Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണ്? ലക്ഷങ്ങൾ പൊടിക്കേണ്ട; നവ്യയുടെ ബ്യൂട്ടി സീക്രട്ട് സിംപിളാണ്!

2001 ൽ ആണ് നടി നവ്യ നായർ സിനിമ രം​ഗത്തേക്ക് വരുന്നത്. നായികയായി തന്നെ എത്തിയ നവ്യ പിന്നീടങ്ങോട്ട് നിരവധി സിനിമകൾ‌ ചെയ്തു. എങ്കിലും നവ്യ നായർ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക നന്ദനത്തിലെ ബാലമണിയാണ്. അത്ര മനോഹരമായിട്ടാണ് നവ്യ ആ കഥാപാത്രം ചെയ്തത്. നാടൻ വേഷമായാലും മോഡേൺ വേഷമായാലും നന്നായി ചേരുന്ന നടിയാണ് നവ്യ.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ തിരിച്ചുവരവിൽ കൂടുതൽ സുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്. മുഖത്ത് ഇപ്പോഴും 20പതുകളുടെ ഭംഗിയാണെന്നും ഇവർ പറയുന്നു. നവ്യ പങ്കുവെയ്ക്കുന്ന ഫോട്ടോസിന് താഴെ സൗന്ദര്യ രഹസ്യത്തെ പറ്റി ആളുകൾ ചോദിക്കാറുണ്ട്. ഇപ്പോൾ ക്യൂ ആന്റ് എയിലൂടെ നവ്യ ഇതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

navya

ഒരു ആരാധകനാണ് നവ്യയുടെ സൗന്ദര്യത്തിന്റെ സീക്രട്ട് ചോദിച്ചത്. സൗന്ദര്യം സംരക്ഷിക്കാൻ താൻ അങ്ങനെ വലിയ കാര്യങ്ങളൊന്നും ചെയ്യാറില്ലെന്നാണ് നവ്യ പറയുന്നത്. എല്ലാവരും ബ്യൂട്ടിഫുൾ ആണ്. അവരവരുടെ രീതിയിൽ എല്ലാവരും ഭംഗിയുണ്ടെന്നും ഇന്നർ ബ്യൂട്ടിയാണ് ഒരു വ്യക്തിക്ക് ഉണ്ടാവേണ്ടതെന്നുമാണ് താരം പറയുന്നത്. എത്ര സൗന്ദര്യം ഉള്ള ആളാണെങ്കിലും അയാളുടെ മനസ്സ് ശരിയല്ലെങ്കിൽ സ്വഭാവം ശരിയല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ നമുക്ക് എന്ത് പന്ന സ്ത്രീയാ, എന്ത് പന്ന മനുഷ്യനാ എന്ന് തോന്നും എന്നും നവ്യ പറയുന്നു.

ബ്യൂട്ടി സീക്രട്ട് എന്ന് പറഞ്ഞാൽ അങ്ങനെ വലയി പരിപാടികൾ ഒന്നും ചെയ്യില്ല, അത് തന്നെയാണ് സീക്രട്ട്. ബ്യൂട്ടി സീക്രട്ട് എന്ന് ചോദിക്കുമ്പോൾ എനിക്ക് ബ്യൂട്ടി ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നതായി കരുതട്ടെ. സന്തോഷായിരിക്കുക. നന്നായി ഉറങ്ങുക, നന്നായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഭക്ഷണം കഴിക്കുക. നല്ലത് ചിന്തിക്കുക നമ്മുടെ ഇന്നർ ബ്യൂട്ടി തീർച്ചയായും പുറത്തേക്ക് വരും.

എല്ലാവരും ബ്യൂട്ടിഫുൾ ആണ്. അവരവരുടെ രീതിയിൽ എല്ലാവരും ഭംഗിയുണ്ട്. എത്ര സൗന്ദര്യം ഉള്ള ആളാണെങ്കിലും അയാളുടെ മനസ്സ് ശരിയല്ലെങ്കിൽ സ്വഭാവം ശരിയല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ നമുക്ക് എന്ത് പന്ന സ്ത്രീയാ, എന്ത് പന്ന മനുഷ്യനാ എന്ന് തോന്നും.
ബാഹ്യ സൗന്ദര്യത്തിൽ കാര്യമില്ല എന്ന്‌ന ഞാൻ പറയുന്നില്ല. ആദ്യ കാഴ്ചിയലെ ആകർഷണത്തിന് അത് പ്രധാനമാണ്. പക്ഷേ ദീർഘകാലത്തേക്ക് ഉണ്ടാവേണ്ടത് ഇന്നർ ബ്യൂട്ടിയാണ്. ഇന്നർ ബ്യൂട്ടി എപ്പോഴും സൂക്ഷിക്കുക നവ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+