത്തൻ പ്രേമലു 2 വിനെ പറ്റി സംസാരിച്ചത്. ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നായിരുന്നു പ്രേമലു നിർമ്മിച്ചത്.

ഭാവന സ്റ്റുഡിയോസുമായി സഹകരിച്ച് ഗിരീഷ് എ.ഡി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുണ്ട് എന്നും എന്നാൽ അത് പ്രേമലു 2 അല്ല മറ്റൊരു ചിത്രമാണ്, പ്രേമലു 2 എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല എന്നും ദിലീഷ് പോത്തൻ കൂട്ടി ചേർത്തു. പുതുതായി ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിതാ ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

നസ്ലന് ദേശീയ തലത്തിൽ ബ്ലേക്ബസ്റ്റർ നേടിക്കൊടുത്ത ചിത്രമായിരുന്നു പ്രേമലു. ​ഗിരീഷ് എഡിയുമൊന്നിച്ചുളള നെസ്ലെന്റെ ആദ്യ ചിത്രം തണ്ണീർ മത്തൻ ദിനങ്ങളും ഒരു നടൻ എന്ന നിലയിൽ നസ്ലെനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. തന്റെ കരിയറിൽ തന്നെ സുപ്രധാന സ്ഥാനം വഹിച്ച വ്യക്തി എന്ന നിലയിൽ ​ഗിരീഷ് എഡിയുടെ പ്രേമലു 2 എന്ന ഷുവർ ഹിറ്റ് പ്രൊജക്ടിൽ നിന്നുളള നസ്ലെന്റെ പിന്മാറ്റം സിനിമാ മേഘലയെ തന്നെ അമ്പരപ്പിക്കുന്നതാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങളോട് ഇനി താൽപര്യമില്ലെന്നും ഏക നായക നിരയിലേയ്ക്ക് ഉയരാൻ താത്പര്യപ്പെടുന്നുവെന്നും നസ്ലൻ അറിയിച്ചതായും ഇരു ചിത്രങ്ങളുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ പറയുന്നു.

സിനിമയിലെത്തി അഞ്ചാം വർഷത്തിൽ, ഏറെ പ്രതീക്ഷ നൽകുന്ന പ്രൊജക്ടുകളിൽ നായകനിരയിൽ എത്തി നിൽക്കുന്ന നസ്ലനെ ലൈനപ്പിൽ വേറെയും മികച്ച സിനിമകൾ കാത്തിരിക്കുകയാണ്. 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന 'മോളിവുഡ് ടൈംസി'ൽ നസ്ലൻ ആണ് നായകൻ എന്ന വാർത്ത പുറത്തുവന്നിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രവും നസ്ലന്റെ മികച്ച തിരഞ്ഞെടുപ്പു തന്നെയാകുമെന്ന് കരുതാം.

പ്രേമലു 2 മാത്രമല്ല, കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ മധു സി നാരായണനൊപ്പം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നുകൂടി നസ്ലെൻ പിന്മാറിയെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥയിൽ നസ്ലെൻ തിരുത്തൽ ആവശ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചില കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിൽ ഉൾപ്പടെ നസ്ലെൻ ഇടപെട്ടതായും കഥയിൽ അഭിപ്രായങ്ങൾ ഉയർത്തിയതായുമാണ് വിശ്വാസയോ​ഗ്യമായ സോഴ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരം. ആവശ്യപ്പെട്ട മാറ്റത്തിന് സംവിധായകൻ തയ്യാറാകാത്ത പക്ഷം സിനിമയിൽ നിന്നും നസ്ലെൻ പിന്മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+